ഓല. ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ഗതാഗത നെറ്റ് വർക്ക് സംവിധാമാണ് ഇത്. എ.എൻ.ഐ ടെക്നോളജീസ്. 2010 ഡിസംബർ 3ന് മുംബൈ കേന്ദ്രീകരിച്ചാണ് കമ്പനി ആരംഭിച്ചത്. ഭാവിഷ് അഗർവാൾ ആണ് കമ്പനിയുടെ സ്ഥാപനകനും സി.ഇ.ഒയും.

എ.എൻ.ഐ. ടെക്നോളജീസ്
ഓല
Private
വ്യവസായംTransportation
സ്ഥാപിതംമുംബൈ, മഹാരാഷ്ട്ര,ഇന്ത്യ (3 ഡിസംബർ 2010; 13 വർഷങ്ങൾക്ക് മുമ്പ് (2010-12-03))
സ്ഥാപകൻഭാവിഷ് അഗ്ഗർവാൾ
ആസ്ഥാനം,
India[1]
പ്രധാന വ്യക്തി
Bhavish Aggarwal (CEO)
സേവനങ്ങൾTaxicab, Vehicle for hire
വരുമാനം418.25 കോടി (US$65 million)[2] (2014-15)
−754.87 കോടി (US$−120 million) (2014-15)
ജീവനക്കാരുടെ എണ്ണം
5000 (2015)
വെബ്സൈറ്റ്www.olacabs.com

ചരിത്രം

തിരുത്തുക

2010 ഡിസംബർ 3 ന് ഇപ്പോഴത്തെ സി.ഇ.ഒ ഭാവിഷ് അഗ്ഗർവാളും അൻകിററ് ഭാട്ടിയും ചേർന്നാണ് ഓല സ്ഥാപിച്ചത്. 2014 ൽ 100 നഗരങ്ങളിലായി 2 ലക്ഷം കാറുകൾ ഓലയിൽ ചേർന്നു. 2014 നവംബറിൽ ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തനം ഊർജ്ജിതമാക്കി.[3] 2014 ഡിസംബറോടെ ഡൽഹി, പൂനെ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലാരംഭിച്ചു. 2015 ഡിസംബറോടെ ചണ്ഡിഗഢ്, ഇന്റോർ, ജൈപൂർ, ഗോഹട്ടി, വിശാഖപട്ടണം എന്നിവിടങ്ങളിലും വ്യാപിച്ചു.2015 സെപ്തംബറിൽ 5 ബില്ല്യൺ ആസ്ഥിയിലെത്തി.[4]

2015 മാർച്ചിൽ ബാംഗ്ലൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കാബ് സർവീസായ ടാക്സി ഫോർ ഷുവർ ഓല 200 മില്യൺ ഡോളറിന് ഏറ്റെടുത്തു.[5] 2015 ജൂൺ 25 ന് മൊബൈൽ ആപ്ലിക്കേഷൻ വഴി ടി.എഫ്.സ് കാബിലേക്കും ഉപയോക്താക്കൾക്ക് പ്രവേശനം ലഭിച്ചു.[6] 2015 നവംബറോടെ ട്രിപ്പ് പ്ലാനിങ് ആപ്ലിക്കേഷനായ ജിയോടാഗിനെയും സ്വന്തമാക്കി.[7]

പ്രവർത്തനം

തിരുത്തുക

വ്യത്യസ്ത തരത്തിലുള്ള കാബ്സ് സർവീസുകളാണ് ഓല നൽകുന്നത്. സാധാരണക്കാർക്ക് വേണ്ടിയുള്ള മിതമായ വാടകയിലുള്ള സംവിധാനം മുതൽ ചിലവേറിയ ആഡംഭര സംവിധാനങ്ങളും നൽകുന്നു.[8] വാടക കാഷ് ആയും ഓല മണി വഴി കാഷ്ലെസ് ആയും ചെയ്യാനുള്ള സംവിധാനമുണ്ട്. ദിനേന ഒന്നര ലക്ഷം ബുക്കിങുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. [9] 2014 നവംബറിൽ ബോംബെയിലും പൂനെയിലും അടക്കമുള്ള ചില നഗരങ്ങളിൽ ഓട്ടോറിക്ഷ സേവനങ്ങളും ആപ്ലിക്കേഷൻ വഴി നൽകി തുടങ്ങിയിട്ടുണ്ട്.

