വാൽക്കണ്ണാടി (ചലച്ചിത്രം)
മലയാള ചലച്ചിത്രം
അനിൽ ബാബുവിന്റെ സംവിധാനത്തിൽ കലാഭവൻ മണി, തിലകൻ, ഗീതു മോഹൻദാസ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വാൽക്കണ്ണാടി. ദാമർ സിനിമയുടെ ബാനറിൽ സന്തോഷ് ദാമോദർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കാൾട്ടൺ റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ടി.എ. റസാഖ് ആണ്.
വാൽക്കണ്ണാടി | |
---|---|
സംവിധാനം | അനിൽ ബാബു |
നിർമ്മാണം | സന്തോഷ് ദാമോദർ |
രചന | ടി.എ. റസാഖ് |
അഭിനേതാക്കൾ | കലാഭവൻ മണി തിലകൻ ഗീതു മോഹൻദാസ് |
സംഗീതം | എം. ജയചന്ദ്രൻ |
ഗാനരചന | എസ്. രമേശൻ നായർ |
ഛായാഗ്രഹണം | ഷാജി |
ചിത്രസംയോജനം | പി. സി. മോഹനൻ |
സ്റ്റുഡിയോ | ദാമർ സിനിമാസ് |
വിതരണം | കാൾട്ടൺ റിലീസ് |
റിലീസിങ് തീയതി | 2002 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
കലാഭവൻ മണി | അപ്പുണ്ണി |
തിലകൻ | രാഘവൻ |
ബാബു നമ്പൂതിരി | കുഞ്ഞിരാമൻ |
സലീം കുമാർ | വിക്രമൻ |
മാള അരവിന്ദൻ | ഉണ്ണിത്തിരി വൈദ്യർ |
ഇന്ദ്രൻസ് | കണാരൻ |
അനിൽ മുരളി | |
ഗീതു മോഹൻദാസ് | ദേവു |
കെ.പി.എ.സി. ലളിത | കുട്ടിയമ്മ |
മീന ഗണേഷ് |
സംഗീതം
തിരുത്തുകഎസ്. രമേശൻ നായർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ജോൺസൺ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- വാൽക്കണ്ണാടി – എം.ജി. ശ്രീകുമാർ
- മണിക്കുയിലേ – കെ.ജെ. യേശുദാസ്, സുജാത മോഹൻ
- അമ്മേ അമ്മേ – മധു ബാലകൃഷ്ണൻ
- അണ്ണാറക്കണ്ണാ – കലാഭവൻ മണി
- കുക്കൂ കുക്കൂ – എം. ജയചന്ദ്രൻ, ചിന്മയി
- മകളേ – പി. ജയചന്ദ്രൻ
- മണിക്കുയിലേ – സുജാത മോഹൻ
- നാരായണീയമാം – ജി. വേണുഗോപാൽ
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | ഷാജി |
ചിത്രസംയോജനം | പി. സി. മോഹനൻ |
കല | ഗിരീഷ് മേനോൻ |
ചമയം | സലീം കടയ്ക്കൽ |
വസ്ത്രാലങ്കാരം | എ. സതീശൻ എസ്.ബി |
നൃത്തം | കുമാർ ശാന്തി |
സംഘട്ടനം | പഴനിരാജ് |
പരസ്യകല | സിറാജ്, ഹരിത |
ലാബ് | പ്രസാദ് കളർ ലാബ് |
എഫക്റ്റ്സ് | മുരുകേഷ് |
ശബ്ദലേഖനം | എൻ. ഹരികുമാർ |
വാർത്താപ്രചരണം | വാഴൂർ ജോസ് |
നിർമ്മാണ നിയന്ത്രണം | എം. രഞ്ജിത്ത് |
നിർമ്മാണ നിർവ്വഹണം | ഗിരീഷ് വൈക്കം |
ലെയ്‌സൻ | സി.എ. അഗസ്റ്റിൻ |
അസോസിയേറ്റ് ഡയറക്ടർ | രമാകാന്ത് സർജ്ജു |
ഓഫീസ് നിർവ്വഹണം | ശിവൻ കുട്ടി |
വാതിൽപുറചിത്രീകരണം | രജപുത്ര വിഷ്വൽ മീഡിയ |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ | കെ.എം. ഉബൈദ് |
പുരസ്കാരങ്ങൾ
തിരുത്തുക- കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം (2002) – മികച്ച പിന്നണിഗായകൻ – മധു ബാലകൃഷ്ണൻ – "അമ്മേ അമ്മേ" എന്ന ഗാനത്തിന്
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- വാൽക്കണ്ണാടി ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- വാൽക്കണ്ണാടി – മലയാളസംഗീതം.ഇൻഫോ