കണ

(റിക്കറ്റ്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുട്ടികളിൽ, എല്ലുകൾ ദുർബലമായോ മൃദുവായോ മാറുന്നതിന് കാരണമാകുന്ന ഒരു അവസ്ഥയാണ് റിക്കറ്റ്സ് അഥവാ കണ, ഇത് ഭക്ഷണത്തിലെ പോഷക അപര്യാപ്തത അല്ലെങ്കിൽ ജനിതക കാരണങ്ങളാൽ ഉണ്ടാകുന്നു.[2] വളഞ്ഞ കാലുകൾ, വളർച്ച മുരടിപ്പ്, അസ്ഥി വേദന, വലിയ നെറ്റി, ഉറങ്ങാൻ ബുദ്ധിമുട്ട് എന്നിവയാണ് ലക്ഷണങ്ങൾ.[2] [3] സങ്കീർണതകളിൽ അസ്ഥികളുടെ വൈകല്യങ്ങൾ, അസ്ഥികളുടെ സ്യൂഡോ ഫ്രാക്ചറുകളും, പേശിവലിവ്, അല്ലെങ്കിൽ അസാധാരണമായി വളഞ്ഞ നട്ടെല്ല് എന്നിവയും ഉൾപ്പെടാം.[2][3]

Rickets
X-ray of a two-year-old with rickets, with a marked bowing of the femurs and decreased bone density
ഉച്ചാരണം
സ്പെഷ്യാലിറ്റിPediatrics, rheumatology, dietetics
ലക്ഷണങ്ങൾBowed legs, stunted growth, bone pain, large forehead, trouble sleeping[1][2][3]
സങ്കീർണതBone fractures, muscle spasms, abnormally curved spine, intellectual disability[3]
സാധാരണ തുടക്കംChildhood[3]
കാരണങ്ങൾDiet without enough vitamin D or calcium, too little sun exposure, exclusive breastfeeding without supplementation, celiac disease, certain genetic conditions[2][3][4]
ഡയഗ്നോസ്റ്റിക് രീതിBlood tests, X-rays[2]
ഡിഫറൻഷ്യൽ ഡയഗ്നോസിസ്Fanconi syndrome, scurvy, Lowe syndrome, osteomalacia[3]
പ്രതിരോധംVitamin D supplements for exclusively-breastfed babies[5]
TreatmentVitamin D and calcium[2]
ആവൃത്തിRelatively common (Middle East, Africa, Asia)[4]

പാരമ്പര്യ ജനിതക രൂപങ്ങളും നിലവിലുണ്ടെങ്കിലും റിക്കറ്റ്സിൻ്റെ ഏറ്റവും സാധാരണമായ കാരണം വിറ്റാമിൻ ഡിയുടെ കുറവാണ്.[6] ആവശ്യത്തിന് വിറ്റാമിൻ ഡി ഇല്ലാത്ത ഭക്ഷണക്രമം, ഇരുണ്ട ചർമ്മം, വളരെ കുറച്ച് സൂര്യപ്രകാശം പതിക്കുക, വൈറ്റമിൻ ഡി സപ്ലിമെൻ്റുകളില്ലാത്ത പ്രത്യേക മുലയൂട്ടൽ, സീലിയാക് രോഗം, ചില ജനിതക അവസ്ഥകൾ എന്നിവയിൽ നിന്ന് ഇത് സംഭവിക്കാം.[6][7] മറ്റ് ഘടകങ്ങളിൽ മതിയായ അളവിൽ കാൽസ്യം അല്ലെങ്കിൽ ഫോസ്ഫറസ് ശരീരത്തിന് കിട്ടാത്തതും ഉൾപ്പെടാം.[4][5] ഗ്രോത്ത് പ്ലേറ്റിൻ്റെ അപര്യാപ്തമായ കാൽസിഫിക്കേഷൻ ഉൾപ്പെടുന്നതാണ് അടിസ്ഥാന സംവിധാനം.[8] രക്തപരിശോധനയിൽ കുറഞ്ഞ കാൽസ്യം, കുറഞ്ഞ ഫോസ്ഫറസ്, ഉയർന്ന ആൽക്കലൈൻ ഫോസ്ഫേറ്റസ് എന്നിവയും എക്സ്-റേ പരിശോധനയും അടിസ്ഥാനമാക്കിയുള്ളതാണ് രോഗനിർണയം.[6]

മുലപ്പാൽ മാത്രം കുടിക്കുന്ന കുഞ്ഞുങ്ങൾക്കുള്ള പ്രതിരോധം വിറ്റാമിൻ ഡി സപ്ലിമെൻ്റുകളാണ്.[9] അതല്ലാത്ത സാഹചര്യങ്ങളിൽ, ചികിത്സ പ്രധാനമായും അടിസ്ഥാന കാരണത്തെ ആശ്രയിച്ചിരിക്കുന്നു.[10] വിറ്റാമിൻ ഡിയുടെ അഭാവം മൂലമാണെങ്കിൽ, സാധാരണയായി വിറ്റാമിൻ ഡിയും കാൽസ്യവും ഉപയോഗിച്ചാണ് ചികിത്സ.[10] ചികിത്സയിലൂടെ സാധാരണയായി ഏതാനും ആഴ്ചകൾക്കുള്ളിൽ രോഗം മെച്ചപ്പെടുന്നു.[10] അസ്ഥി വൈകല്യങ്ങളും കാലക്രമേണ മെച്ചപ്പെട്ടേക്കാം.[9] എന്നിരുന്നാലും, അസ്ഥികളുടെ വൈകല്യങ്ങൾ ശരിയാക്കാൻ ചിലപ്പോൾ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.[11][12] രോഗത്തിൻ്റെ ജനിതക രൂപങ്ങൾക്ക് സാധാരണയായി പ്രത്യേക ചികിത്സ ആവശ്യമാണ്.[9]

മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ റിക്കറ്റ്സ് താരതമ്യേന സാധാരണമായ ഒരു അസുഖമാണ്.[13] ചില ന്യൂനപക്ഷ വിഭാഗങ്ങളിൽ ഒഴികെ യുണൈറ്റഡ് സ്റ്റേറ്റ്സിലും യൂറോപ്പിലും ഇത് അസാധാരണമായ രോഗമാണ്.[14][13] ഇത് കുട്ടിക്കാലത്ത്, സാധാരണയായി 3 മുതൽ 18 മാസം വരെ പ്രായമുള്ളപ്പോൾ ആരംഭിക്കുന്നു.[14][13] പുരുഷന്മാരിലും സ്ത്രീകളിലും രോഗ നിരക്ക് തുല്യമാണ്. [14] റിക്കറ്റ്സ് എന്ന് വിശ്വസിക്കപ്പെടുന്ന കേസുകൾ ഒന്നാം നൂറ്റാണ്ട് മുതൽ വിവരിച്ചിട്ടുണ്ട്,[15] ഈ അവസ്ഥ റോമൻ സാമ്രാജ്യത്തിൽ വ്യാപകമായിരുന്നു.[16] ഇരുപതാം നൂറ്റാണ്ടിൽ ഈ രോഗം സാധാരണമായിരുന്നു.[15] രോഗത്തിൻ്റെ ആദ്യകാല ചികിത്സകളിൽ കോഡ് ലിവർ ഓയിലിൻ്റെ ഉപയോഗം ഉൾപ്പെടുന്നു.[15]

അടയാളങ്ങളും ലക്ഷണങ്ങളും

തിരുത്തുക
 
റിക്കറ്റ്സ് ബാധിച്ച ശിശുവിന്റെ കൈത്തണ്ട

ഭക്ഷണത്തിലെ പോഷക അപര്യാപ്തത മൂലമുണ്ടാകുന്ന കണ രോഗത്തിൻ്റെ അടയാളങ്ങളിലും ലക്ഷണങ്ങളിലും അസ്ഥികളുടെ ആർദ്രത, അസ്ഥി ഒടിവുകൾ, പ്രത്യേകിച്ച് ഗ്രീൻസ്റ്റിക് ഒടിവുകൾ എന്നിവ ഉൾപ്പെടാം.[17] ശിശുക്കളിൽ മൃദുവായതും കനം കുറഞ്ഞതുമായ തലയോട്ടി അസ്ഥികൾ പോലെയുള്ള ആദ്യകാല അസ്ഥി വൈകല്യങ്ങൾ ഉണ്ടാകാം - ക്രാനിയോടാബെസ് എന്നറിയപ്പെടുന്ന ഈ അവസ്ഥ,[18][19] റിക്കറ്റ്സിൻ്റെ ആദ്യ ലക്ഷണമാണ്.

