ലിഥിയം ഫ്ലൂറൈഡ്

രാസസം‌യുക്തം

LiF എന്ന രാസസൂത്രത്തോടുകൂടിയ അജൈവ സംയുക്തമാണ് ലിഥിയം ഫ്ലൂറൈഡ്. നിറമില്ലാത്ത ഈ ഖരപദാർത്ഥം ക്രിസ്റ്റൽ വലുപ്പം കുറയുന്നതിനൊപ്പം വെള്ളനിറമായി മാറുന്നു. ഗന്ധമില്ലെങ്കിലും ലിഥിയം ഫ്ലൂറൈഡിന് കയ്പേറിയ ഉപ്പുരുചിയുണ്ട്. ഇതിന്റെ ഘടന സോഡിയം ക്ലോറൈഡിന് സമാനമാണ്, പക്ഷേ ഇതിന്റെ ജലത്തിലെ ലേയത്വം കുറവാണ്. ഉരുകിയ ലവണങ്ങളുടെ ഘടകമായാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. [3]

ലിഥിയം ഫ്ലൂറൈഡ്
Lithium fluoride boule
Lithium fluoride
NaCl polyhedra.png
__Li+     __ F
Names
IUPAC name
Lithium fluoride
Identifiers
CAS number 7789-24-4
PubChem 224478
EC number 232-152-0
RTECS number OJ6125000
SMILES
 
InChI
 
ChemSpider ID 23007
Properties
മോളിക്യുലാർ ഫോർമുല LiF
മോളാർ മാസ്സ് 25.939(2) g/mol
Appearance white powder or transparent crystals,
hygroscopic
സാന്ദ്രത 2.635 g/cm3
ദ്രവണാങ്കം 845 °C (1,553 °F; 1,118 K)
ക്വഥനാങ്കം

1676 °C, 1949 K, 3049 °F

Solubility in water 0.127 g/100 mL (18 °C)
0.134 g/100 mL (25 °C)
Solubility soluble in HF
insoluble in alcohol
−10.1·10−6 cm3/mol
Refractive index (nD) 1.3915
Structure
Face-centered cubic
a = 403.51 pm
Linear
Thermochemistry
Std enthalpy of
formation
ΔfHo298
-616 kJ/mol
Standard molar
entropy
So298
35.73 J/(mol·K)
Specific heat capacity, C 1.507J/(g K)
Hazards
GHS pictograms GHS06: Toxic
GHS Signal word Danger
H301, H315, H319, H335[1]
Lethal dose or concentration (LD, LC):
143 mg/kg (oral, rat)[2]
Related compounds
Other anions Lithium chloride
Lithium bromide
Lithium iodide
Lithium astatide
Other cations Sodium fluoride
Potassium fluoride
Rubidium fluoride
Caesium fluoride
Francium fluoride
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
 checkY verify (what ischeckY/☒N?)
Infobox references

നിർമ്മാണംതിരുത്തുക

ഹൈഡ്രജൻ ഫ്ലൂറൈഡ് ഉപയോഗിച്ച് ലിഥിയം ഹൈഡ്രോക്സൈഡ് അല്ലെങ്കിൽ ലിഥിയം കാർബണേറ്റ് എന്നിവയിൽ നിന്നാണ് ലിഥിയം ഫ്ലൂറൈഡ് തയ്യാറാക്കുന്നത്. [4]

ഉപയോഗങ്ങൾതിരുത്തുക

ബാറ്ററികൾക്കായി LiPF6തിരുത്തുക

ലിഥിയം ഫ്ലൂറൈഡ്, ഹൈഡ്രജൻ ഫ്ലൂറൈഡ്, ഫോസ്ഫറസ് പെന്റക്ലോറൈഡ് എന്നിവ ഉപയോഗിച്ച് പ്രതിപ്രവർത്തിച്ച് ലിഥിയം അയൺ ബാറ്ററി ഇലക്ട്രോലൈറ്റിലെ ഘടകമായ ലിഥിയം ഹെക്സാഫ്‌ളൂറോഫോസ്ഫേറ്റ് ഉണ്ടാക്കുന്നു.

ഉരുകിയ ലവണങ്ങളിൽതിരുത്തുക

ഉരുകിയ പൊട്ടാസ്യം ബൈഫ്ലൂറൈഡിന്റെ വൈദ്യുതവിശ്ലേഷണം വഴി ഫ്ലൂറിൻ ഉത്പാദിപ്പിക്കുന്നു. ഇലക്ട്രോലൈറ്റിൽ ലിഥിയം ഫ്ലൂറൈഡ് കുറഞ്ഞയളവിൽ അടങ്ങിയിരിക്കുമ്പോൾ ഈ വൈദ്യുതവിശ്ലേഷണം കൂടുതൽ കാര്യക്ഷമമായി മുന്നോട്ട് പോകുന്നു, കാരണം ഇത് കാർബൺ ഇലക്ട്രോഡുകളിൽ ഒരു Li-C-F ഇന്റർഫേസ് രൂപീകരിക്കുന്നതിന് സഹായിക്കുന്നു. [3]

