വിക്കിപീഡിയ:ആലപ്പുഴപീഡിയ

ആലപ്പുഴയയെ സംബന്ധിച്ചുള്ള QR പീഡിയ പദ്ധതിയുടെ സംഗതികൾ ക്രോഡീകരിക്കുന്നതിനുള്ള താൾ ആണിത്. 2013ലെ വിക്കിസംഗമോത്സവത്തിന്റെ ഭാഗമായാണ് ആലപ്പുഴപീഡിയ എന്ന പദ്ധതി നടത്തുന്നത്.

ഒരു സ്ഥലത്തിലെ സ്ഥാപനങ്ങളുടെ, പ്രസ്തുത സ്ഥലത്തിലെ മ്യൂസിയത്തിലെ/ ആർട്ട് ഗ്യാലറിയിലെ/ലൈബ്രറിയിലെ സംഗതികൾ തുടങ്ങിയവ കുറിച്ചുള്ള വിക്കിപീഡിയ താൾ നിർമ്മിച്ചതിനു ശേഷം ആ പേജിന്റെ ലിങ്ക് QR Code ആക്കി മാറ്റി ആ വസ്തുവിന്റെ സമീപം പ്രദർശിപ്പിക്കുകയും ആ വസ്തു കാണാനെത്തുന്ന ആൾ അതുസംബന്ധമായ വിവരങ്ങൾ QR കോഡുവഴി -ഗൈഡിന്റേയോ ക്യൂറേറ്ററുടെയോ മറ്റോ സഹായമില്ലാതെ തന്ന - മനസ്സിലാക്കുകയും ചെയ്യുന്ന പദ്ധതിയാണ് QR പീഡിയ പദ്ധതി. ഇത്തരത്തിൽ ആലപ്പുഴ നഗരത്തെ ഡിജിറ്റൽ വൽക്കരിക്കുക എന്നതാണ് ആലപ്പുഴപീഡിയ എന്ന QR പീഡിയ പദ്ധതിയിലൂടെ ചെയ്യാൻ ശ്രമിക്കുന്നത്.

പ്രയോജനംതിരുത്തുക

 • നഗരചരിത്രം രേഖപ്പെടുത്തപ്പെടുന്നു
 • സഞ്ചാരികൾക്കും അന്വേണകുതുകികൾക്കും വിദ്യാർത്ഥികൾക്കും ഗവേഷകർക്കും സഹായകമാകുന്നു.
 • സ്ഥാപനങ്ങളുടെയും വസ്തുവകകളുടെയും സംരക്ഷണം ഉറപ്പാക്കപ്പെടുന്നു
 • നഗരവികസനത്തിനാധാരമായ വിഷയങ്ങൾക്ക് വഴികാട്ടിയാകുന്നു.

ഉദാഹരണത്തിന് ഒരു കെട്ടിടം പൊളിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കാൻ, അവിടേക്ക് സുഗമമായ സഞ്ചാരമാർഗ്ഗങ്ങൾ നിർമ്മിക്കേണ്ടതുണ്ടോ, പശ്ചാത്തല സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടോ തുടങ്ങിയവ സംബന്ധിച്ച തീരുമാനങ്ങളെടുക്കാൻ ഒക്കെ നഗരസഭയ്ക്ക് ഇത് സഹായകമാകാം.

ഉദാഹരണത്തിന് ആലപ്പുഴ ജില്ലാക്കോടതിയുടെ പ്രധാന ബോർഡ് മലയാളത്തിലാണ്. റോഡരുകിലെ വിക്ടോറിയൻ ശൈലിയിലുള്ള ആ കെട്ടിടം കാണുന്ന ഒരു വിദേശ സ‍ഞ്ചാരിക്ക് അത് ഏത് കെട്ടിടമാണെന്ന് എങ്ങനെ മനസ്സിലാകും? വഴിയരികിൽ കാണുന്ന ആളോട് ചോദിച്ചാൽ this is district court of alappuzha എന്ന മറുപടിക്കപ്പുറം അയാൾക്ക് ഒന്നും കിട്ടില്ല. district court alappuzha എന്ന ബോർഡ് അവിടെയുണ്ടെങ്കിൽ ഒരുപക്ഷേ ആ സഞ്ചാരിക്ക് വെബ്ബിൽ ആ "പേരിൽ" തിരഞ്ഞ് ആ കെട്ടിടം സംബന്ധമായ വിവരങ്ങൾ കണ്ടെത്താനായേക്കും.