കൊച്ചുകുട്ടികളിൽ വളഞ്ഞ കാലുകളും കട്ടിയുള്ള കണങ്കാലുകളും കൈത്തണ്ടകളും സംഭവിക്കാം;[20] മുതിർന്ന കുട്ടികൾക്ക് കണങ്കാലുകൾ അകന്നിരിക്കുമ്പോൾ കാൽമുട്ടുകൾ അകത്തേക്ക് ചരിഞ്ഞിരിക്കുന്ന അവസ്ഥ വരാം.[21] കൈഫോസ്കോളിയോസിസ് അല്ലെങ്കിൽ ലംബർ ലോർഡോസിസ് എന്നിവ മൂലം നട്ടെല്ല് വക്രതകൾ ഉണ്ടാകാം. പെൽവിക് അസ്ഥികൾ വികലമായേക്കാം. കോസ്‌കോണ്ട്രൽ സന്ധികളിൽ രൂപം കൊള്ളുന്ന നോഡ്യൂളുകൾ മൂലമുണ്ടാകുന്ന കട്ടിയാകലിൻ്റെ ഫലമായി റാച്ചിറ്റിക് റോസറി എന്നറിയപ്പെടുന്ന ഒരു അവസ്ഥ ഉണ്ടാകാം. എല്ലുകളുടെ അവസ്ഥ ഒരു ജപമാലയോട് (റോസറി) സാമ്യമുള്ളതായതിനാലാണ് ഇതിന് ഈ പേര് കിട്ടിയത്. പീജിയൺ ചെസ്റ്റ് വൈകല്യം[21] ഹാരിസൺസ് ഗ്രോവിൻ്റെ സാന്നിധ്യത്തിൽ കലാശിച്ചേക്കാം.

രക്തത്തിലെ കാൽസ്യത്തിൻ്റെ അളവ് കുറയുന്നത് മൂലമുള്ള ഹൈപ്പോകാൽസെമിയ, ടെറ്റനി അഥവാ അനിയന്ത്രിതമായ പേശി രോഗാവസ്ഥയ്ക്ക് കാരണമാകും. ദന്തസംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാം.[22]

റിക്കറ്റ്സ് ബാധിത രോഗിയുടെ എക്സ്-റേ അല്ലെങ്കിൽ റേഡിയോഗ്രാഫ് വളഞ്ഞ കാലുകൾ (കാലുകളുടെ നീണ്ട അസ്ഥിയുടെ പുറം വളവ്), വികൃതമായ നെഞ്ച് എന്നിവയുള്ള ക്ലാസിക് രീതിയിൽ കണ്ടുവരുന്നു. തലയോട്ടിയിലെ മാറ്റങ്ങൾ സംഭവിക്കുന്നത് "കാപുട്ട് ക്വാഡ്രാറ്റം" എന്നറിയപ്പെടുന്ന ഒരു പ്രത്യേക "ചതുര തല" രൂപത്തിന് കാരണമാകുന്നു.[23] ചികിത്സിച്ചില്ലെങ്കിൽ ഈ വൈകല്യങ്ങൾ മുതിർന്നവരുടെ ജീവിതകാലം മുഴുവൻ നിലനിൽക്കും. നീണ്ട അസ്ഥികളുടെ സ്ഥിരമായ വക്രതകൾ അല്ലെങ്കിൽ രൂപഭേദം, വളഞ്ഞ പുറം എന്നിവ ദീർഘകാല പ്രത്യാഘാതങ്ങളിൽ ഉൾപ്പെടുന്നു.[24]

ശിശുകളിലെ ജനനത്തിനു മുമ്പുള്ള അസ്ഥി രോഗത്തിനും ജനനത്തിനു ശേഷമുള്ള അസ്ഥികളുടെ വൈകല്യത്തിനും പ്രധാന കാരണം ഗർഭകാലത്തെ പോഷക അപര്യാപ്തതയാണ്.[25][26] ജന്മനായുള്ള റിക്കറ്റ്സിൻ്റെ പ്രാഥമിക കാരണം കുഞ്ഞുമായി പങ്കിടുന്ന അമ്മയുടെ രക്തത്തിലെ വിറ്റാമിൻ ഡിയുടെ കുറവാണ്.[26] എല്ലുകളുടെ ധാതുവൽക്കരണം സുഗമമാക്കുന്നതിന് സെറം ഫോസ്ഫേറ്റിൻ്റെയും കാൽസ്യത്തിൻ്റെയും അളവ് മതിയായതാണെന്ന് ഉറപ്പാക്കുന്നത് വിറ്റാമിൻ ഡി ആണ്.[27] ഗുരുതരമായ ഓസ്റ്റിയോമലാസിയ, ചികിത്സിക്കാത്ത സീലിയാക് രോഗം, മാലാബ്സോർപ്ഷൻ, പ്രീ-എക്ലാംപ്സിയ, മാസം തികയാതെയുള്ള ജനനം എന്നിവയുൾപ്പെടെയുള്ള മറ്റ് രോഗങ്ങൾ മൂലവും ജന്മനായുള്ള റിക്കറ്റ്സ് ഉണ്ടാകാം.[25] കുട്ടികളിലെ റിക്കറ്റ്സ്, പ്രായമായവരിലെ ഓസ്റ്റിയോപൊറോസിസ് പോലെയാണ്. രോഗം വരാതിരിക്കാനുള്ള പ്രാഥമിക ഗർഭകാല പരിചരണ നടപടികളിൽ, പ്രസവത്തിനു മുമ്പുള്ള പരിചരണത്തിൽ വൈറ്റമിൻ അളവ് പരിശോധിക്കുന്നതും എന്തെങ്കിലും കുറവുകളുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതും ഉൾപ്പെടുന്നു.[28]

മുലപ്പാൽ മാത്രം കുടിക്കുന്ന ശിശുക്കൾക്ക് വിറ്റാമിൻ ഡി സപ്ലിമെൻ്റേഷൻ വഴിയോ സൂര്യപ്രകാശം കൂടുതലായി കൊള്ളിക്കുന്നതിലൂടെയോ ഉള്ള റിക്കറ്റ്സ് പ്രതിരോധം ആവശ്യമായി വന്നേക്കാം.[29]

നൈജീരിയ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് തുടങ്ങിയ വെയിൽ കൂടുതൽ ഉള്ള രാജ്യങ്ങളിൽ, കൂടിയ സൂര്യപ്രകാശം കാരണം ആവശ്യമായ എൻഡോജീനസ് വിറ്റാമിൻ ഡി ഉണ്ട്. എന്നിരുന്നാലും, ഈ രാജ്യങ്ങളിലെ ശിശുൾക്കിടയിലും കുട്ടികൾക്കിടയിലും പ്രധാനമായും ധാന്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ഭക്ഷണക്രമം കാരണം, കുറഞ്ഞ അളവിൽ കാൽസ്യം കഴിക്കുന്നതിനാൽ ഈ രോഗം സംഭവിക്കുന്നു.[30]

റിക്കറ്റ്സ് വരാനുള്ള ഉയർന്ന അപകടസാധ്യതയുള്ളവരിൽ താഴെപ്പറയുന്ന വിഭാഗങ്ങൾ ഉൾപ്പെടുന്നു:

