ശ്രീ ഗുരു രാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളം

പഞ്ചാബിലെ വിമാനത്താവളം
(രാജ സാൻസി അന്താരാഷ്ട്രവിമാനത്താവളം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ പഞ്ചാബിൽ അമൃതസർ പട്ടണത്തിൽ നിന്നും 11 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര വിമാനത്താവളമാണ് അമൃതസർ അന്താരാഷ്ട്രവിമാനത്താ‍വളം (IATA: ATQICAO: VIAR) എന്ന് പൊതുവെ അറിയപ്പെടുന്ന രാജ സാ‍ൻസി അന്താരാഷ്ട്രവിമാനത്താവളം അഥവ ഗുരു രാംദാസ് ജീ അന്താരാഷ്ട്രവിമാനത്താ‍വളം . അമൃതസറിന്റെ സ്ഥാ‍പകനായ ഗുരുരാംദാസിന്റെ പേരിലാണ് ഇങ്ങനെ പേരിട്ടത്. അമൃതസർ - അഞ്ചാല റോഡിൽ രാജ സാൻസി എന്ന ഗ്രാമത്തിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. പഞ്ചാബ് സംസ്ഥാനത്തെ ഒരു പ്രധാന വിമാനത്താവളമാണ് ഇത്. ഇന്ത്യയിലെ അതിവേഗം വളരുന്ന ഒരു വിമാനത്താണവളം ആണ് ഇത്[1]. ഇന്ത്യയിലെ ഏറ്റവും നല്ല ആറാമത്തെ വിമാനത്താവളം എന്ന അവാർഡും ലഭിച്ചിട്ടുണ്ട്[2] പഞ്ചാബിലെ പ്രധാന വ്യോമയാന സേവനങ്ങൾ ഇവിടെ നിന്നാണ്. ഇവിടെ നിന്ന് ആഴ്ചയിൽ 90 വ്യവസായിക വിമാനങ്ങൾ സേവനം നടത്തുന്നുണ്ട്.

ഗുരു രാംദാസ് ജീ അന്താരാഷ്ട്രവിമാനത്താവളം / രാജ സാൻസി അന്താരാഷ്ട്രവിമാനത്താവളം
അമൃതസർ അന്താരാഷ്ട്രവിമാനത്താവളം
എയർ‌പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
Summary
എയർപോർട്ട് തരംപൊതു വിമാനത്താവളം
പ്രവർത്തിപ്പിക്കുന്നവർഎയർ‌പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
സ്ഥലംഅമൃതസർ, ഇന്ത്യ
സമുദ്രോന്നതി756 ft / 230 m
നിർദ്ദേശാങ്കം31°42′28″N 74°47′57″E / 31.70778°N 74.79917°E / 31.70778; 74.79917
വെബ്സൈറ്റ്Raja Sansi International Airport
Map
ATQ is located in Punjab
ATQ
ATQ
ATQ is located in India
ATQ
ATQ
റൺവേകൾ
ദിശ Length Surface
ft m
16/34 10,791 3,289 ടാർ ചെയ്തത്
അടി മീറ്റർ

ടെർമിനലുകൾ

തിരുത്തുക

ടെർമിനൽ 1

തിരുത്തുക

തദ്ദേശീയ യാത്രക്കാർക്ക് വേണ്ടി ഉപയോഗിക്കുന്നു

ടെർമിനൽ 2

തിരുത്തുക

അന്തർദേശീയ യാത്രക്കാർക്ക് വേണ്ടി ഉപയോഗിക്കുന്നു

സേവനങ്ങൾ

തിരുത്തുക

അമൃത്സറിനെയുമായി ബന്ധിപ്പിക്കുന്ന യാത്രാവിമാന സർവീസുകൾ

തിരുത്തുക
എയർലൈൻസ് സ്ഥലങ്ങൾ
എയർ ഇന്ത്യ ലണ്ടൻ സൻസ്റ്റഡ് (STN), ബിർമിങ്ങാം(BHX), അബുദാബി(AUH), മുംബൈ(BOM) , നന്ദേഡ്(NDC), പട്ന(PAT), ലൗക്‌നൗ(LKO),ഡെൽഹി(DEL)
എയർ ഇന്ത്യ എക്സ്പ്രസ്സ് ദുബായ് (DXB),
ഗോ എയർ അബുദാബി(AUH), ഡെൽഹി(DEL)
ഇൻഡിഗോ എയർലൈൻസ്‌ ശ്രീനഗർ(SXR), ഷാർജ(SHJ), മുംബൈ(BOM), ബാംഗളൂർ(BLR), കൊൽക്കത്ത(CCU), ഡെൽഹി(DEL)
സ്‌പൈസ് ജെറ്റ് ദുബായ് (DXB), അഹമ്മദാബാദ്(AMD), മുംബൈ(BOM), ജയ്പൂർ(JAI)
ഖത്തർ എയർവേസ് ദോഹ (DOH)
ശ്രീലങ്കൻ എയർലൈൻസ് കൊളംബോ(CMB)
എയർ ഏഷ്യ X കോലാലംപൂർ(KUL)
തുർക്ക്മെനിസ്ഥാൻ എയർലൈൻസ് അഷ്‌ഗാബാദ് (ASB)
ഉസ്‌ബെക്കിസ്ഥാൻ എയർലൈൻസ് താഷ്കന്റ്(TAS),ഡെൽഹി(DEL)
വിസ്താര എയർലൈൻസ് ഡെൽഹി(DEL)
അലൈൻസ് അയർലൈൻസ് ഡെൽഹി(DEL)

അമൃത്സറിനെയുമായി ബന്ധിപ്പിക്കുന്ന കാർഗോ വിമാന സർവീസുകൾ

തിരുത്തുക
എയർലൈൻസ് സ്ഥലം
സ്‌പൈസ് എക്സ്പ്രസ്സ് ഡൽഹി, ബാംഗ്ലൂർ , മോസ്കോ[3]

ഗതാഗത സംവിധാനം

തിരുത്തുക

റോഡ് മാർഗ്ഗം

തിരുത്തുക

ഈ എയർപോർട്ട് നാഷണൽ ഹൈവെ 354 നു സമീപത്താണ് സ്ഥിതി ചെയ്യുന്നത്. യൂബർ, ഓല തുടങ്ങിയ ടാക്സി സേവങ്ങളും, പഞ്ചാബ് ട്രാൻസ്പോർട്ടിന്റെ ബസുകളും ലഭ്യമാണ്. അമൃത്സർ നഗരഹൃദയത്തിൽ നിന്ന് 11 കിലോമീറ്റർ ദൂരെയാണ് ഈ വിമാനത്താവളം.

ഇത് കൂടി കാണുക

തിരുത്തുക
  1. https://web.archive.org/web/20190422082846/https://theasianindependent.co.uk/amritsar-beats-all-international-airports-in-india-with-83-5-growth-in-domestic-traffic/. Archived from the original on 2019-04-22. {{cite web}}: Missing or empty |title= (help)
  2. https://web.archive.org/web/20190422082846/https://theasianindependent.co.uk/amritsar-beats-all-international-airports-in-india-with-83-5-growth-in-domestic-traffic/. Archived from the original on 2019-04-22. {{cite web}}: Missing or empty |title= (help)
  3. "https://twitter.com/amritsarairport/status/1276725934930837504" (in ഇംഗ്ലീഷ്). Retrieved 2020-08-20. {{cite web}}: External link in |title= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക