സെലിയാക് രോഗം

(Celiac disease എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സെലിയാക് രോഗം ഒരു ജനിതകക്രമരാഹിത്യ രോഗമാകുന്നു. ഇതു ശരീരത്തിന്റെ സ്വയംപ്രതിരോധശക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ രോഗം ഉള്ളവരിൽ ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണം കഴിക്കുകയാണെങ്കിൽ അത് ചെറുകുടലിനെ തകരാറിലാക്കുന്നു.[10] ലോകജനസംഖ്യയിൽ 100 ൽ ഒരാൾക്ക് ഈ അസുഖം ബാധിച്ചിരിക്കുന്നു. രോഗനിർണ്ണയം യഥാവണ്ണം നടത്താത്തതിനാൽ രണ്ടര മില്യൺ അമേരിക്കക്കാർ ഇതിനോടനുബന്ധിച്ചുള്ള മറ്റു വിഷമതകളാൽ അപകടത്തിന്റെ വക്കിലാണ്. ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണം ചെറുകുടലിൽ എത്തിയാൽ ചെറുകുടൽ പെട്ടെന്നു തന്നെ പ്രതികരിക്കുന്നു. ചെറുകുടലിന്റെ ലൈനിംങ് തകരാറിലാകുകയും ചെയ്യുന്നു. ഗ്ലൂട്ടൻ എന്നു പറയുന്നത് ചില ധാന്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഒരു തരം പ്രോട്ടീൻ ആകുന്നു. ചെറുകുടലിന്റെ തകരാർ ശരീരത്തിന് ഭക്ഷണത്തിലെ പോഷകഘടകങ്ങളെ ആഗിരണം ചെയ്യുന്നതു തടയുന്നു, പ്രത്യേകിച്ച് കൊഴുപ്പുകൾ, കാത്സ്യം, അയൺ, folate തുടങ്ങിയവ.

Coeliac disease
മറ്റ് പേരുകൾCeliac sprue, nontropical sprue, endemic sprue, gluten enteropathy
Biopsy of small bowel showing coeliac disease manifested by blunting of villi, crypt hypertrophy, and lymphocyte infiltration of crypts
ഉച്ചാരണം
സ്പെഷ്യാലിറ്റിGastroenterology, internal medicine
ലക്ഷണങ്ങൾNone or non-specific, abdominal distention, diarrhoea, constipation, malabsorption, weight loss, dermatitis herpetiformis[1][2]
സങ്കീർണതIron-deficiency anemia, osteoporosis, infertility, cancers, neurological problems, other autoimmune diseases[3][4][5][6][7]
സാധാരണ തുടക്കംAny age[1][8]
കാലാവധിLifelong[6]
കാരണങ്ങൾReaction to gluten[9]
ഡയഗ്നോസ്റ്റിക് രീതിFamily history, blood antibody tests, intestinal biopsies, genetic testing, response to gluten withdrawal[10][11]
ഡിഫറൻഷ്യൽ ഡയഗ്നോസിസ്Inflammatory bowel disease, intestinal parasites, irritable bowel syndrome, cystic fibrosis[12]
TreatmentGluten-free diet[13]
ആവൃത്തി~1 in 135[14]
Celiac dises

സെലിയാക് രോഗകാരണങ്ങൾ

തിരുത്തുക

ഇതൊരു പാരമ്പര്യ രോഗമായി കണ്ടു വരുന്നു. സാധാരണഗതിയിൽ ശരീരത്തിന്റെ പ്രതിരോധസംവിധാനം അന്യവസ്തുക്കളെ സ്വയം പുറന്തള്ളുന്ന രീതിയിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. Celiac disease ബാധിച്ചവർ ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ അവരുടെ ശാരീരികപ്രതിരോധസംവിധാനം സ്വയമേവ പ്രവർത്തനസജ്ജമാകുകയും ആന്റിബോഡികൾ ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. ഈ ആന്റിബോഡികൾ ചെറുകുടലിന്റെ ലൈനിങ്ങിനെ ആക്രമിക്കുന്നു. ഇതുകാരണം ചെറുകുടലിൽ ജ്വലനം (inflammation) ഉണ്ടാകുകയും ചെറുകുടലിന്റെ ഭിത്തിയിലെ മുടിയിഴകൾ പോലെയുള്ള villi എന്ന ലൈനിങ്ങിനെ തകരാറിലാക്കുകയും ചെയ്യുന്നു. ഭക്ഷണത്തിലെ പോഷകങ്ങളെ സാധാരണഗതിയിൽ villi യാണ് വലിച്ചെടുക്കുന്നത്. Villi തകരാറിലായാൽ ഒരാളുടെ ശരീരത്തിന് ഭക്ഷണത്തിൽ നിന്നു പോഷകങ്ങൾ കിട്ടാതെ വരുന്നു. അങ്ങനെ പോഷകാഹാരക്കുറവിനാൽ വ്യക്തി കഷ്ഠപ്പെടുകയും ചെയ്യുന്നു. അവനോ അവളോ എത്ര അളവു ഭക്ഷണം കഴിച്ചിട്ടും യാതൊരു കാര്യവുമില്ല.

