വൈദ്യുതവിശ്ലേഷണം
സാധാരണ അവസ്ഥയിൽ സംഭവിക്കാത്ത രാസപ്രവർത്തനങ്ങളെ വൈദ്യുതി പ്രവാഹം ഉപയോഗിച്ച് സാധ്യമാക്കുന്നതിനെയാണ് വൈദ്യുത വിശ്ലേഷണം(ഇംഗ്ലീഷ്: Electrolysis) എന്നു പറയുന്നത്. പ്രകൃത്യാലുള്ള ഉറവിടങ്ങളിൽ നിന്നും മൂലകങ്ങളെ വേർതിരിക്കാൻ ഉപയോഗിക്കുന്നതിനാൽ ഇത് വ്യാവസായികമായി വളരെയധികം പ്രാധാന്യമുള്ളതാണ്. വൈദ്യുതിവിശ്ലേഷണം നടക്കാൻ അവശ്യമായ ചുരുങ്ങിയ വോൾട്ടത "ഡീക്കമ്പൊസീഷൻ പൊട്ടൻഷ്യൽ" (ഇംഗ്ലീഷ്: Decomposition potential)എന്നറിയപ്പെടുന്നു.
ചരിത്രം
തിരുത്തുകElectrolysis (മലയാളം: വൈദ്യുത വിശ്ലേഷണം) എന്ന വാക്ക് മൈക്കിൾ ഫാരഡെയാണ് ആദ്യമായ് 19ാം നൂറ്റാണ്ടിൽ, വില്ല്യം വെവെല്ലിന്റെ നിർദ്ദേശപ്രകാരം അവതരിപ്പിച്ചത്. ἤλεκτρον (ഇലക്ട്രോൺ) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഇത് ഉരുത്തിരിഞ്ഞത്.
- 1785 - തകര, നാകം, നീലാഞ്ജനം (ആന്റിമണി) എന്നീ മൂലകങ്ങളെ അതിന്റെ ലവണത്തിൽ നിന്നും വേർതിരിച്ചെടുക്കാനായ് മാർട്ടിനസ് വാൻ മുറമിന്റെ ഇലക്ട്രോസ്റാറ്റിക് ജനറേറ്റർ വഴി സാധിച്ചു.
- 1800 - വില്യം നിക്കോൾസനും ജോഹാൻ റിറ്റെറും ചേർന്ന് ജലത്തെ ഹൈഡ്രജനും ഓക്സിജനുമായി വിയോജിപ്പിച്ചു.
- 1807 - സർ ഹംഫ്രി ഡേവി വൈദ്യുത വിശ്ലേഷണത്തിലൂടെ പൊട്ടാസ്യം, സോഡിയം, ബേരിയം, കാൽസ്യം, മഗ്നീഷ്യം എന്നിവ കണ്ടുപിടിച്ചു.
- 1833 – മൈക്കിൾ ഫാരഡെ അദ്ദേഹത്തിന്റെ രണ്ട് വൈദ്യുതി വിശ്ലേഷണ നിയമങ്ങൾ വികസിപ്പിക്കുകയും, അതിന്റെ ഗണിതപരമായ വിശദീകരണവും നൽകി.
- 1875 – പോൾ എമിലി ലെക്കോക്ക് ബോയ്സ്ബാഡ്രൻ, ഗാലിയം കണ്ടുപിടിച്ചു.[1]
- 1886 - ഹെൻറി മോയ്സാൻ ഫ്ലൂറിൻ കണ്ടുപിടിച്ചു.
- 1886 - അലുമിനിയം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഹാൾ ഹെരോൾട്ട് പ്രക്രിയ (en:Hall-Héroult process) വികസിപ്പിച്ചെടുത്തു.
- 1890 - സോഡിയം നിർമ്മിക്കാൻ ഉപയോഗിക്കുന്ന കാസ്റ്റർ കെല്ലിനർ പ്രക്രിയ (en:Castner-Kellner process) വികസിപ്പിച്ചെടുത്തു.
കണ്ണികൾ
തിരുത്തുകWikimedia Commons has media related to Electrolysis.
- ↑ Crookes, William (1875). The Chemical news and journal of industrial science; with which is incorporated the "Chemical gazette.": A journal of practical chemistry in all its applications to pharmacy, arts and manufactures. Chemical news office. pp. 294–. Retrieved 27 February 2011.