ഇലക്ട്രോലൈറ്റ് എന്നത് ജലത്തെപ്പോലെയുള്ള പോളാർ ലായകങ്ങളിൽ ലയിക്കുമ്പോൾ വൈദ്യുതി കടത്തി വിടുന്ന ലായനിയുൽപ്പാദിപ്പിക്കുന്ന പദാർത്ഥമാണ്. ലയിച്ചുചേർന്ന ഇലക്ട്രോലൈറ്റ് കാറ്റയോണും ആനയോണും ആയി വിഘടിക്കുന്നു. ഇത് ലായകത്തിൽ എല്ലായിടത്തും ഒരുപോലെ വ്യാപിച്ചിരിക്കും. വൈദ്യുതപരമായി ഈ ലായനി നിർവീര്യമായിരിക്കും. ഒരു ഇലക്ട്രിക്കൽ പൊട്ടൻഷ്യൽ (വോൾട്ടേജ്) ലായനിയിൽ കൊടുക്കുകയാണെങ്കിൽ ലായനിയിലെ കാറ്റയോണുകൾ ഇലക്ട്രോണുകൾ കൂടുതലുള്ള ഇലക്ട്രോഡിലേക്ക് നീങ്ങും. അതേസമയം തന്നെ ആനയോണുകൾ ഇലക്ട്രോണുകൾ കുറവുള്ള ഇലക്ട്രോഡിലേക്ക് നീങ്ങും. ഇലക്ട്രോലൈറ്റിലൂടെയുള്ള ആനയോണുകളുടേയും കാറ്റയോണുകളുടേയും സഞ്ചാരം ഒരു പ്രവാഹരീതിയിൽ എതിർദിശയിലായിരിക്കും. നന്നായി ലയിക്കുന്ന ലവണങ്ങളും അമ്ലങ്ങളും ക്ഷാരങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഹൈഡ്രജൻ ക്ലോറൈഡ് പോലെയുള്ള ഏതാനും വാതകങ്ങൾ ഉയർന്ന താപനിലയിലോ താഴ്ന്ന മർദ്ദത്തിലോ ഇലക്ട്രോലൈറ്റ് ആയി പ്രവർത്തിക്കുന്നു. ജൈവവും (ഉദാ: ഡിഎനെ,പോളിപെപ്റ്റൈഡുകൾ) കൃത്രിമവുമായ (ഉദാ:പോളീസ്റ്റിറീൻ സൾഫോണേറ്റ്) പോളിമറുകളുടെ ലയനം ചാർജ്ജുള്ള ഫങ്ഷണൽ ഗ്രൂപ്പുകൾ അടങ്ങിയ പോളിഇലക്ട്രോലൈറ്റുകൾ എന്നറിയപ്പെടുന്ന ഇലക്ട്രോലൈറ്റ് ലായനികളുടെ രൂപീകരണത്തിനു കാരണമാകുന്നു. ലായനിയിൽ വിഘടിച്ച് അയോണുകളായി മാറുന്ന പദാർത്ഥങ്ങൾ വൈദ്യുതി കടത്തി വിടാനുള്ള കഴിവ് ആർജ്ജിക്കുന്നു. ലൈറ്റ്സ് (lytes)എന്ന് സാധാരണയായി അറിയപ്പെടുന്ന സോഡിയം, പൊട്ടാസ്യം, ക്ലോറൈഡ്, കാൽസ്യം, ഫോസ്ഫേറ്റ് എന്നിവ ഇലക്ട്രോലൈറ്റുകൾക്ക് ഉദാഹരണങ്ങളാണ്. വൈദ്യശാസ്ത്രത്തിൽ, രോഗിക്ക് കഠിനമായ കായികാഭ്യാസഫലമായി നീണ്ടുനിൽക്കുന്ന ഛർദ്ദിയും വയറിളക്കവും ഉണ്ടാകുമ്പോൾ ഇലക്ട്രോലൈറ്റുകളെ നീക്കം ചെയ്യൽ അത്യാവശ്യമായി വരുന്നു. വാണിജ്യപരമായ ഇലക്ട്രോലൈറ്റ് ലായനികൾ നിലവിലുള്ളത് അസുഖം ബാധിച്ച കുട്ടികൾക്കും (പീഡിയാലൈറ്റ് പോലെയുള്ള ലായനികൾ) കായികതാരങ്ങൾക്കുമാണ് (ഗറ്റോറേഡ് പോലെയുള്ള സ്പോർഡ്സ് ഡ്രിങ്കുകൾ). ഇലക്ട്രോലൈറ്റുകളെ നിരീക്ഷിക്കുന്നത് anorexia, bulimia എന്നീ രോഗങ്ങളുടെ ചികിൽസയ്ക്ക് അത്യാവശ്യമാണ്.

ശബ്ദോൽപ്പത്തി

തിരുത്തുക

"ഇലക്ട്രോലൈറ്റ്" എന്ന പദം ഉൽഭവിച്ചത് "അഴിയാനോ അയയാനോ കഴിവുള്ളത്" എന്നർത്ഥമുള്ള ഗ്രീക്ക് വാക്കായ lytós ൽ നിന്നാണ്.

ചരിത്രം

തിരുത്തുക

ഖരാവസ്ഥയിലുള്ള ക്രിസ്റ്റലൈൻ ലവണങ്ങൾ ലയിക്കുമ്പോൾ ചാർജ്ജുള്ള കണികകളുടെ ജോഡിയായി വിഘടിക്കുമെന്നതിനെക്കുറിച്ച് 1884ൽ സ്വാന്തെ അറീനിയസ്സ് മുന്നോട്ടുവെച്ച വ്യാഖ്യാനം 1903ലെ രസതന്ത്ര നോബേലിന് അദ്ദേഹത്തെ അർഹനാക്കി.

അറീനിയസ്സിന്റെ വിശദികരണം അനുസരിച്ച് ഒരു ലായനി രൂപപ്പെടുമ്പോൾ ലവണം ചാർജ്ജുള്ള കണികകളായി വിഘടിച്ചു പോകും. ഈ കണികകൾക്ക് മൈക്കൽ ഫാരഡെ വർഷങ്ങൾക്കു മുമ്പേ "അയോൺ" എന്ന് പേര് നൽകിയിരുന്നു. ഫാരഡെയുടെ വിശ്വാസം അനുസരിച്ച് അയോണുകൾ ഉണ്ടാകുന്നത് വൈദ്യുതവിശ്ലേഷണം എന്ന പ്രക്രിയ വഴിയാണ് എന്നാണ്. അറീനിയസ്സ് പ്രസ്താവിച്ചത് വൈദ്യുതപ്രവാഹത്തിന്റെ അഭാവത്തിലും ലവണങ്ങളുടെ ലായനികൾ അയോണുകൾ ഉൾക്കൊള്ളുന്നു എന്നാണ്. തന്മൂലം ലായനിയിലെ രാസപ്രതിപ്രവർത്തനങ്ങൾ അയോണുകൾ തമ്മിലുള്ള പ്രതിപ്രവർത്തനങ്ങളാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.

രൂപീകരണം

തിരുത്തുക

ശരീരശാസ്ത്രപരമായ പ്രാധാന്യം

തിരുത്തുക

ഇലക്ട്രോകെമിസ്ടി

തിരുത്തുക

ഖരഇലക്ട്രോലൈറ്റുകൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇലക്ട്രോലൈറ്റ്&oldid=4121812" എന്ന താളിൽനിന്ന് ശേഖരിച്ചത്