സെലിയാക് രോഗലക്ഷണങ്ങൾ

തിരുത്തുക

രോഗികളിൽ ലക്ഷണങ്ങൾ വ്യത്യാസപ്പെട്ടു കണ്ടുവരുന്നു. തുടക്കത്തിൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ. വയർ വീർക്കുക, വയറുവേദന, ഗ്യാസ്, അതിസാരം, വർണ്ണരഹിതമായ മലം, തൂക്കം കുറയൽ. തൊലിയിൽ തടിപ്പ് (dermatitis herpetiformis) അയൺ കുറവുകൊണ്ടുള്ള വിളർച്ച (ലോ ബ്ലഡ് കൌണ്ട്) Musculoskeletal problems (പേശികളിലും സന്ധികളിലും വേദന) കുട്ടികളിൽ വളർച്ച സംബന്ധമായ പ്രശ്നങ്ങൾ കോച്ചിപ്പിടുത്തം കാത്സ്യത്തിൻറെ കുറവു കൊണ്ടുള്ള പ്രശ്നങ്ങൾ. വായിൽ കുരുക്കൾ ഉണ്ടാകുക. എന്നിവ... എന്നിവ...

സെലിയാക് രോഗത്തിനോടൊപ്പം അനുഗമിച്ചുള്ള മറ്റ് അസുഖങ്ങൾ

തിരുത്തുക

Osteoporosis (അസ്ഥികൾ ദുർബ്ബലമാകുന്ന ഒരു രോഗം – ചെറുതട്ടുകളും മുട്ടുകളും കാരണം അസ്ഥികൾ ഒടിയുന്നു) ഇത് എന്തുകൊണ്ടെന്നാൽ വ്യക്തിക്ക് ആവശ്യത്തനു കാത്സ്യവും വിറ്റാമിൻ ഡിയും സ്വീകരിക്കാൻ പറ്റുന്നില്ല. വന്ധ്യത ജനനവൈകല്യങ്ങള് (ഫോളിക് ആസിഡ് പോലുള്ള nutrients ്്ആഗിരണം ചെയ്യാന് സാധിക്കാത്തതിനാല്) കുട്ടികളിലെ വളര്ച്ച സംബന്ധമായ പ്രശ്നങ്ങള് കുടലിലെ കാന്സർ (അപൂർവ്വ

People who have celiac disease may have other autoimmune diseases, including:

തിരുത്തുക

തൈറോയിഡ് സംബന്ധിയായ അസുഖം

Type 1 ഡയബറ്റ്സ്.

ലുപ്പസ്

Rheumatoid arthritis

Sjogren's syndrome (ഗ്ലാന്സുകളില് ആവശ്യത്തിനു ഈര്പ്പം ഇല്ലാതെ വരുന്ന അവസ്ഥ)