എന്നാൽ കോടതി സംബന്ധമായ മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വിക്കിപേജ് ഉണ്ടെങ്കിൽ -ചരിത്രം, ഘടന, ബന്ധപ്പെടാനുള്ള മാർഗ്ഗങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചുള്ള ഒരു താൾ ഉണ്ടെങ്കിൽ, ആ താളിനെ ഒരു QR കോഡ് ആക്കി മാറ്റി കോടതിയുടെ മുന്നിൽ പ്രദർശിപ്പിച്ചിരുന്നെങ്കിൽ, ആ സഞ്ചാരിക്ക് ആരോടും ചോദിക്കാതെ തന്നെ, district court alappuzha എന്ന് വെബിൽ തിരയുമ്പോൾ കിട്ടിയേക്കാവുന്ന അനവധി ലിങ്കുകൾ ചിക‍‍ഞ്ഞ്, ചികഞ്ഞ് പോകാതെ തന്നെ, കോടതിയുടെ വെബ് പേജിലേക്ക് അനായസേന പോകാൻ കഴിയും.

ഒരു ടൂറിസ്റ്റ് ഗൈഡിനുപോലും നൽകുവാൻ കഴിയാനാവാത്ത വിവരങ്ങൾ ഇതിലൂടെ അയാൾക്ക് ലഭിച്ചേക്കും.

ഒരു പക്ഷേ വിദേശ സഞ്ചാരിക്ക് മാത്രമല്ല, കോടതിയുടെ അയൽപ്പക്കത്ത് താമസിക്കുന്ന ഒരാൾക്കും നാട്ടിലെ ഒരു വിദ്യാർത്ഥിക്കും ഇത് പ്രയോജനപ്പെടാവുന്നതാണ്..

പ്രക്രിയതിരുത്തുക

When a user scans a QRpedia QR code on their mobile device, the device decodes the QR code into a Uniform Resource Locator (URL) using the domain name "qrwp.org" and whose path (final part) is the title of a Wikipedia article, and sends a request for the article specified in the URL to the QRpedia web server. It also transmits the language setting of the device.

The QRpedia server then uses Wikipedia's API to determine whether there is a version of the specified Wikipedia article in the language used by the device, and if so, returns it in a mobile-friendly format. If there is no version of the article available in the preferred language, then the QRpedia server offers a choice of the available languages, or a Google translation.

In this way, one QRcode can deliver the same article in many languages, even when the museum is unable to make its own translations. QRpedia also records usage statistics.

ആലപ്പുഴപീഡിയതിരുത്തുക

ആലപ്പുഴ നഗരത്തിലെ ചരിത്ര പ്രാധാന്യമുള്ള, വിനോദസഞ്ചാരപ്രാധാന്യമുള്ള സ്ഥാപനങ്ങളുടെയും വസ്തുക്കളുടെയും വസ്തുതകളുടെയും സ്ഥങ്ങളുടെയും വ്യാപാര - വാണിജ്യ - ഔദ്യോഗിക സ്ഥാപനങ്ങളുടെ യും വിക്കിപീഡിയ ലേഖനങ്ങളുണ്ടാകുക എന്നതാണ് അതിന്റെ ആദ്യ പടി. ഇതിനായി

 • ഇത്തരം കേന്ദ്രങ്ങൾ പട്ടികപ്പെടുത്തണം
 • അവയുടെ ചിത്രങ്ങൾ ശേഖരിക്കണം
 • വിവരങ്ങൾ ശേഖരിക്കണം
 • വിക്കിപീഡിയ ലേഖനങ്ങൾ തയ്യാറാക്കണം.
 • QR Code കൾ ജനറേറ്റ് ചെയ്യണം
 • അവ ബോർഡുകളിൽ പതിപ്പിച്ച് കേന്ദ്രങ്ങളുടെ മുന്നിൽ സ്ഥാപിക്കണം.

ഇങ്ങനെ ഇച്ഛാശക്തിയോടെ, ആസൂത്രിതമായി നീങ്ങിയാൽ സുഗമമായി നടപ്പാക്കാവുന്ന ഈ പദ്ധതിയിലൂടെ ഇന്ത്യയിലെ ആദ്യ QRPedia നഗരമായി ആലപ്പുഴയെ മാറ്റാം.

ആലപ്പുഴയിൽ 2013 നടന്ന വിക്കി സംഗമോൽസവതിന്റെ ഭാഗമായി ആലപ്പുഴ നഗരത്തിലെ വിനോദ സഞ്ചാര - ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെയും വസ്തുതകളുടെയും വിക്കിപീഡിയ ലേഖനങ്ങൾ സൃഷ്ടിച്ച് അവയുടെ വെബ് ലിങ്കുകൾ ക്യു.ആർ. കോഡുകളാക്കി മാറ്റി ഈ സ്ഥലങ്ങളിൽ സ്ഥിരമായ ബോർഡുകൾ സ്ഥാപിച്ച് പ്രദർശിപ്പിക്കുന്ന പദ്ധതി ആണ് ആലപ്പുഴപീഡിയ.[1][2] ഈ പദ്ധതിയുടെ ഉദ്ഘാടനം ആലപ്പുഴ വിളക്കുമാടത്തിന്റെ ക്യൂ.ആർ . കോഡ് സ്ഥാപിച്ചു കൊണ്ട് 2013 ഡിസംബർ 22 നു ആലപ്പുഴ എം.എൽ.എ ഡോ. റ്റി.എം. തോമസ് ഐസക്ക് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ആലപ്പുഴപീഡിയ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട ലേഖനങ്ങൾതിരുത്തുക