വിമർശനം

തിരുത്തുക

ആപ്ലിക്കേഷൻ ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങളും കോണ്ടാക്ട് വിശദാശങ്ങളും ആപ്ലിക്കേഷൻ കൈകാര്യം ചെയ്യുന്ന തൊഴിലാളികൾക്ക് ലഭ്യമാവുന്നു എന്നത് ഇതിനെതിരായ വിമർശനമായി ഉന്നയിക്കപ്പെട്ടിട്ടുണ്.[10] [11][12]. ബില്ലിങുമായും റീഫണ്ടുമായും പരാതികൾ ഉയർന്നിരുന്നു. [13] . സർക്കാർ മാനദണ്ഡങ്ങൾ ഇല്ലാതെ പ്രവർത്തിക്കുന്നു, വിലപേശലിലൂടെ അനാരോഗ്യകരമായ മത്സരം ഉണ്ടാക്കുന്നു, ടാക്‌സി മേഖലയെ കുത്തകവൽക്കരിക്കുന്നു എന്നീ ആക്ഷേപവുമുണ്ട്[14]

കേരളത്തിൽ

തിരുത്തുക

കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടുമാണ് നിലവിൽ ഓല കാബ്സ് സംവിധാനം നിലവിൽ വന്നിട്ടുള്ളത്. വിവിധ നഗരങ്ങളിൽ വിവിധ നിരക്കുകളാണ് ഉള്ളത്. വ്യത്യസ്ത നഗരങ്ങളിലെ നിരക്കുകൾ വെബ്സൈറ്റിൽ ലഭ്യമാണ്. [15]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-18. Retrieved 2017-02-07.
  2. Chakraborty, Sayan (23 June 2016). "Ola revenue rises eight-fold to Rs418 crore". Mint. Retrieved 27 June 2016.
  3. "Now Book Auto Rickshaws in Bangalore via Ola Cabs". NDTV Gadgets. 20 November 2014.
  4. "This Indian "unicorn" startup just raised $226 million". Fortune. 2015-09-16. Retrieved 2016-04-28.
  5. Shrivastava, Aditi (January 29, 2015). "Olacabs to buy TaxiForSure to take on competitors like Uber; deal likely at Rs 1,250 crore". The Economic Times.
  6. Mandal, Suchayan (June 25, 2015). "Ola cabs app and Taxi For Sure get into a relationship. Twitter trolls prove how complex it is". Business Insider India.
  7. Russell, Jon (August 17, 2016). "Ola confirms it has shut down TaxiForSure, the rival it acquired for $200M". TechCrunch.
  8. "Ola aims to counter Uber with its Biz-class service". The Economic Times. September 2, 2014. Archived from the original on 2016-03-13. Retrieved 2017-02-07.
  9. Abudheen, Sainul K (November 19, 2014). "Ola now has $250-300M annual gross transaction run rate; peek at its numbers - VCCircle". VCCircle.com. Archived from the original on 2017-02-28. Retrieved 2017-02-07.
  10. "Ola leaked its customers data, claims user; company blames manual error". The Indian Express. 1 September 2015.
  11. Anand, Kunal (August 30, 2015). "Ola Cabs Accidentally Reveals Customer Data To Chennai Girl, And Doesn't Care". Indiatimes.com.
  12. Aggarwal, Varun; Murali, Malavika (March 20, 2015). "Taxi aggregator Ola hit by tech glitches that allow free rides". The Economic Times.
  13. "Decoding OLA Cabs Billing Issues – Ola ka Gola!". Trak.in. May 13, 2015.
  14. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-10. Retrieved 2017-02-07.
  15. https://www.olacabs.com/fares/kozhikode[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഓല_കാബ്സ്&oldid=4135823" എന്ന താളിൽനിന്ന് ശേഖരിച്ചത്