സെലിയാക് രോഗം ലക്ഷണം നോക്കി രോഗം നിർണ്ണയിക്കുക

തിരുത്തുക

നിങ്ങള്ക്ക് സെലിയാക് രോഗം പിടിപെട്ടിട്ടുണ്ടെന്നു ഒരു ഡോക്ടര്ക്കു സംശയമുണ്ടെങ്കില് അദ്ദേഹം നിങ്ങളോട് ചില ടെസ്റ്റുകള് നടത്തുവാന് ആവശ്യപ്പെടാം. നിങ്ങളുടെ മെഡിക്കല് ഹിസ്റ്ററിയും അതോടൊപ്പം ചില ആന്റിബഡികളുടെ ഉയര്ന്ന നില പരിശോധിക്കുവാനുള്ള ഒരു ബ്ലഡ് ടെസ്റ്റ്, ശരീരത്തിലെ പോഷക ഘടകങ്ങളുടെ പോരായ്മ കണ്ടുപിടിക്കുവാനുള്ള ടെസ്റ്റ് (ഉദാഹരണം – അയണ്) എന്നിവ. മലം പരിശോധിച്ചാല് ശരീരം ഫാറ്റ് അബ്സോര്ബ് ചെയ്യുന്നുണ്ടോ എന്നറിയുവാന് സാധിക്കും. സെലിയാക് രോഗം കൊഴുപ്പിനെ ശരീരം ആഗിരണം ചെയ്യുന്നതു തടയുന്നു. ഡോക്ടര്ക്കു വേണമെങ്കില് നിങ്ങളുടെ ചെറുകുടലിന്റെ ഒരു ബയോപ്സി ടെസ്റ്റു പോലും ആവശ്യപ്പെടാം, ചെറുകുടലിന്റെ ഭിത്തിയിലെ villi യുടെ തകരാര് മനസ്സിലാക്കുന്നതിനു വേണ്ടി.

സെലിയാക് രോഗം എങ്ങനെ ചികിത്സിക്കാം

തിരുത്തുക

സെലിയാക് രോഗം ബാധിച്ച വ്യക്തിക്ക് gluten അടങ്ങിയ യാതൊരു ഭക്ഷണസാധനങ്ങളും ആഹരിക്കുവാൻ സാധിക്കുകയില്ല എന്നതാണ് വലിയ പ്രശ്നം (ഗോതമ്പ്, ബാരലി, ഓട്സ് പോലുള്ള ധാന്യവര്ഗ്ഗങ്ങൾ) ഭക്ഷണത്തില് നിന്നും ഇത്തരം ഭക്ഷ്യധാന്യങ്ങൾ ഒഴിവാക്കുന്നതോടുകൂടിത്തന്നെ രോഗിയുടെ അവസ്ഥ ഏതാനും ദിവസങ്ങള്ക്കൊണ്ട് അഭിവൃദ്ധിപ്പെട്ടു തുടങ്ങുന്നതാണ്. രോഗലക്ഷണങ്ങൾ പടിപടിയായി മാറിത്തുടങ്ങും. കൂടുതൽ ആളുകളിലും ചെറുകുടലിലെ villi യില് സംഭവിച്ച കേടുപാടുകള് 6 മാസത്തിനുള്ളില് പരിഹരിക്കപ്പെടുന്നു. മറ്റുചിലരിൽ കേടുപാടുകൾ ഗുരുതരമായിരിക്കും. ഗ്ലൂട്ടൻ ഒഴിവാക്കിയ ഭക്ഷണം മാത്രം കഴിച്ച് ആളുകള്ക്കു പ്രശ്നരഹിതമായി ജീവിക്കാം. ഗ്ലൂട്ടൻ -free ഡയറ്റ് ഒരാളുടെ ജീവിതത്തില് വലിയ മാറ്റം വരുത്തുന്നു. ഇത്തരം ആളകൾക്ക് ആഹാര ശീലങ്ങളില് ഒരു പുനർവിചിന്തനം നടത്താം, ബ്രെയ്ക്ക് ഫാസ്റ്റന്, ലഞ്ചിന്, പാര്ട്ടികളില് എന്തു കഴിക്കാം – എന്തു കഴിക്കരുത്. പാക്കേജ്ഡ് ഫുഡ് കഴിക്കുമ്പോള് വളരെ ശ്രദ്ധിക്കേണ്ടതുണ്ട്, അതില് Gluten അടങ്ങിയിട്ടുണ്ടാവാം. പാക്കേജ്ഡ് ഫുഡിലെ ഇന്ഗ്രഡിയന്റ്സ് എന്തൊക്കെയെന്നു വായിച്ചു നോക്കി ഉറപ്പു വരുത്തേണ്ടതാണ്. മറ്റു തരം ധാന്യങ്ങള് കൊണ്ടുണ്ടാക്കിയ ആഹാരപദാര്ത്ഥങ്ങൾ സെലിയാക് രോഗം ബാധിച്ചവര്ക്ക് ആസ്വദിക്കാം. ഉദാഹരണത്തിന് അരി കൊണ്ടുള്ള വിഭവങ്ങൾ, ഉരുഴക്കിഴങ്ങ്, ചോളം, സോയ പോലുള്ളവ ഗ്ലൂട്ടൻ -free ആകുന്നു. കൃത്രിമമായി പ്രൊസസ് ചെയ്യാത്ത ഇറച്ചി വര്ഗ്ഗങ്ങൾ, പച്ചക്കറികൾ, മീൻ, പഴങ്ങൾ എന്നിവയിൽ ഗ്ലൂട്ടൻ അടങ്ങിയിട്ടില്ലാത്തതിനാൽ ധൈര്യമായി ഇവയൊക്കെ ആഹാരമാക്കാം. ഒരു ഡയറ്റീഷ്യന് സെലിയാക് രോഗം ബാധിച്ചവരെ ഇക്കാര്യത്തിൽ സഹായിക്കുവാൻ സാധിക്കുന്നതാണ്.