 
ആലപ്പുഴപീഡിയയുടെ ഔദ്യോഗിക ഉത്ഘാടനം വിക്കിസംഗമോത്സവത്തോടനുബന്ധിച്ച് ഡോ. തോമസ് ഐസക് എം.എൽ.എ ആലപ്പുഴ വിളക്കുമാടത്തിന്റെ ക്യു.ആർ. കോഡ് സ്ഥാപിച്ച് ഉത്ഘാടനം ചെയ്യുന്നു.
 1. പുന്നമടക്കായൽ
 2. രാജാകേശവദാസൻ
 3. തച്ചിൽ മാത്തൂത്തരകൻ
 4. ആലപ്പുഴ വൈ എം സി എ
 5. ആലപ്പുഴ കടൽ തീരം/ തുറമുഖം
 6. ആലപ്പുഴ വിളക്കുമാടം
 7. ആലപ്പുഴ നഗരസഭ
 8. ഇട്ടി അച്യുതൻ
 9. തണ്ണീർമുക്കം ബണ്ട്
 10. തോട്ടപ്പള്ളി സ്പിൽവേ
 11. തകഴി മ്യൂസിയം
 12. ആലപ്പുഴ ബീച്ച്
 13. ചമ്പക്കുളം
 14. സനാതന ധർമ്മ കോളേജ്
 15. സെന്റ് ജോസഫ്സ് വനിതാ കോളേജ്, ആലപ്പുഴ
 16. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം
 17. നീലംപേരൂർ ക്ഷേത്രം
 18. പനയന്നാർകാവ് ക്ഷേത്രം
 19. കരുമാടിക്കുട്ടൻ
 20. ആലപ്പുഴ സി.വൈ.എം.എ
 21. തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളി
 22. തത്തംപള്ളി കുര്യച്ചൻ കുരിശടി
 23. മുല്ലയ്ക്കൽ അമ്പലം
 24. കിടങ്ങാംപറമ്പ് അമ്പലം
 25. പട്ടണ ചത്വരം
 26. എസ്.ഡി.വി സൂര്യഘടികാരം
 27. കൃഷ്ണപുരം കൊട്ടാരം
 28. പാതിരാമണൽ

സങ്കേതങ്ങൾതിരുത്തുക

ഉദാഹരണങ്ങൾതിരുത്തുക

ഓൺലൈൻ പ്രവർത്തനങ്ങൾക്ക് ഉള്ള സംഘംതിരുത്തുക

ഈ സംഘം ഇപ്പോൾ ചെയ്യേണ്ട പണിതിരുത്തുക

 • ഈ പദ്ധതിയുടെ ഭാഗമായി നമ്മൾ ചെയ്യാൻ ഉദ്ദേശിക്കുന്ന ലേഖനങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുക
 • പ്രസ്തുത ലെഖനങ്ങൾ വിപുലീകരിക്കുക

ഓഫ്‌ലൈൻ പ്രവർത്തനങ്ങൾക്ക് ഉള്ള സംഘംതിരുത്തുക

[ഈ സംഘത്തിൽ ആലപ്പുഴയ്ക്ക് അടുത്ത് താമസിക്കുന്നവർ അംഗമാവുന്നതാണ് നല്ലത്. ]


ഓഫ് ലൈൻ സംഘം ഉടനടി ചെയ്യേണ്ട കാര്യങ്ങൾതിരുത്തുക

 • ഇതുമായി ബന്ധപ്പെട്ട ബോർഡിന്റെ വിശദാംശങ്ങൾ മനസ്സിലാക്കുക. അതിന്റെ ചിലവുകൾ മനസ്സിലാക്കുക
 • ബോർഡ് നമ്മൾ പൊതുസ്ഥലത്താണ് സ്ഥാപിക്കാൻ പോകുന്നത് എന്നതിനാൽ നഗരസഭയുടേയും മറ്റ് സർക്കാർ സംവിധാനങ്ങളുടേയും അനുമതി നമ്മൾ നേടേണ്ടതുണ്ട്. അത് ഓഫ്‌ലൈൻ സംഘത്തിൽ പെട്ടവർ വേണം ശരിയാക്കാൻ.

അവലംബംതിരുത്തുക

 1. "ആലപ്പുഴ ഡിജിറ്റൈസ് ചെയ്യപ്പെടുന്ന ആദ്യ നഗരം". മാധ്യമം. 2013 ഡിസംബർ 22. ശേഖരിച്ചത് 2013 ഡിസംബർ 23. Check date values in: |accessdate= and |date= (help)
 2. "ആലപ്പുഴയെ അറിയാൻ മൊബെലിൽ സ്കാൻ ചെയ്യൂ..." മനോരമ. 2013 ഡിസംബർ 23. ശേഖരിച്ചത് 2013 ഡിസംബർ 23. Check date values in: |accessdate= and |date= (help)