വില്ലുകാൽ , ഇംഗ്ലീഷിൽ bow-leggedness ശാസ്ത്രീയ നാമം genu varum എന്നത് മനുഷ്യശരീരത്തിലെ കാലിനെ ബാധിക്കുന്ന ഒരു അവസ്ഥ അല്ലെങ്കിൽ അസുഖമാണ്. ഈ അവസ്ഥാബാധിതരുടെ കാലുകൾ വില്ലുപോലെ വളഞ്ഞിരിക്കും. നവജാതശിശുക്കളിൽ കാണുന്ന ചെറിയരീതിയിലുള്ള വളവ് മുതൽ റിക്കറ്റ്സ് ബാധിച്ച് മുതിർന്നവരിൽ കാണുന്ന വളവും വില്ലുകാൽ എന്നാണ് അറിയപ്പെടുന്നത്.

വില്ലുകാൽ
സ്പെഷ്യാലിറ്റിMedical genetics Edit this on Wikidata

രോഗകാരണങ്ങൾ തിരുത്തുക

നവജാതശിശുക്കളിൽ കാണപ്പെടുന്ന ചെറിയതോതിലുള്ള കാൽ വളവ് ഗർഭാവസ്ഥയിൽ ഉണ്ടാകുന്നതാണ്. ഇത് ശിശുവളരുന്നതോടെ താനെ ശരിയാവാറുണ്ട്. എന്നാൽ ശിശുക്കൾക്ക് റികറ്റ്സി എന്ന അസുഖമോ എല്ലിനെ ബാധിക്കുന്ന മറ്റേതെങ്കിലും അസുഖമോ ബാധിച്ചിട്ടുങ്കിലും ശരിയാര പോഷകങ്ങൾ ലഭിക്കാതിരുന്നാലും കാലിലെ വളവ് മാറിയില്ലെന്നു വരാം. കുതിരസവാരി സ്ഥിരം ചെയ്യുന്നവർക്കും ജോക്കികൾക്കും ജോലി സംബന്ധമായും തുടയെല്ലിനെ ബാധിച്ചിട്ടുള്ള അപകടം മൂലവും വളവ് ഉണ്ടാകാം.

നവജാതശിശുക്കളിൽ തിരുത്തുക

3-4 വയസ്സുവരെയുള്ള കുട്ടികളിൽ ഒരു ചെറിയ പരിധി വരെ കാലുകൾ വളഞ്ഞിരിക്കാറുണ്ട്. ഇങ്ങനെയുള്ള കുട്ടികൾ ഇരിക്കുമ്പോൾ പാദം തമ്മിൽ ചേർന്നിരിക്കുകയും തുടയെല്ലുകളും കാലും പുറത്തേക്ക് വളഞ്ഞിരിക്കുകയും ചെയ്യും. കുട്ടി നിൽകുമ്പോൾ മുട്ടുകൾ തമ്മിൽ ചേർത്തു വച്ചാലും അതിനു കീഴെയുള്ള ഭാഗത്തിനു വില്ലു പോലെ വളവ് കാണപ്പെടാം. നവജാത ശിശുവിന്റെ ആദ്യവർഷങ്ങളിൽ ഈ അവസ്ഥക്ക് മാറ്റമുണ്ടായി കാലുകൾ നിവർന്നു വരുന്നു. [1]

ബന്ധപ്പെട്ട മറ്റു രോഗങ്ങൾ തിരുത്തുക

റഫറൻസുകൾ തിരുത്തുക

  1.   One or more of the preceding sentences incorporates text from a publication now in the public domainChisholm, Hugh, ed. (1911). "Bow-Leg". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 4 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. pp. 343–344. {{cite encyclopedia}}: Invalid |ref=harv (help)
"https://ml.wikipedia.org/w/index.php?title=വില്ലുകാൽ&oldid=4026471" എന്ന താളിൽനിന്ന് ശേഖരിച്ചത്