സെലിയാക് രോഗം ബാധിച്ച ഏതാനും സെലിബ്രിറ്റീസ്

തിരുത്തുക

ലോകജനതയിൽ എല്ലാ മേഖലകളിൽ നിന്നും അനേകം ആളുകൾ ഗ്ലൂട്ടൻ അലർജി മൂലമുണ്ടാകുന്ന സെലിയാക് രോഗത്താൽ വിഷമതകൾ അനുഭവിക്കുന്നവരാണ്. (ചില ഡയറ്റീഷ്യൻസ് ഗ്ലൂട്ടൻ അലർജി മാത്രമായിട്ടില്ല എന്ന വാദം ഉയർത്താറുണ്ട് - ഗോതമ്പിൽ അലർജിയുള്ളവർക്ക് ഗ്ലൂട്ടൻ അടങ്ങിയ മറ്റൊരു ധാന്യത്തിൽ നിന്ന് ഉണ്ടാവാറല്ല എന്നുള്ള വാദം) സെലിയാക് രോഗം ബാധിച്ച ഏതാനും പ്രശസ്ത വ്യക്തികളുമുണ്ട്. അവരിൽ പലർക്കും ഗ്ലൂട്ടൻ അടങ്ങിയ ഒരു ഭക്ഷ്യവസ്തുവും കഴിക്കുവാൻ പാടില്ല. ഈ അസുഖം മരുന്നുകൾ കൊണ്ടു ചികിത്സിച്ചു മാറ്റാൻ സാധിക്കില്ല തന്നെ, എന്നാൽ ഡയറ്റു മൂലം പൂർണ്ണമായും നിയന്ത്രിച്ചു നിർത്തുകയും ചെയ്യാം.

ചെൽസിയ ക്ലിന്റൻ

തിരുത്തുക

മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ മകൾ ചെൽസിയ ക്ലിന്റൻ സെലിയാക് രോഗത്തിനാൽ അവശത അനുഭവിക്കുന്ന ഒരു വ്യക്തിയാണ്. ഗ്ലൂട്ടൻ അലർജിയായതിനാൽ പുള്ളിക്കാരി പൂർണ്ണമായും സസ്യാഹാരിയായ വ്യക്തിയാണ്. അവരുടെ വിവാഹസൽക്കാരം പൂർണ്ണമായും വെജിറ്റേറിയൻ ആയിരുന്നു. പൂർണ്ണമായും ഗ്ലൂട്ടൻ -free ആക്കുന്നതിനായി വെഡ്ഢിങ് കേക്കു പോലും ഗോതമ്പിന്റെ അംശം മുഴുവനായി മാറ്റിയാണു ഉണ്ടാക്കിയിരുന്നത്.

എമ്മി റോസം

തിരുത്തുക

ഗ്ലാമർ വേഷങ്ങളിലൂടെയും ഗാനങ്ങളിലൂടെയും മറ്റും ജനഹൃദയങ്ങളിൽ ഇടം നേടിയ എമ്മി റോസം ഒരു ഗ്ലൂട്ടേൻ (Gluten) അലർജിയുള്ള വ്യക്തിയാണ്. ഒരിക്കൽ MTV News ഒരുക്കിയ ബർത്ത്ഡേ പാർട്ടി അവർക്ക് ആസ്വദിക്കാൻ സാധിച്ചില്ല.