  • സൂര്യപ്രകാശം ഏൽക്കാത്ത അമ്മമാരിൽ നിന്ന് ജനിച്ച മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങൾ
  • സൂര്യപ്രകാശം ഏൽക്കാത്ത മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങൾ
  • ആവശ്യത്തിന് സൂര്യപ്രകാശം ഏൽക്കാത്ത മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങൾ
  • കൗമാരക്കാർ, പ്രത്യേകിച്ച് പ്രായപൂർത്തിയാകുന്ന സമയം വളർച്ച കുതിച്ചുയരുമ്പോൾ[31]
  • ഭക്ഷണത്തിൽ ആവശ്യത്തിന് വിറ്റാമിൻ ഡി അല്ലെങ്കിൽ കാൽസ്യം അടങ്ങിയിട്ടില്ലാത്ത ഏതൊരു കുട്ടിയും

ശിശുക്കളിൽ മൃദുവായ എല്ലുകൾക്ക് കാരണമാകുന്ന ഹൈപ്പോഫോസ്ഫേറ്റേഷ്യ അല്ലെങ്കിൽ ഹൈപ്പോഫോസ്ഫേറ്റീമിയ പോലുള്ള രോഗങ്ങളും റിക്കറ്റ്സ് രോഗത്തിലേക്ക് നയിച്ചേക്കാം.[32]

സ്ട്രോൺഷ്യം അസ്ഥികളിലേക്ക് കാൽസ്യം ആഗിരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു; ഭക്ഷണക്രമത്തിൽ സ്ട്രോൺഷ്യം അമിതമായാൽ അതിന് ഒരു റാച്ചിറ്റോജെനിക് (റിക്കറ്റ്സ് ഉണ്ടാക്കുന്ന) പ്രഭാവമുണ്ട്.[33]

സൂര്യപ്രകാശം

തിരുത്തുക

സൂര്യപ്രകാശം, പ്രത്യേകിച്ച് അൾട്രാവയലറ്റ് പ്രകാശം, മനുഷ്യ ചർമ്മകോശങ്ങളെ വിറ്റാമിൻ ഡിയെ നിഷ്ക്രിയാവസ്ഥയിൽ നിന്ന് സജീവമായ അവസ്ഥയിലേക്ക് മാറ്റാൻ അനുവദിക്കുന്നു. വിറ്റാമിൻ ഡിയുടെ അഭാവത്തിൽ, ഭക്ഷണത്തിലെ കാൽസ്യം ശരിയായി ആഗിരണം ചെയ്യപ്പെടുന്നില്ല, ഇത് ഹൈപ്പോകാൽസെമിയയിലേക്ക് നയിക്കുന്നു, ഇത് എല്ലിൻറെയും ദന്തങ്ങളുടെയും വൈകല്യങ്ങൾക്കും ന്യൂറോ മസ്കുലർ ലക്ഷണങ്ങളിലേക്കും നയിക്കുന്നു, ഉദാ: ഹൈപ്പർ എക്‌സിറ്റബിലിറ്റി. വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണങ്ങളിൽ വെണ്ണ, മുട്ട, ഫിഷ് ലിവർ ഓയിൽ, മാർഗരിൻ, ഫോർട്ടിഫൈഡ് പാലും ജ്യൂസും, പോർട്ടബെല്ല, ഷൈറ്റേക്ക് കൂൺ, എണ്ണമയമുള്ള മത്സ്യങ്ങളായ ട്യൂണ, മത്തി, സാൽമൺ എന്നിവ ഉൾപ്പെടുന്നു. വിറ്റാമിൻ ഡി-റെസിസ്റ്റൻ്റ് റിക്കറ്റ്സ് അല്ലെങ്കിൽ എക്സ്-ലിങ്ക്ഡ് ഹൈപ്പോഫോസ്ഫേറ്റീമിയ എന്ന് വിളിക്കപ്പെടുന്ന ഒരു അപൂർവ എക്സ്-ലിങ്ക്ഡ് ജനിതക രൂപവും നിലവിലുണ്ട്.[34]

ശക്തമായ സൺബ്ലോക്കിൻ്റെ ഉപയോഗം, സൂര്യപ്രകാശം മറയ്ക്കുക, അല്ലെങ്കിൽ സൂര്യനിലേക്ക് ഇറങ്ങാതിരിക്കുക എന്നിവ മൂലം സൂര്യൻ്റെ അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിൽ എത്താത്തതിനാൽ വിറ്റാമിൻ ഡി ശരീരത്തിൽ വേണ്ടത്ര ഉൽപ്പാദിപ്പിക്കപ്പെടാത്തതിനാൽ അടുത്ത കാലത്തായി ബ്രിട്ടണിൽ കുട്ടികളിൽ റിക്കറ്റ്സ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.[35] മതപരമോ സാംസ്കാരികമോ ആയ കാരണങ്ങളാൽ അമ്മമാർ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുന്ന മറ്റ് കേസുകൾ ചില പ്രത്യേക വംശീയ വിഭാഗങ്ങളിലെ കുട്ടികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇത്തരം അമ്മമാരുടെ കുട്ടികൾക്ക് വിറ്റാമിൻ ഡിയുടെ കുറവ് സംഭവിക്കുന്നു, അതുപോലെ, ഇരുണ്ട ചർമ്മമുള്ള ആളുകൾക്ക് വിറ്റാമിൻ ഡി അളവ് നിലനിർത്താൻ കൂടുതൽ സൂര്യപ്രകാശം ആവശ്യമാണ്.[36][37]

റിക്കറ്റ്സ് ചരിത്രപരമായി ലണ്ടനിൽ ഒരു പ്രശ്നമായിരുന്നു. വ്യാവസായിക വിപ്ലവകാലത്ത് നഗരത്തിൽ വ്യാപിച്ച കനത്ത മൂടൽമഞ്ഞും കനത്ത വ്യാവസായിക പുകമഞ്ഞും ഗണ്യമായ അളവിൽ സൂര്യപ്രകാശത്തെ തടഞ്ഞു, ഒരു സമയത്ത് ഇവിടെ 80 ശതമാനം കുട്ടികൾക്കും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ വ്യത്യസ്ത അളവിലുള്ള റിക്കറ്റ്സ് ഉണ്ടായിരുന്നു.[38] ഇതുമൂലം ചില വിദേശ ഭാഷകളിൽ റിക്കറ്റ്സ് ചിലപ്പോൾ "ഇംഗ്ലീഷ് രോഗം" എന്ന് അറിയപ്പെടുന്നു (ഉദാ: ജർമ്മൻ: Die englische Krankheit, ഡച്ച്: Engelse ziekte, ഹംഗേറിയൻ: angolkór, സ്വീഡിഷ്: engelska sjukan).[39]

ചർമ്മ നിറവുമായി ബന്ധപ്പെട്ട സിദ്ധാന്തം

തിരുത്തുക

വിറ്റാമിൻ ഡി 3 യുടെ അഭാവം മൂലമാണ് പലപ്പോഴും റിക്കറ്റ്സ് ഉണ്ടാകുന്നത്. മനുഷ്യൻ്റെ ചർമ്മത്തിൻ്റെ നിറവും അക്ഷാംശവും തമ്മിലുള്ള പരസ്പരബന്ധം സോളാർ അൾട്രാവയലറ്റ് വികിരണത്തിൻ്റെ വ്യത്യസ്ത തലങ്ങളിലേക്കുള്ള പോസിറ്റീവ് ആയ തിരഞ്ഞെടുപ്പിൻ്റെ ഫലമാണെന്ന് കരുതപ്പെടുന്നു. വടക്കൻ അക്ഷാംശങ്ങളിൽ 7-ഡീഹൈഡ്രോകോളസ്ട്രോളിൽ നിന്ന് വൈറ്റമിൻ ഡി ഉത്പാദിപ്പിക്കാൻ യുവി രശ്മികളെ അനുവദിക്കുന്ന ഇളം ചർമ്മമാണ് കൂടുതലായി കാണുന്നത്. നേരെമറിച്ച്, ഭൂമധ്യരേഖയ്‌ക്ക് സമീപമുള്ള അക്ഷാംശങ്ങളിൽ ഇരുണ്ട ചർമ്മമാണ് സാധാരണം, അത് വിറ്റാമിൻ ഡിയുടെ അളവ് കൂടി വിഷാംശത്തിലേക്ക് എത്തുന്നതിൽ നിന്നും ചർമ്മത്തിലെ ക്യാൻസറിൽ നിന്നും സംരക്ഷിക്കാൻ യുവി വികിരണത്തിൻ്റെ ഭൂരിഭാഗവും തടയും.[40]