ഒപ്റ്റിക്സ്തിരുത്തുക

LiF- നുള്ള വലിയ ബാന്റ് ഗ്യാപ് കാരണം, അതിന്റെ പരലുകൾ ഹ്രസ്വ തരംഗദൈർഘ്യമുള്ള അൾട്രാവയലറ്റ് വികിരണങ്ങളിലേക്ക് മറ്റേതൊരു വസ്തുവിനേക്കാളും സുതാര്യമാണ്. അതിനാൽ വാക്വം അൾട്രാവയലറ്റ് സ്പെക്ട്രത്തിന് പ്രത്യേക ഒപ്റ്റിക്സിൽ ലിഥിയം ഫ്ലൂറൈഡ് ഉപയോഗിക്കുന്നു [5]

റേഡിയേഷൻ ഡിറ്റക്ടറുകൾതിരുത്തുക

ഗാമാ കിരണങ്ങൾ, ബീറ്റാ കണികകൾ, ന്യൂട്രോണുകൾ എന്നിവയിൽ നിന്നുള്ള അയോണൈസിംഗ് വികിരണ എക്സ്പോഷർ രേഖപ്പെടുത്തുന്നതിനുള്ള മാർഗ്ഗമായും ഇത് ഉപയോഗിക്കുന്നു [6]

ന്യൂക്ലിയർ റിയാക്ടറുകൾതിരുത്തുക

ലിഥിയം ഫ്ലൂറൈഡ് ലിക്വിഡ്-ഫ്ലൂറൈഡ് ന്യൂക്ലിയർ റിയാക്ടറുകളിൽ ഉപയോഗിക്കുന്ന ഫ്ലൂറൈഡ് ലവണമിശ്രിതത്തിന്റെ അടിസ്ഥാന ഘടകമാണ്. സാധാരണയായി ലിഥിയം ഫ്ലൂറൈഡ് ബെറിലിയം ഫ്ലൂറൈഡുമായി കലർത്തി ഒരു അടിസ്ഥാന ലായകമായി (FLiBe) മാറ്റുന്നു, അതിൽ യുറേനിയം, തോറിയം എന്നിവയുടെ ഫ്ലൂറൈഡുകൾ ചേർക്കപ്പെടുന്നു. ലിഥിയം ഫ്ലൂറൈഡ് രാസപരമായി സ്ഥിരതയുള്ളതാണ്.

PLED, OLED- കൾക്കുള്ള കാഥോഡ്തിരുത്തുക

ലിഥിയം ഫ്ലൂറൈഡ് ഒരു കപ്ലിംഗ് ലെയറായി PLED, OLED എന്നിവയിൽ വ്യാപകമായി ഉപയോഗിക്കുന്നു. [7]

സ്വാഭാവിക ലഭ്യതതിരുത്തുക

സ്വാഭാവികമായും ഉണ്ടാകുന്ന ലിഥിയം ഫ്ലൂറൈഡ് വളരെ അപൂർവമായ ധാതുവായ ഗ്രൈസൈറ്റ് ആണ് [8]

അവലംബംതിരുത്തുക

  1. "Lithium fluoride - Product Specification Sheet". Sigma-Aldrich. Merck KGaA. ശേഖരിച്ചത് 1 Sep 2019.
  2. "Lithium fluoride". Toxnet. NLM. മൂലതാളിൽ നിന്നും 12 August 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 Aug 2014.
  3. 3.0 3.1 Aigueperse J, Mollard P, Devilliers D, മുതലായവർ (2005). "Fluorine Compounds, Inorganic". Ullmann's Encyclopedia of Industrial Chemistry. Weinheim: Wiley-VCH. doi:10.1002/14356007.a11_307. ISBN 9783527303854. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Aigs" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  4. "Improved High Efficiency Stacked Microstructured Neutron Detectors Backfilled With Nanoparticle 6LiF". IEEE Trans. Nucl. Sci. 59 (1): 167–173. 2012. doi:10.1109/TNS.2011.2175749. Invalid |display-authors=3 (help)
  5. "Lithium Fluoride (LiF) Optical Material". Crystran 19. 2012.
  6. "Present status of microstructured semiconductor neutron detectors". Journal of Crystal Growth. 379: 99–110. 2013. doi:10.1016/j.jcrysgro.2012.10.061.
  7. "Low-Frequency Dielectric Constant of LiF, NaF, NaCl, NaBr, KCl, and KBr by the Method of Substitution". Phys. Rev. B. 2 (12): 5068–73. 1970. doi:10.1103/PhysRevB.2.5068.
  8. "Griceite mineral information and data". Mindat.org. മൂലതാളിൽ നിന്നും 7 March 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 Jan 2014.
"https://ml.wikipedia.org/w/index.php?title=ലിഥിയം_ഫ്ലൂറൈഡ്&oldid=3602830" എന്ന താളിൽനിന്ന് ശേഖരിച്ചത്