വിക്ടോറിയ ബെക്കാം

തിരുത്തുക

ഡേവിഡ് ബെക്കാമിന്റെ ഭാര്യ വിക്ടോറിയ ബെക്കാം സെലിയാക് രോഗം ബാധിച്ച വ്യക്തിയാണ്.

ജെസിക്ക സിംപ്സൺ

തിരുത്തുക

(Jessica Simpson) - അമേരിക്കൻ നടി - Wheat/ഗ്ലൂട്ടൻ Intolerance

ഡാനാ വോൾമർ

തിരുത്തുക

അമേരിക്കൻ നീന്തൽ താരം ഡാനാ വോൾമർ (Dana Vollmer) ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണസാധനങ്ങൾ വർജ്ജിച്ച് ഡയറ്റിംഗിലൂടെ ജീവിക്കുന്നു.

നൊവാക് ജോക്കോവിക്

തിരുത്തുക

(Novak Djokovic) – ലോകപ്രശസ്ത ടെന്നീസ് കളിക്കാരൻ.

ആമി യോഡർ ബെഗ്ലി

തിരുത്തുക

(Amy Yoder Begley) : Gluten Intolerance – ഓട്ടക്കാരി. അസുഖം എന്താണെന്ന് ആദ്യകാലത്ത് അറിയില്ലായിരുന്നു. ഗ്ലൂട്ടൻ അലർജി 2005 ൽ ആണു കണ്ടുപിടിക്കുന്നത്. ഈ അസുഖത്തിന്റെ പേരിൽ‌ മത്സരങ്ങളിൽ നിന്ന് ഒരിക്കലും പിൻവാങ്ങിയിട്ടില്ല, ഒളിമ്പിക് മത്സരവേദികളിൽ നിന്നു പോലും.

റേച്ചൽ വേയ്സ്

തിരുത്തുക

(Rachel Weisz) : Wheat Intolerance “Constantine” “The Mummy,” എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ ഇവർ ഗ്ലൂട്ടൻ അടങ്ങിയ ആഹാര പദാർഥങ്ങൾ അതായത്ഗോതമ്പ് പോലെയുള്ളവ ഒഴിവാക്കിയിരിക്കുന്നു. വയർ കത്തുക, ദഹനസംബന്ധമായ പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞുനില്ക്കുന്നതിന് ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണസാധനങ്ങൾ പൂർണ്ണമായും ഒഴിവാക്കിയ ഒരു ഡയറ്റാണ് അവർ പിന്തുടർന്നു കൊണ്ടിരിക്കുന്നത്.

  1. 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Fasano2005Pediatric എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "Symptoms & Causes of Celiac Disease | NIDDK". National Institute of Diabetes and Digestive and Kidney Diseases. June 2016. Archived from the original on 24 April 2017. Retrieved 24 April 2017.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Leb2015 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Lund2015 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "Celiac disease". World Gastroenterology Organisation Global Guidelines. July 2016. Archived from the original on 17 March 2017. Retrieved 23 April 2017.
  6. 6.0 6.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Cic2015 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. Lionetti E, Francavilla R, Pavone P, Pavone L, Francavilla T, Pulvirenti A, Giugno R, Ruggieri M (August 2010). "The neurology of coeliac disease in childhood: what is the evidence? A systematic review and meta-analysis". Developmental Medicine and Child Neurology. 52 (8): 700–7. doi:10.1111/j.1469-8749.2010.03647.x. PMID 20345955. 
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ESPGHAN2012 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; TovoliMasi2015 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. 10.0 10.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; NIH2015 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  11. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; VivasVaquero2015 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  12. Ferri, Fred F. (2010). Ferri's differential diagnosis : a practical guide to the differential diagnosis of symptoms, signs, and clinical disorders (2nd ed.). Philadelphia, PA: Elsevier/Mosby. p. Chapter C. ISBN 978-0323076999.
  13. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; SeeKaukinen2015 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  14. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; NEJM2012 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
Classification
External resources
"https://ml.wikipedia.org/w/index.php?title=സെലിയാക്_രോഗം&oldid=3774877" എന്ന താളിൽനിന്ന് ശേഖരിച്ചത്