ഈ സിദ്ധാന്തത്തെ പിന്തുണയ്ക്കാൻ പലപ്പോഴും ഉദ്ധരിക്കപ്പെടുന്ന ഒരു കാര്യം, അക്ഷാംശത്തിൽ താരതമ്യേന ഇരുണ്ട ചർമ്മമുള്ള ആർട്ടിക് ജനതയ്ക്ക്, ചരിത്രപരമായി വൈറ്റമിൻ ഡി ധാരാളമായി അടങ്ങിയ ഭക്ഷണരീതിയുണ്ട് എന്നതാണ്. സൂര്യപ്രകാശത്തിൽ നിന്ന് വിറ്റാമിൻ ഡി സമന്വയിപ്പിക്കുന്നതിനു പകരമായി വികസിച്ചതാണ് ഈ ഭക്ഷണ രീതി.[41]

പാരിസ്ഥിതിക പൊരുത്തക്കേട്: ഒരു വ്യക്തിയുടെ മുമ്പത്തേതും നിലവിലുള്ളതുമായ ജീവിത അന്തരീക്ഷം തമ്മിലുള്ള പൊരുത്തക്കേടിൽ നിന്ന് വിറ്റാമിൻ ഡിയുടെ കുറവ് ഉണ്ടാകാം. ഉദാഹരണത്തിന് ഇരുണ്ട ചർമ്മമുള്ള ആളുകൾ ഉയർന്ന അക്ഷാംശങ്ങളിൽ ജീവിക്കുമ്പോൾ.

പാരിസ്ഥിതിക പൊരുത്തക്കേടുകൾക്ക് സമാനമായി, ഹുഡുകളും മൂടുപടങ്ങളും ഉള്ള നീണ്ട വസ്ത്രങ്ങൾ ആവശ്യമുള്ള മതസമൂഹങ്ങളിലും റിക്കറ്റ്സ് ഉണ്ടാകാം.[42] സൂര്യനിൽ നിന്ന് സ്വാഭാവികമായി ലഭ്യമാകേണ്ട വിറ്റാമിൻ ഡി ലഭിക്കുന്നതിൽ നിന്ന് വ്യക്തികളെ തടയുന്ന സൂര്യപ്രകാശ തടസ്സങ്ങളായി ഈ ഹുഡുകളും മൂടുപടങ്ങളും പ്രവർത്തിക്കുന്നതാണ് ഇതിന് കാരണം.[43]

യൂറോപ്പിൽ താമസിക്കുന്ന ഏഷ്യൻ കുടിയേറ്റക്കാർക്ക് വിറ്റാമിൻ ഡിയുടെ കുറവുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നെതർലാൻഡിലെ 40% പാശ്ചാത്യേതര കുടിയേറ്റക്കാരിലും 80% ടർക്കിഷ്, മൊറോക്കൻ കുടിയേറ്റക്കാരിലും വിറ്റാമിൻ ഡിയുടെ അപര്യാപ്തത കണ്ടെത്തിയിട്ടുണ്ട്.

സൂര്യപ്രകാശത്തിൻ്റെ ഉയർന്ന നിരക്ക് ഉണ്ടായിരുന്നിട്ടും, മിഡിൽ ഈസ്റ്റിൽ, ലോകമെമ്പാടുമുള്ള ഏറ്റവും ഉയർന്ന റികറ്റ്സ് നിരക്ക് ഉണ്ട്.[44] വസ്ത്രധാരണം ഉൾപ്പടെയുള്ള സാംസ്കാരിക സമ്പ്രദായങ്ങൾ കാരണം ശരീരത്തിൽ ഏൽക്കുന്ന സൂര്യപ്രകാശം കുറയുന്നതും, മുലയൂട്ടുന്ന സ്ത്രീകൾക്ക് വിറ്റാമിൻ ഡി സപ്ലിമെൻ്റിൻ്റെ അഭാവം മൂലവും ഇത് സംഭവിക്കുന്നതായി വിശദീകരിക്കാം. ഇറാനിലെയും സൗദി അറേബ്യയിലെയും കൗമാരക്കാരായ പെൺകുട്ടികളിൽ യഥാക്രമം 70%, 80% വരെ വിറ്റാമിൻ ഡിയുടെ അപര്യാപ്തത അനുഭവിക്കുന്നു. വിറ്റാമിൻ ഡി സമ്പുഷ്ടമായ ഭക്ഷണത്തെ പരിമിതപ്പെടുത്തുന്ന സാമൂഹിക സാമ്പത്തിക ഘടകങ്ങളും ഇതിൽ ഒരു പങ്കു വഹിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിൽ, വിറ്റാമിൻ ഡിയുടെ അപര്യാപ്തത വംശീയത അനുസരിച്ച് കാര്യമായി വ്യത്യാസപ്പെടുന്നു. 70 വയസും അതിൽ കൂടുതലുമുള്ള സ്ത്രീകളിൽ, കുറഞ്ഞ സെറം 25 (OH) ഡി ലെവലുകൾ ഹിസ്പാനിക് അല്ലാത്ത വെള്ളക്കാർക്ക് 28.5%, മെക്സിക്കൻ അമേരിക്കക്കാർക്ക് 55%, ഹിസ്പാനിക് ഇതര കറുത്തവർക്ക് 68% എന്നിങ്ങനെയാണ്. പുരുഷന്മാരിൽ, യഥാക്രമം 23%, 45%, 58% എന്നിങ്ങനെയാണ് വ്യാപനം.

കുട്ടിക്ക് വിറ്റാമിൻ ഡിയുടെ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് മാതാപിതാക്കൾക്ക് തോന്നിയാൽ വിറ്റാമിൻ ഡി അളവ് കൂടിയ പാനീയങ്ങൾ നൽകാം.[45]

നിയോകേറ്റ് ബേബി ഫോർമുല ഭക്ഷണങ്ങൾ മാത്രം കഴിക്കുന്നത് റിക്കറ്റ്‌സ് രോഗവുമായി ബന്ധപ്പെടുത്തുന്നതായി സമീപകാല അവലോകനത്തിൽ കണ്ടെത്തി.[46]

രോഗനിർണയം

തിരുത്തുക
 
റിക്കറ്റ്സ് ലെ മാറ്റങ്ങൾ കാണിക്കുന്ന റിസ്റ്റ് എക്സ്-റേ. പ്രധാനമായും കപ്പിംഗ് ആണ് ഇവിടെ കാണുന്നത്.
 
റിക്കറ്റ്സ്മായി പൊരുത്തപ്പെടുന്ന മാറ്റങ്ങൾ കാണിക്കുന്ന നെഞ്ച് എക്സ്-റേ. ഈ മാറ്റങ്ങളെ സാധാരണയായി റിക്കറ്റ്സിന്റെ "ജപമാല മുത്തുകൾ (റോസരി ബീഡ്സ്)" എന്ന് വിളിക്കുന്നു.

