ലൈംഗികകുറ്റകൃത്യങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2012

ഇന്ത്യയിലെ ശിശുസംരക്ഷണ നയങ്ങളുടെ ഭാഗമായാണ് ഇന്ത്യയിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ നിയമങ്ങൾ നിലവിൽ വന്നത്. ഇന്ത്യൻ പാർലമെന്റ് 2012 മെയ് 22-ന് ബാലലൈംഗിക അതിക്രമങ്ങൾക്കെതിരെ പാസാക്കിയ നിയമം ആണ് 'ലൈംഗിക കുറ്റകൃത്യങ്ങൾക്കെതിരായ കുട്ടികളുടെ സംരക്ഷണ നിയമം (

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം



ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം
അഥവാ പോക്സോ നിയമം. കുട്ടികളെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികളെടുക്കാൻ ഇന്ത്യൻ ഭരണഘടനയുടെ പതിനഞ്ചാം ആർട്ടിക്കിളിലെ മൂന്നാം വകുപ്പുപ്രകാരം ഭരണകൂടത്തിന് അധികാരമുണ്ട്. ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ 1992 ഡിസംബർ 11-ന് സ്വീകരിച്ച കുട്ടികളുടെ അവകാശങ്ങളെപ്പറ്റിയുള്ള കൺവെൻഷനിലും ഇന്ത്യ പങ്കാളിയാണ്. ഇന്ത്യൻ പാർലമെന്റ് 2011-ൽ അവതരിപ്പിക്കപ്പെട്ട പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ എഗൈൻസ്റ്റ് സെക്ഷ്വൽ അബ്യൂസസ് ബിൽ 2012 മേയ് 22-ന് പാസാക്കുകയുണ്ടായി. ഇതോടെ ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ് 2012 നിലവിൽ വന്നു.[1][2] ഇന്ത്യയിൽ 53% കുട്ടികൾ ഏതെങ്കിലും തരത്തിലുള്ള ലൈംഗികചൂഷണത്തിനിരയാകുന്നുണ്ട് എന്നാണ് കണക്ക്. [3] ഇന്ത്യയിൽ കുട്ടികൾക്കെതിരായ ലൈംഗികക്കുറ്റങ്ങൾ തടയാനുള്ള ശക്തമായ നിയമം കൊണ്ടുവരേണ്ടതിന്റെ ആവശ്യകത പല പ്രാവശ്യം വ്യക്തമായിട്ടുണ്ട്. [4][5][6]

2012-ലെ നിയമം നിലവിൽ വരുന്നതിനു മുൻപുള്ള നിയമങ്ങൾ

തിരുത്തുക
  • ഗോവ ചിൽഡ്രൻസ് ആക്റ്റ്, 2003,[7] മാത്രമായിരുന്നു 2012-ലെ നിയമം വരുന്നതിനു മുൻപ് ഇന്ത്യയിൽ കുട്ടികളുടെ ലൈംഗികചൂഷണത്തിനെതിരായുള്ള ശക്തമായ നിയമം:
  • ഐ.പി.സി. (1860) 375- ബലാത്സംഗം
  • ഐ.പി.സി.(1860) 354- സ്ത്രീകളെ അപമാനിക്കൽ
  • ഐ.പി.സി.(1860) 377- പ്രകൃതിവിരുദ്ധ ലൈംഗികബന്ധം
  • ഐ.പി.സി.(1860) 511- കുറ്റകൃത്യം നടത്താനുള്ള ശ്രമം

ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ് (പോക്സോ)

തിരുത്തുക

പലതരം കുറ്റങ്ങൾക്ക് ശിക്ഷ നൽകാൻ പോക്സോ ആക്ട് എന്നറിയപ്പെടുന്ന ഈ പുതിയ നിയമം[8] വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന പഴയനിയമങ്ങളിൽ നിന്ന് വ്യത്യസ്തമായി ലിംഗം യോനിയിൽ കടത്തുന്നതല്ലാതെയുള്ള തരം ലൈംഗികക്കുറ്റങ്ങളും പുതിയ നിയമം ശിക്ഷായോഗ്യമായി കാണുന്നുണ്ട്. [9] അപമാനിക്കുന്ന പ്രവൃത്തികൾ കുട്ടികൾക്കെതിരായാണ് ചെയ്യുന്നതെങ്കിലും ശിക്ഷ നൽകാൻ ഈ നിയമത്തിൽ വ്യവസ്ഥയുണ്ട്. സ്ത്രീപുരുഷ വ്യത്യാസമില്ലാത്ത നിയമം രൂപീകരിക്കാനാണ് നിയമനിർമാതാക്കൾ ശ്രമിച്ചതെങ്കിലും നിയമത്തിൽ ഹീ എന്ന പ്രയോഗം പല തവണ കടന്നുകൂടിയിട്ടുണ്ട്. കുട്ടികളുൾപ്പെട്ട അശ്ലീലചിത്രങ്ങൾ (pornography) കാണുന്നതും ശേഖരിക്കുന്നതും ഈ നിയമം കുറ്റങ്ങളായാണ് കാണുന്നത്.[10]ഈ നിയമം വരുന്നതിനു മുൻപ് കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കാണുന്നത് ഇന്ത്യയിൽ കുറ്റകരമല്ലായിരുന്നു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെ സഹായിക്കുന്ന നിലപാടെടുക്കുന്നതും ഈ നിയമപ്രകാരം കുറ്റകരമാണ്. [11]നിയമനടപടിക്രമങ്ങളും ഈ നിയമപ്രകാരം പരിഷ്കരിക്കപ്പെട്ടിട്ടുണ്ട്. [12][13][14][15] ഇതിനാൽ ഇന്ത്യയിലെ നീണ്ട നിയമനടപടിക്കുരുക്കുകളിൽ നിന്ന് ലൈംഗികചൂഷണത്തിനിരയാകുന്ന കുട്ടികൾക്ക് മോചനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. പ്രായപൂർത്തി ആകാത്തവരുമായി മുതിർന്നവർ ഉഭയസമ്മതത്തോടെ നടത്തുന്ന ലൈംഗികചൂഷണവും ഇതുപ്രകാരം കുറ്റകരമാണ്.18 വയസ്സിൽ താഴെയുള്ള രണ്ടുകുട്ടികൾ തമ്മിൽ നടക്കുന്ന പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധവും ഈ നിയമം കുറ്റകരമായി കണക്കാക്കുന്നുണ്ട്.

