ഡെർമറ്റോളജി
ത്വക്ക്, നഖങ്ങൾ, മുടി, അവയുടെ രോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വൈദ്യശസ്ത്രത്തിൻറെ ശാഖയാണ് ഡെർമറ്റോളജി അഥവാ ചർമ്മരോഗശാസ്ത്രം (ത്വക്കുരോഗശാസ്ത്രം). [1][2][3] മെഡിക്കൽ സർജിക്കൽ വിഭാഗങ്ങൾ ഇതിലുണ്ട്.[4][5][6]
System | ചർമ്മം |
---|---|
Significant diseases | Skin cancer, Skin infections, എക്സിമ |
Significant tests | Skin biopsy |
Specialist | Dermatologist |
പദോത്പത്തി
തിരുത്തുക1819-ൽ ഗ്രീക്ക് പദങ്ങളായ ഡേർമറ്റോസും ലോജിയയും ചേർന്നാണ് ഇംഗ്ലീഷ് പദമായ ഡെർമറ്റോളജി വന്നത്.[7] (itself from δέρω dero, "to flay"[8]
ചരിത്രം
തിരുത്തുകമനുഷ്യചരിത്രത്തിൻറെ തുടക്കം മുതൽ തന്നെ ചർമത്തിൽ കാണത്തക്ക വിധത്തിലുള്ള അടയാളങ്ങൾ കാണപ്പെട്ടിട്ടുണ്ട്, അവയിൽ ചിലത് ചികിത്സിച്ചു, ചിലത് ചികിത്സിച്ചില്ല. 1801-ൽ ആദ്യത്തെ ഗ്രേറ്റ് സ്കൂൾ ഓഫ് ഡെർമറ്റോളജി പാരിസിലെ പ്രശസ്തമായ സെന്റ്-ലൂയിസ് ആശുപത്രിയിൽ യാഥാർഥ്യമായി, മാത്രമല്ല ആദ്യ ടെക്സ്റ്റ് പുസ്തകങ്ങളും അറ്റ്ലസുകളും വന്നതും ഈ കാലഘട്ടത്തിലാണ്.[9]
ഫെല്ലോഷിപ്പുകൾ
തിരുത്തുകകോസ്മറ്റിക് ഡെർമറ്റോളജി: ഡെർമറ്റോളജിസ്റ്റുകൾ കോസ്മറ്റിക് സർജറി രംഗത്തെ ലീഡർമാരാണ്. ചില ഡെർമറ്റോളജിസ്റ്റുകൾ സർജിക്കൽ ഡെർമറ്റോളജിയിലാണ് ഫെല്ലോഷിപ്പ് പൂർത്തിയാക്കുന്നത്. ഡെർമറ്റോപതോളജി: ഒരു ഡെർമറ്റോപതോളജിസ്റ്റ് എന്നാൽ ത്വക്കിൻറെ പതോളജിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പാതോളജിസ്റ്റ് അല്ലെങ്കിൽ ഡെർമറ്റോളജിസ്റ്റ് ആണ്. ഡെർമറ്റോളജിസ്റ്റുകളും പാതോളജിസ്റ്റുകളും ഈ രംഗം പങ്കുവയ്ക്കുന്നു. സാധാരണയായി ഒരു പാതോളജിസ്റ്റ് അല്ലെങ്കിൽ ഡെർമറ്റോളജിസ്റ്റ് ഒരു വർഷംകൊണ്ടാണ് ഡെർമറ്റോപതോളജി ഫെല്ലോഷിപ്പ് പൂർത്തിയാക്കുന്നത്. ഇതിൽ ആറു മാസത്തെ ജനറൽ പാതോളജിയും 6 മാസത്തെ ഡെർമറ്റോപതോളജിയും ഉൾപ്പെടുന്നു.
ഇമ്മ്യൂണോഡെർമറ്റോളജി, മോഹ്സ് സർജറി, പീഡിയാട്രിക് ഡെർമറ്റോളജി, ടെലിഡെർമറ്റോളജി, ഡെർമറ്റോഎപിഡെമിയോളജി എന്നിങ്ങനെ വേറെയും ഡെർമറ്റോളജി ഫെല്ലോഷിപ്പുകൾ ഉണ്ട്. [10][11] [12][13][14]
തെറാപ്പികൾ
തിരുത്തുകഡെർമറ്റോളജിസ്റ്റുകൾ നൽകുന്ന തെറാപ്പികളിൽ ഇവയും ഉൾപ്പെടുന്നു:
- കോസ്മറ്റിക് ഫില്ലർ ഇഞ്ചക്ഷനുകൾ
- ലേസർ അല്ലെങ്കിൽ മറ്റു ഉപകരണങ്ങൾ ഉപയോഗിച്ചു ഹെയർ] റിമൂവൽ
- ഹെയർ ട്രാൻസ്പ്ലാന്റെഷൻ
- ഇൻട്രലേശണൽ തെറാപ്പി
- ലേസർ തെറാപ്പി
- ഫോട്ടോഡൈനാമിക് തെറാപ്പി
- ഫോട്ടോ തെറാപ്പി
- ലേസർ ഉപയോഗിച്ചുള്ള റ്റാറ്റൂ റിമൂവൽ
- ട്യൂംസെന്റ് ലിപ്പോസക്ഷൻ
- ക്രയോസർജറി
- റേഡിയേശൻ തെറാപ്പി
- വിറ്റിലിഗോ സർജറി
- അലർജി ടെസ്റ്റിംഗ്
- സിസ്റ്റമിക് തെറാപ്പികൾ
- ടോപിക്കൽ തെറാപ്പികൾ
അവലംബം
തിരുത്തുക- ↑ Random House Webster's Unabridged Dictionary. Random House, Inc. 2001. Page 537. ISBN 0-375-72026-X.
- ↑ "Dermatologist". drbatul.com. Retrieved 16 May 2016.
- ↑ http://www.aad.org/public/specialty/what.html
- ↑ http://www.aocd.org/?page=DermProcedures
- ↑ "What is a dermatologist; what is dermatology. DermNet NZ". Dermnetnz.org. 2009-06-15. Retrieved 16 May 2016.
- ↑ "What is a Dermatologist". Dermcoll.asn.au. Retrieved 2012-10-28.
- ↑ δέρμα, Henry George Liddell, Robert Scott, A Greek-English Lexicon, on Perseus
- ↑ δέρω, Henry George Liddell, Robert Scott, A Greek-English Lexicon, on Perseus Digital Library
- ↑ Freedberg, et al. (2003). Fitzpatrick's Dermatology in General Medicine. (6th ed.). McGraw-Hill Professional. Page 3. ISBN 0-07-138076-0.
- ↑ "The Mohs College Difference". Mohscollege.org. Archived from the original on 2011-05-12. Retrieved 2012-10-28.
- ↑ "Subspecialty Certification in Pediatric Dermatology". The American Board of Dermatology. Archived from the original on 2015-09-13. Retrieved 16 May 2016.
- ↑ Burg G, Soyer H.P, Chimenti S. (2005): Teledermatology In: Frisch P, Burgdorf W.: EDF White Book, Skin Diseases in Europe. Berlin, 130-133
- ↑ Douglas A. Perednia, M.D., Nancy A. Brown, M.L.S., OregonHealthSciencesUniversity Teledermatology: one application of telemedicine[പ്രവർത്തിക്കാത്ത കണ്ണി]
- ↑ DermNet NZ: the dermatology resource