ഇനിപ്പറയുന്നവ ഉപയോഗിച്ച് റിക്കറ്റ്സ് രോഗനിർണയം നടത്താം:

  • രക്തപരിശോധന: [47]
    • സെറം കാൽസ്യം കാൽസ്യത്തിൻ്റെ അളവ് കുറവായിരിക്കാം, സെറം ഫോസ്ഫറസ് കുറവായിരിക്കാം, കൂടാതെ സെറം ആൽക്കലൈൻ ഫോസ്ഫേറ്റസ് എല്ലുകളിൽ നിന്ന് ഉയർന്നതോ അസ്ഥികളുടെ ആകൃതിയിലോ ഘടനയിലോ ഉള്ള മാറ്റമോ ആകാം. ഇത് വിശാലമായ കൈകാലുകളും സന്ധികളും കാണിക്കും.
  • അസ്ഥി സാന്ദ്രത അറിയാൻ ഒരു ബോൺ ഡെൻസിറ്റി സ്കാൻ നടത്താം. [47]
  • റേഡിയോഗ്രാഫി സാധാരണഗതിയിൽ, ധാതുരഹിതമായ ഓസ്റ്റിയോയ്ഡിലേക്കുള്ള മെറ്റാഫൈസുകളുടെ താൽക്കാലിക കാൽസിഫിക്കേഷൻ്റെ സോണുകളുടെ വിപുലീകരണം കാണിക്കുന്നു. കപ്പിംഗ്, ഫ്രൈയിംഗ്, മെറ്റാഫിസുകളുടെ സ്‌പ്ലേയിംഗ് എന്നിവ സാധാരണയായി വളർച്ചയ്‌ക്കൊപ്പം തുടർച്ചയായ ഭാരം വഹിക്കുന്നതിലൂടെയും പ്രത്യക്ഷപ്പെടുന്നു. [48] പ്രോക്സിമൽ ഹ്യൂമറസ്, ഡിസ്റ്റൽ റേഡിയസ്, ഡിസ്റ്റൽ ഫെമർ, പ്രോക്സിമൽ, ഡിസ്റ്റൽ ടിബിയ എന്നിവയുൾപ്പെടെ ദ്രുതഗതിയിലുള്ള വളർച്ചയുള്ള സ്ഥലങ്ങളിൽ ഈ മാറ്റങ്ങൾ പ്രധാനമായും കാണപ്പെടുന്നു. അതിനാൽ, കാൽമുട്ടുകൾ, കൈത്തണ്ട, കണങ്കാൽ എന്നിവയുടെ ആൻ്റീരിയോ പോസ്റ്റീരിയർ റേഡിയോഗ്രാഫുകൾ ഉപയോഗിച്ച് റിക്കറ്റ് സിനായുള്ള ഒരു അസ്ഥി പരിശോധന നടത്താം. [48]

വെറ്റിനറി പ്രാക്ടീസിൽ, അൾട്രാസൗണ്ട് എക്കോസ്റ്റിയോമീറ്റർ ഉപയോഗിച്ച് റിക്കറ്റ്സ്, ഓസ്റ്റിയോഡിസ്ട്രോഫി, മിനറൽ മെറ്റബോളിസം ഡിസോർഡേഴ്സ് എന്നിവ നിർണ്ണയിക്കപ്പെടുന്നു.[49] [50] [51]

ഡിഫറൻഷ്യൽ ഡയഗ്നോസിസ്

തിരുത്തുക

ജനറ്റിക് ബോൺ ഡിസീസ് എന്നും അറിയപ്പെടുന്ന ഓസ്റ്റിയോകോണ്ടോ ഡിസ്പ്ലേസിയ, റിക്കറ്റ്സിൻ്റെ ലക്ഷണങ്ങളെ അനുകരിക്കാം. [52] റേഡിയോളജിക് ചിത്രവും സെറം കാൽസ്യം, ഫോസ്ഫേറ്റ്, ആൽക്കലൈൻ ഫോസ്ഫേറ്റേസ് എന്നിവയുടെ ലബോറട്ടറി കണ്ടെത്തലുകളും പ്രധാന വ്യതിരിക്ത ഘടകങ്ങളാണ്.അതു പോലെ ബ്ലൗണ്ട്സ് രോഗം ഒരു പ്രധാന ഡിഫറൻഷ്യൽ ഡയഗ്നോസിസ് ആണ്, കാരണം ഇത് റിക്കറ്റ്സിന് സമാനമായ രീതിയിൽ കാൽമുട്ടിൻ്റെ വൈകല്യങ്ങൾക്ക് കാരണമാകുന്നു, അതായത് വില്ലു കാലുകൾ അല്ലെങ്കിൽ ജെനു വരം. റിക്കറ്റ്സുള്ള ശിശുക്കൾക്ക് അസ്ഥി ഒടിവുകൾ ഉണ്ടാകാം. ഇത് ചിലപ്പോൾ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ആരോപണങ്ങൾക്ക് വഴിവെക്കുന്നു. മിതശീതോഷ്ണ കാലാവസ്ഥയിൽ അല്ലെങ്കിൽ ശൈത്യകാലത്ത്, പോഷകാഹാരക്കുറവ് ഉള്ളവർ, വിറ്റാമിൻ ഡി സപ്ലിമെൻ്റുകൾ ഇല്ലാത്ത, കറുത്ത അമ്മമാരുടെ മുലയൂട്ടുന്ന കുഞ്ഞുങ്ങൾക്ക് മാത്രമാണ് ഈ പ്രശ്നം കൂടുതലായി കാണപ്പെടുന്നത്. [53] ഇരുണ്ട ചർമ്മമുള്ള ആളുകൾക്ക് അതേ അളവിൽ സൂര്യപ്രകാശം ലഭിക്കുമ്പോൾ, കനംകുറഞ്ഞ ചർമ്മമുള്ളവരെ അപേക്ഷിച്ച് വിറ്റാമിൻ ഡി കുറവായിരിക്കും കിട്ടുക. [54]

ചികിത്സ

തിരുത്തുക

ഭക്ഷണക്രമവും സൂര്യപ്രകാശവും

തിരുത്തുക

ചികിത്സയിൽ ഭക്ഷണത്തിലെ കാൽസ്യം, ഫോസ്ഫേറ്റുകൾ, വിറ്റാമിൻ ഡി എന്നിവ വർദ്ധിപ്പിക്കുന്നത് ഉൾപ്പെടുന്നു. അൾട്രാവയലറ്റ് ബി ലൈറ്റിൻ്റെ എക്സ്പോഷർ (സൂര്യൻ ആകാശത്ത് ഏറ്റവും ഉയരത്തിൽ ആയിരിക്കുമ്പോൾ ഏറ്റവും എളുപ്പത്തിൽ ലഭിക്കും), കോഡ് ലിവർ ഓയിൽ, ഹാലിബട്ട്-ലിവർ ഓയിൽ, വിയോസ്റ്ററോൾ എന്നിവ വിറ്റാമിൻ ഡിയുടെ ഉറവിടങ്ങളാണ്. [58]

ഓരോ ദിവസവും സൂര്യപ്രകാശത്തിൽ നിന്ന് മതിയായ അളവിൽ അൾട്രാവയലറ്റ് ബി ലൈറ്റ് ലഭിക്കുന്നതും ഭക്ഷണത്തിൽ ആവശ്യമായ അളവിൽ കാൽസ്യം, ഫോസ്ഫറസ് എന്നിവ ഉലപ്പെടുത്തുന്നതും റിക്കറ്റ്സ് തടയും. ഇരുണ്ട ചർമ്മമുള്ള ആളുകൾ അൾട്രാവയലറ്റ് രശ്മികൾ കൂടുതൽ നേരം പതിപ്പിക്കേണ്ടതുണ്ട്. അൾട്രാവയലറ്റ് ലൈറ്റ് തെറാപ്പി, മെഡിസിൻ എന്നിവയുടെ ഈ രീതികൾ ഉപയോഗിക്കുന്നത് റിക്കറ്റ്സ് ശരിയാക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. [59]

ശിശുക്കൾക്കും കുട്ടികൾക്കും പ്രതിദിനം 400 അന്താരാഷ്ട്ര യൂണിറ്റ് (IU) വിറ്റാമിൻ ഡി ശുപാർശചെയ്യുന്നു. മതിയായ അളവിൽ വിറ്റാമിൻ ഡി ലഭിക്കാത്ത കുട്ടികളിൽ റിക്കറ്റ്സ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശരിയായ അസ്ഥി കാൽസിഫിക്കേഷനും പരിപാലനത്തിനും ഉപയോഗിക്കുന്നതിന് കാൽസ്യം ആഗിരണം ചെയ്യാൻ ശരീരത്തെ അനുവദിക്കുന്നതിന് വിറ്റാമിൻ ഡി അത്യാവശ്യമാണ്. [60]

സപ്ലിമെൻ്റേഷൻ

തിരുത്തുക

ഭക്ഷണ പദാർത്ഥങ്ങൾ കൂടാതെ/അല്ലെങ്കിൽ സൂര്യപ്രകാശം എക്സ്പോഷർ ചെയ്യുന്നതിലൂടെയും ആവശ്യത്തിന് വിറ്റാമിൻ ഡിയുടെ അളവ് നേടാം. വൈറ്റമിൻ ഡി 3 (കോളെകാൽസിഫെറോൾ) വിറ്റാമിൻ ഡി 2 വിനെക്കാൾ എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുന്നതിനാൽ അത് കൂടുതൽ തിരഞ്ഞെടുക്കപ്പെട്ട രൂപമാണ്. സൂര്യപ്രകാശം ഏൽക്കുന്നതുമായി ബന്ധപ്പെട്ട ത്വക്ക് കാൻസറിനുള്ള സാധ്യത കൂടുതലായതിനാൽ, സുരക്ഷിതമല്ലാത്ത അൾട്രാവയലറ്റ് എക്സ്പോഷറിന് പകരമായി മിക്ക ഡെർമറ്റോളജിസ്റ്റുകളും വിറ്റാമിൻ ഡി സപ്ലിമെൻ്റേഷൻ ശുപാർശ ചെയ്യുന്നു. ശരീരം മുഴുവൻ സൂര്യപ്രകാശം ഏൽക്കുന്ന എൻഡോജീനസ് ഉത്പാദനം പ്രതിദിനം ഏകദേശം 250 µg (10,000 IU) പ്രതിദിനം ആണ്. [61]

അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സിൻ്റെ (എഎപി) പ്രകാരം, അവർ പ്രതിദിനം കുറഞ്ഞത് 17 യുഎസ് ഫ്ലൂയിഡ് ഔൺസ് (500 മില്ലി) വിറ്റാമിൻ ഡി-ഫോർട്ടിഫൈഡ് പാലോ ഫോർമുല ദ്രാവകമോ കുടിക്കാൻ തുടങ്ങുന്നതുവരെ, മുലപ്പാൽ മാത്രം നൽകുന്നവർ ഉൾപ്പെടെ എല്ലാ ശിശുക്കൾക്കും വിറ്റാമിൻ ഡി സപ്ലിമെൻ്റേഷൻ ആവശ്യമായി വന്നേക്കാം. [62]

ശസ്ത്രക്രിയ

തിരുത്തുക

താഴത്തെ കൈകാലുകളുടെ, പ്രത്യേകിച്ച് കാൽമുട്ടുകൾക്ക് ചുറ്റുമുള്ള, അതായത് ജെനു വാരം, ജെനു വാൽഗം എന്നിവയുടെ കഠിനവും സ്ഥിരവുമായ വൈകല്യങ്ങൾ പരിഹരിക്കാൻ ശസ്ത്രക്രിയ ചിലപ്പോൾ ആവശ്യമായി വന്നേക്കാം. ഓസ്റ്റിയോടോമിയിലൂടെയോ ഗൈഡഡ് ഗ്രോത്ത് സർജറിയിലൂടെയോ റാച്ചിറ്റിക് വൈകല്യങ്ങളുടെ ശസ്ത്രക്രിയ തിരുത്തൽ സാധ്യമാക്കാം. ഗൈഡഡ് ഗ്രോത്ത് സർജറി, തിരുത്തൽ ഓസ്റ്റിയോടോമികളുടെ ഉപയോഗം ഏതാണ്ട് മാറ്റിസ്ഥാപിച്ചു. റിക്കറ്റ്സ് ഉള്ള കുട്ടികളിൽ ഗൈഡഡ് ഗ്രോത്ത് സർജറിയുടെ പ്രവർത്തന ഫലങ്ങൾ തൃപ്തികരമാണ്. അസ്ഥി ഓസ്റ്റിയോടോമികൾ അവയവ വൈകല്യത്തിൻ്റെ നിശിത / ഉടനടി തിരുത്തലിലൂടെ പ്രവർത്തിക്കുമ്പോൾ, ഗൈഡഡ് വളർച്ച ക്രമേണയുള്ള തിരുത്തലിലൂടെ പ്രവർത്തിക്കുന്നു.[63]

ചരിത്രം

തിരുത്തുക
 
Skeleton of Infant with Rickets, 1881

അലക്സാണ്ട്രിയയിലും പിന്നീട് റോമിലും പ്രാക്ടീസ് ചെയ്തിരുന്ന, മെത്തഡിക് സ്കൂൾ ഓഫ് മെഡിസിൻ്റെ പ്രധാന പ്രതിനിധികളിൽ ഒരാളായ എഫെസസിലെ ഗ്രീക്ക് ഫിസിഷ്യൻ സോറാനസ്, എഡി ഒന്നും രണ്ടും നൂറ്റാണ്ടുകളിൽ തന്നെ ശിശുക്കളിൽ അസ്ഥികളുടെ രൂപഭേദം റിപ്പോർട്ട് ചെയ്തിരുന്നു. 1645-ൽ ഒരു ഇംഗ്ലീഷ് ഭിഷഗ്വരനായ ഡാനിയൽ വിസ്‌ലർ രോഗത്തെക്കുറിച്ച് ആദ്യത്തെ വിവരണം നൽകുന്നത് വരെ റിക്കറ്റ്‌സ് ഒരു പ്രത്യേക രോഗാവസ്ഥയായി നിർവചിക്കപ്പെട്ടിരുന്നില്ല. 1650-ൽ, കേംബ്രിഡ്ജിലെ കായസ് കോളേജിലെ ഫിസിഷ്യനായിരുന്ന ഫ്രാൻസിസ് ഗ്ലിസൺ,[64] റിക്കറ്റ്സിനെക്കുറിച്ചുള്ള ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ചു, ഡോർസെറ്റിലെയും സോമർസെറ്റിലെയും കൗണ്ടികളിൽ 30 വർഷങ്ങൾക്ക് മുമ്പ് ഇത് ആദ്യമായി പ്രത്യക്ഷപ്പെട്ടതായി അദ്ദേഹം പറഞ്ഞു.[65] 1857-ൽ ജോൺ സ്‌നോ, അന്നത്തെ ബ്രിട്ടനിൽ വ്യാപകമായിരുന്ന റിക്കറ്റ്‌സിന്റെ കാരണമായി ബേക്കർമാരുടെ റൊട്ടിയിൽ അലുമിൽ മായം കലർത്തിയതാണ് എന്ന് നിർദ്ദേശിച്ചു.[66] ജർമ്മൻ ശിശുരോഗവിദഗ്ദ്ധനായ കുർട്ട് ഹൾഡ്ഷിൻസ്കി 1918-1919 ലെ ശൈത്യകാലത്ത് അൾട്രാവയലറ്റ് വിളക്കുകൾ ഉപയോഗിച്ച് റിക്കറ്റ്സ് എങ്ങനെ ചികിത്സിക്കാമെന്ന് വിജയകരമായി തെളിയിച്ചു. 1918 നും 1920 നും ഇടയിൽ എഡ്വേർഡ് മെല്ലൻബിയാണ് റിക്കറ്റ്‌സിന്റെ[67][68] വികസനത്തിൽ ഭക്ഷണത്തിൻ്റെ പങ്ക് നിർണ്ണയിച്ചത്.[15] 1923-ൽ അമേരിക്കൻ ഫിസിഷ്യൻ ഹാരി സ്റ്റീൻബോക്ക്, അൾട്രാവയലറ്റ് രശ്മികൾ വഴിയുള്ള വികിരണം ഭക്ഷണങ്ങളുടെയും മറ്റ് ജൈവ വസ്തുക്കളുടെയും വിറ്റാമിൻ ഡിയുടെ അളവ് വർദ്ധിപ്പിക്കുമെന്ന് തെളിയിച്ചു. സ്റ്റീൻബോക്കിൻ്റെ റേഡിയേഷൻ ടെക്നിക് ഭക്ഷ്യവസ്തുക്കൾക്കായി ഉപയോഗിച്ചിരുന്നു, പ്രാധാനമായും പാലിന്.

  1. Elder CJ, Bishop NJ (May 2014). "Rickets". Lancet. 383 (9929): 1665–1676. doi:10.1016/S0140-6736(13)61650-5. PMID 24412049. S2CID 208788707.
  2. 2.0 2.1 2.2 2.3 2.4 2.5 2.6 "Rickets". Genetic and Rare Diseases Information Center (GARD) – an NCATS Program (in ഇംഗ്ലീഷ്). 2013. Retrieved 19 December 2017.
  3. 3.0 3.1 3.2 3.3 3.4 3.5 3.6 "Rickets, Vitamin D Deficiency". NORD (National Organization for Rare Disorders). 2005. Retrieved 19 December 2017.
  4. 4.0 4.1 4.2 "Nutritional rickets around the world: an update". Paediatrics and International Child Health. 37 (2): 84–98. May 2017. doi:10.1080/20469047.2016.1248170. PMID 27922335.
  5. 5.0 5.1 "Rickets - OrthoInfo - AAOS". September 2010. Retrieved 19 December 2017.
  6. 6.0 6.1 6.2 "Rickets". Genetic and Rare Diseases Information Center (GARD) – an NCATS Program (in ഇംഗ്ലീഷ്). 2013. Retrieved 19 December 2017.
  7. "Rickets, Vitamin D Deficiency". NORD (National Organization for Rare Disorders). 2005. Retrieved 19 December 2017.
  8. Florin T, Ludwig S, Aronson PL, Werner HC (2011). Netter's Pediatrics E-Book (in ഇംഗ്ലീഷ്). Elsevier Health Sciences. p. 430. ISBN 978-1455710645.
  9. 9.0 9.1 9.2 "Rickets - OrthoInfo - AAOS". September 2010. Retrieved 19 December 2017.
  10. 10.0 10.1 10.2 "Rickets". Genetic and Rare Diseases Information Center (GARD) – an NCATS Program (in ഇംഗ്ലീഷ്). 2013. Retrieved 19 December 2017.
  11. "Growth Modulation for Knee Coronal Plane Deformities in Children With Nutritional Rickets: A Prospective Series With Treatment Algorithm". Journal of the American Academy of Orthopaedic Surgeons. Global Research & Reviews. 4 (1): e19.00009. January 2020. doi:10.5435/JAAOSGlobal-D-19-00009. PMC 7028784. PMID 32159063. {{cite journal}}: Invalid |display-authors=6 (help)
  12. "Rickets, Vitamin D Deficiency". NORD (National Organization for Rare Disorders). 2005. Retrieved 19 December 2017.
  13. 13.0 13.1 13.2 "Nutritional rickets around the world: an update". Paediatrics and International Child Health. 37 (2): 84–98. May 2017. doi:10.1080/20469047.2016.1248170. PMID 27922335.
  14. 14.0 14.1 14.2 "Rickets, Vitamin D Deficiency". NORD (National Organization for Rare Disorders). 2005. Retrieved 19 December 2017.
  15. 15.0 15.1 15.2 15.3 "Vitamin D, cod-liver oil, sunlight, and rickets: a historical perspective". Pediatrics. 112 (2): e132–e135. August 2003. doi:10.1542/peds.112.2.e132. PMID 12897318.
  16. "Evidence in the bones reveals rickets in Roman times". The Guardian (in ഇംഗ്ലീഷ്). 2018-08-19. Retrieved 2018-08-20.
  17. "Medical News – Symptoms of Rickets". March 2010.
  18. "Vitamin D supplementation in pregnancy: a systematic review". Health Technology Assessment. 18 (45): 1–190. July 2014. doi:10.3310/hta18450. PMC 4124722. PMID 25025896. {{cite journal}}: Invalid |display-authors=6 (help)
  19. "Nutritional rickets around the world". The Journal of Steroid Biochemistry and Molecular Biology. 136: 201–206. July 2013. doi:10.1016/j.jsbmb.2012.11.018. PMID 23220549.
  20. "Signs and Symptoms of Rickets". Mayo Clinic.
  21. 21.0 21.1 "Medical News – Symptoms of Rickets". March 2010.
  22. "Medical News – Symptoms of Rickets". March 2010.
  23. "caput quadratum". TheFreeDictionary.com.
  24. "Rickets before the discovery of vitamin D". BoneKEy Reports. 3: 478. January 2014. doi:10.1038/bonekey.2013.212. PMC 3899557. PMID 24466409.
  25. 25.0 25.1 "The Return of Congenital Rickets, Are We Missing Occult Cases?". Calcified Tissue International (Review). 99 (3): 227–236. September 2016. doi:10.1007/s00223-016-0146-2. PMID 27245342.
  26. 26.0 26.1 "Congenital rickets due to vitamin D deficiency in the mothers". Clinical Nutrition (Review). 34 (5): 793–798. October 2015. doi:10.1016/j.clnu.2014.12.006. PMID 25552383.
  27. "Office of Dietary Supplements - Vitamin D".
  28. "Pregnancy and prenatal vitamins".
  29. "Vitamin D deficiency in exclusively breast-fed infants". The Indian Journal of Medical Research (Review). 127 (3): 250–255. March 2008. PMID 18497439.
  30. "Nutritional rickets: deficiency of vitamin D, calcium, or both?". The American Journal of Clinical Nutrition (Review). 80 (6 Suppl): 1725S–1729S. December 2004. doi:10.1093/ajcn/80.6.1725S. PMID 15585795.
  31. "Vitamin D/dietary calcium deficiency rickets and pseudo-vitamin D deficiency rickets". BoneKEy Reports (Review). 3: 524. 2014. doi:10.1038/bonekey.2014.19. PMC 4015456. PMID 24818008.
  32. "Hypophosphatasia: Signs and Symptoms". Hypophosphatasia.com. Archived from the original on 15 October 2014. Retrieved 10 September 2014.
  33. "The biological role of strontium". Bone. 35 (3): 583–588. September 2004. doi:10.1016/j.bone.2004.04.026. PMID 15336592.
  34. "Sunlight and Vitamin D: A global perspective for health". Dermato-Endocrinology. 5 (1): 51–108. January 2013. doi:10.4161/derm.24494. PMC 3897598. PMID 24494042.
  35. Daily Telegraph, page 4, Wednesday 19 January 2011
  36. "Rise in rickets linked to ethnic groups that shun the sun". The Independent. 25 July 2011. Retrieved 25 July 2011.
  37. "Doctors fear rickets resurgence". BBC. 28 December 2007. Retrieved 25 July 2011.
  38. "Resurrection of vitamin D deficiency and rickets". The Journal of Clinical Investigation. 116 (8): 2062–2072. August 2006. doi:10.1172/JCI29449. PMC 1523417. PMID 16886050.
  39. ""The English disease" or "Asian rickets"? Medical responses to postcolonial immigration". Bulletin of the History of Medicine. 81 (3): 533–568. 2007. doi:10.1353/bhm.2007.0062. PMC 2630160. PMID 17873451.
  40. "Skin-pigment regulation of vitamin-D biosynthesis in man". Science. 157 (3788): 501–506. August 1967. Bibcode:1967Sci...157..501F. doi:10.1126/science.157.3788.501. PMID 6028915.
  41. "Vitamin D deficiency and disease risk among aboriginal Arctic populations". Nutrition Reviews. 69 (8): 468–478. August 2011. doi:10.1111/j.1753-4887.2011.00406.x. PMID 21790613.
  42. "An outbreak of vitamin D deficiency rickets in a susceptible population". Pediatrics. 64 (6): 871–877. December 1979. doi:10.1542/peds.64.6.871. PMID 574626.