മുൻപുണ്ടായിരുന്ന നിയമത്തിലെ പഴുതുകൾ

തിരുത്തുക
  • ഐ.പി.സി. 375 ലിംഗവും യോനിയുമുൾപ്പെട്ട സാധാരണ ലൈംഗികബന്ധമല്ലാതെയുള്ള ലൈംഗികക്കുറ്റങ്ങളിൽ നിന്ന് ഇരകൾക്ക് സംരക്ഷണം നൽകുന്നില്ല.
  • ഐ.പി.സി. 354 "മോഡസ്റ്റി" എന്ന പദം നിർവചിക്കുന്നില്ല. ഇതിനാൽ സ്ത്രീകളെ അപമാനിക്കൽ അവ്യക്തമായ ഒരു കുറ്റകൃത്യമാണ്. ഇതിനുള്ള ശിക്ഷ ദുർബലവുമാണ്. ഇതിനെ മറ്റു കുറ്റങ്ങളോട് കൂട്ടിച്ചേർത്ത് ശിക്ഷ വിധിക്കുകയുമാവാം. ആൺകുട്ടികളെ അപമാനിക്കുന്നതിനെപ്പറ്റി ഈ നിയമവകുപ്പ് നിശ്ശബ്ദവുമാണ്.
  • ഐ.പി.സി 377 പ്രകാരം പ്രകൃതിവിരുദ്ധ ലൈംഗികബന്ധങ്ങൾ വ്യക്തമായി നിർവചിക്കപ്പെട്ടിട്ടില്ല. ഇത് കുട്ടികൾക്കെതിരായ കുറ്റങ്ങൾ മുന്നിൽ കണ്ട് രൂപീകരിക്കപ്പെട്ടിട്ടുള്ള നിയമവുമല്ല.

ഇവയും കാണുക

തിരുത്തുക
  1. "Parliament passes bill to protect children from sexual abuse". NDTV. May 22, 2012. Archived from the original on 2014-10-01. Retrieved 2012-11-18.
  2. ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ് 2012 Archived 2020-10-09 at the Wayback Machine. കേരള മെഡിക്കോലീഗൽ സൊസൈറ്റി വെബ് സൈറ്റിൽ നിന്ന്.
  3. "The sounds of silence: Child sexual abuse in India". The Morung Express. Archived from the original on 2012-07-17. Retrieved 14 May 2012.
  4. "Need stringent laws to curb child sexual abuse: Tirath". News.in.msn.com. 2012-03-053 March 2012. Archived from the original on 2014-01-03. Retrieved 14 May 2012. {{cite web}}: Check date values in: |date= (help)
  5. Taneja, Richa (13 November 2010). "Activists bemoan lack of laws to deal with child sexual abuse". DNA India. Retrieved 14 May 2012.
  6. "Need stricter laws to deal with child abuse cases: Court". Indian Express. 12 April 2011. Retrieved 2012-05-1414 May 2012. {{cite web}}: Check date values in: |accessdate= (help)
  7. "CHILDLINE India Foundation : Documents - Cause ViewPoint - CHILD SEXUAL ABUSE- The Law and the Lacuna". Childlineindia.org.in. 2010-01-19. Archived from the original on 2012-05-15. Retrieved 2012-05-14.
  8. "ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ് 2012". Archived from the original on 2014-03-19. Retrieved 2012-11-18.
  9. ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ് 2012 Archived 2016-04-03 at the Wayback Machine. രണ്ടാമദ്ധ്യായം. 3, 5, 7, 9, 11 എന്നീ വകുപ്പുകൾ കുറ്റകൃത്യങ്ങൾ ഏതൊക്കെ എന്ന് വ്യവസ്ഥ ചെയ്യുന്നു.
  10. ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ് 2012 Archived 2014-09-11 at the Wayback Machine. മൂന്നാമദ്ധ്യായം.
  11. ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ് 2012 Archived 2014-09-10 at the Wayback Machine. നാലാമദ്ധ്യായം
  12. ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ് 2012 Archived 2014-09-10 at the Wayback Machine. അഞ്ചാമദ്ധ്യായം.
  13. ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ് 2012 Archived 2014-09-10 at the Wayback Machine. ആറാമദ്ധ്യായം.
  14. ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ് 2012 Archived 2014-09-10 at the Wayback Machine. ഏഴാമദ്ധ്യായം.
  15. ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ് 2012 Archived 2014-09-10 at the Wayback Machine. എട്ടാമദ്ധ്യായം.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക