വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഉഷാ രവി
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി --അജയ് ബാലചന്ദ്രൻ (സംവാദം) 04:55, 20 ജൂലൈ 2013 (UTC)[മറുപടി]
- ഉഷാ രവി (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല--Roshan (സംവാദം) 09:26, 5 ജൂൺ 2013 (UTC)[മറുപടി]
കൂടുതൽ അവലംബങ്ങൾ ചേർത്തിട്ടുണ്ട്. WP:BASIC ശ്രദ്ധേയതാമാനദണ്ഡം പാലിക്കുന്നുണ്ട് എന്നാണ് എന്റെ അഭിപ്രായം. നിലനിർത്തുക. --അജയ് ബാലചന്ദ്രൻ (സംവാദം) 05:07, 6 ജൂൺ 2013 (UTC)[മറുപടി]
നിലനിർത്തുക--Adv.tksujith (സംവാദം) 07:02, 6 ജൂൺ 2013 (UTC)[മറുപടി]
നിലനിർത്തുക-- വിശ്വപ്രഭViswaPrabhaസംവാദം 20:19, 6 ജൂൺ 2013 (UTC) [മറുപടി]
- WP:BASIC പാലിക്കുന്നില്ല. വിഷയത്തിൽ നിന്ന് സ്വതന്ത്രമായതും, പരസ്പരം ആശ്രയിക്കാത്തതുമായ സ്രോതസ്സുകളല്ല അവലംബമായി നൽകിയിട്ടുള്ളത്. അവലംബങ്ങളെല്ലാം തന്നെ ചലച്ചിത്രവിഷയവുമായി ബന്ധപ്പെട്ട സൈറ്റാണ് അതിൽ ആർക്കും തിരുത്താവുന്ന സൈറ്റുകളുമുണ്ട്.അധിക മാനദണ്ഡങ്ങളും നിലവിലെ ഉള്ളടക്കം അവലംബം എന്നിവയാൽ പാലിക്കുന്നില്ല.--KG (കിരൺ) 04:52, 18 ജൂൺ 2013 (UTC)[മറുപടി]
കൊള്ളാം!!! ഇതൊക്കെ എന്തോന്ന് അവലംബങ്ങൾ. ഞാൻ ഒരു ബ്ലോഗ് തുടങ്ങി അത് അവലംബമായി നൽകിയാൽ ഇതിലും നന്നാകും. പേരെടുത്തുപറയാൻ കൊള്ളാവുന്ന ശ്രദ്ധിക്കപ്പെടുന്ന എന്തെങ്കിലും ചൂണ്ടിക്കാണിക്കാൻ ഉണ്ടോ.
അജയ് ഇത്തരത്തിലുള്ള അവലംബങ്ങൾ വിക്കിപീഡിയയെ ഉദ്ധരിക്കാനോ കുളിപ്പിച്ചു കിടത്താനോ--Roshan (സംവാദം) 05:27, 18 ജൂൺ 2013 (UTC)[മറുപടി]
@ റോഷൻ / / അജയ് ഇത്തരത്തിലുള്ള അവലംബങ്ങൾ വിക്കിപീഡിയയെ ഉദ്ധരിക്കാനോ കുളിപ്പിച്ചു കിടത്താനോ/ / റോഷൻ, വിക്കിപീഡിയയിൽ എന്തൊക്കെത്തരത്തിലുള്ള അവലംബങ്ങൾ റോഷന്റെ അഭിപ്രായത്തിൽ ചേർക്കാം? ഞാൻ ചേർത്ത അവലംബങ്ങളുടെ കുഴപ്പം എന്താണ്?
വിവരങ്ങൾക്ക് പരിശോധനായോഗ്യത നൽകാനുള്ള അവലംബങ്ങൾക്കും ശ്രദ്ധേയത നിർണ്ണയിക്കാൻ ആവശ്യമായ അവലംബങ്ങൾക്കും ഒരേ നിലവാരം വേണമെന്നില്ല. ഇവിടെ ശ്രദ്ധേയതയെപ്പറ്റി സംസാരിക്കൂ. ഞാൻ അവലംബങ്ങൾ ചേർക്കുന്നതിലെ ഏതെങ്കിലും നയമോ മാർഗ്ഗനിർദ്ദേശമോ ലംഘിച്ചു എന്നാണ് ആരോപണമെങ്കിൽ അത് വ്യക്തമായി പറയൂ (അത് ലേഖനത്തിന്റെ സംവാദം താളിലാണ് ചെയ്യേണ്ടത് എന്നതും ചൂണ്ടിക്കാണിക്കാനാഗ്രഹിക്കുന്നു). അല്ലാതെ എങ്ങും തൊടാതെയുള്ളതും ആർക്കും മനസ്സിലാകാത്ത എന്തോ ആക്ഷേപഹാസ്യം പുരട്ടിയുമുള്ള വഴവഴാ സംസാരം ഒഴിവാക്കൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 09:03, 3 ജൂലൈ 2013 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.