  43. "RISE IN RICKETS LINKED TO ETHNIC GROUPS THAT SHUN THE SUN". Independent.co.uk. 24 July 2011. Retrieved 21 November 2021.
  44. "THE MIDDLE EAST & AFRICA REGIONAL AUDIT, Executive Summary, Epidemiology, costs & burden of osteoporosis in 2011" (PDF). Archived from the original (PDF) on 25 August 2017.
  45. "Nutritional rickets among children in the United States: review of cases reported between 1986 and 2003". The American Journal of Clinical Nutrition. 80 (6 Suppl): 1697S–1705S. December 2004. doi:10.1093/ajcn/80.6.1697S. PMID 15585790.
  46. "Nutritional hypophosphatemic rickets secondary to Neocate® use". Osteoporosis International. 30 (9): 1887–1891. September 2019. doi:10.1007/s00198-019-04836-8. PMID 31143989.
  47. 47.0 47.1 "NHS Choice - Rickets Diagnoses". 6 June 2018.
  48. 48.0 48.1 "Radiographic characteristics of lower-extremity bowing in children". Radiographics. 23 (4): 871–880. 2003. doi:10.1148/rg.234025149. PMID 12853662.
  49. "Ветеринарный ультразвуковой эхоостеометр для оценки физических характеристик костей скелета животных при их функциональных и патологических изменениях" [Veterinary ultrasonic echo osteometer for the assessment of physical characteristics of the bones of the skeleton of animals with their functional and pathological changes] (in റഷ്യൻ).
  50. "Ветеринарный ультразвуковой эхоостеометр для оценки физических характеристик костей скелета животных при их функциональных и патологических изменениях" [Veterinary ultrasonic echo osteometer for the assessment of physical characteristics of the bones of the skeleton of animals with their functional and pathological changes] (in റഷ്യൻ).
  51. "ПОРТАТИВНЫЙ ВЕТЕРИНАРНЫЙ УЛЬТРАЗВУКОВОЙ ЭХООСТЕОМЕТР ДЛЯ ОЦЕНКИ ФИЗИЧЕСКИХ ХАРАКТЕРИСТИК КОСТЕЙ СКЕЛЕТА ЖИВОТНЫХ ПРИ ИХ ФУНКЦИОНАЛЬНЫХ И ПАТОЛОГИЧЕСКИХ ИЗМЕНЕНИЯХ" [Portable Veterinary Ultravocation Echoosteometer For Assessment Of Physical Characteristics Of Animal Skeletal Bones With Functional And Pathological Changes] (in റഷ്യൻ).
  52. "A systematized approach to radiographic assessment of commonly seen genetic bone diseases in children: A pictorial review". J Musculoskelet Surg Res. 1 (2): 25. 15 November 2017. doi:10.4103/jmsr.jmsr_28_17.{{cite journal}}: CS1 maint: unflagged free DOI (link)
  53. "Rickets vs. abuse: a national and international epidemic". Pediatric Radiology. 38 (11): 1210–1216. November 2008. doi:10.1007/s00247-008-1001-z. PMID 18810424.
  54. "CDark Skin Color & Vitamin D". Live Strong. 8 July 2011. Retrieved 2 June 2012.
  55. 55.0 55.1 Nield LS, Mahajan P, Joshi A, Kamat D (August 2006). "Rickets: not a disease of the past". American Family Physician. 74 (4): 619–626. PMID 16939184.
  56. Levine MA (2020). "Diagnosis and Management of Vitamin D Dependent Rickets". Frontiers in Pediatrics. 8: 315. doi:10.3389/fped.2020.00315. PMC 7303887. PMID 32596195.
  57. Levy-Litan V, Hershkovitz E, Avizov L, Leventhal N, Bercovich D, Chalifa-Caspi V, et al. (February 2010). "Autosomal-recessive hypophosphatemic rickets is associated with an inactivation mutation in the ENPP1 gene". American Journal of Human Genetics. 86 (2): 273–278. doi:10.1016/j.ajhg.2010.01.010. PMC 2820183. PMID 20137772.
  58. "Vitamin D in foods and as supplements". Progress in Biophysics and Molecular Biology. UV exposure guidance: A balanced approach between health risks and health benefits of UV and Vitamin D. Proceedings of an International Workshop, International Commission on Non-ionizing Radiation Protection, Munich, Germany, 17–18 October 2005. 92 (1): 33–38. September 2006. doi:10.1016/j.pbiomolbio.2006.02.017. PMID 16618499.
  59. "Vitamin D, cod-liver oil, sunlight, and rickets: a historical perspective". Pediatrics. 112 (2): e132–e135. August 2003. doi:10.1542/peds.112.2.e132. PMID 12897318.
  60. "Rickets -- Symptoms and Causes". Mayo Clinic Patient Care and Health Information. Mayo Clinic. Retrieved 27 January 2022.
  61. "Vitamin D supplementation, 25-hydroxyvitamin D concentrations, and safety". The American Journal of Clinical Nutrition. 69 (5): 842–856. May 1999. doi:10.1093/ajcn/69.5.842. PMID 10232622.
  62. "Prevention of rickets and vitamin D deficiency: new guidelines for vitamin D intake". Pediatrics. 111 (4 Pt 1): 908–910. April 2003. doi:10.1542/peds.111.4.908. PMID 12671133.
  63. "Growth Modulation for Knee Coronal Plane Deformities in Children With Nutritional Rickets: A Prospective Series With Treatment Algorithm". Journal of the American Academy of Orthopaedic Surgeons. Global Research & Reviews. 4 (1): e19.00009. January 2020. doi:10.5435/JAAOSGlobal-D-19-00009. PMC 7028784. PMID 32159063. {{cite journal}}: Invalid |display-authors=6 (help)
  64. Claerr J (6 February 2008). "The History of Rickets, Scurvy and Other Nutritional Deficiencies". An Interesting Treatise on Human Stupidity. Yahoo! Voices. Archived from the original on 2014-07-02. URL references
  65. Gibbs D (December 1994). "Rickets and the crippled child: an historical perspective". Journal of the Royal Society of Medicine. 87 (12): 729–732. PMC 1294978. PMID 7503834.
  66. Dunnigan M (June 2003). "Commentary: John Snow and alum-induced rickets from adulterated London bread: an overlooked contribution to metabolic bone disease". International Journal of Epidemiology. 32 (3): 340–341. doi:10.1093/ije/dyg160. PMID 12777415.
  67. Pileggi VJ, De Luca HF, Steenbock H (September 1955). "The role of vitamin D and intestinal phytase in the prevention of rickets in rats on cereal diets". Archives of Biochemistry and Biophysics. 58 (1): 194–204. doi:10.1016/0003-9861(55)90106-5. PMID 13259690.
  68. Ford JA, Colhoun EM, McIntosh WB, Dunnigan MG (August 1972). "Biochemical response of late rickets and osteomalacia to a chupatty-free diet". British Medical Journal. 3 (5824): 446–447. doi:10.1136/bmj.3.5824.446. PMC 1786011. PMID 5069221.
"https://ml.wikipedia.org/w/index.php?title=കണ&oldid=4144147" എന്ന താളിൽനിന്ന് ശേഖരിച്ചത്