മൺറോത്തുരുത്ത് തീവണ്ടി നിലയം

കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം

കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു തീവണ്ടി നിലയമാണ് മൺറോത്തുരുത്ത് തീവണ്ടി നിലയം അഥവാ മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ (കോഡ്:MQO). ദക്ഷിണ റെയിൽവേയുടെ ഭാഗമായ തിരുവനന്തപുരം റെയിൽവേ ഡിവിഷനിലാണ് ഈ തീവണ്ടിനിലയം ഉൾപ്പെടുന്നത്. കൊല്ലം - കായംകുളം തീവണ്ടിപ്പാതയിൽ പെരിനാടിനെയും ശാസ്താംകോട്ടയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായാണ് തീവണ്ടി നിലയം പ്രവർത്തിക്കുന്നത്.[1]

മൺറോത്തുരുത്ത് തീവണ്ടി നിലയം
Mundrothuruthu
Regional rail, Light rail & Commuter rail station
തീവണ്ടി നിലയത്തിൽ സ്ഥാപിച്ചിരിക്കുന്ന ഫലകം
Locationചിറ്റുമല റോഡ്, മൺറോ തുരുത്ത്, കൊല്ലം ജില്ല, കേരളം
ഇന്ത്യ
Coordinates8°59′40″N 76°36′42″E / 8.994541°N 76.611542°E / 8.994541; 76.611542
Owned byIndian Railways
Operated bySouthern Railway zone
Line(s)കായംകുളം ജംഗ്ഷൻ-കൊല്ലം ജംഗ്ഷൻതിരുവനന്തപുരം സെൻട്രൽ
Platforms2
Tracks2
Construction
Structure typeAt–grade
Other information
StatusFunctioning
Station codeMQO
Zone(s) Southern Railway zone
Division(s) Thiruvananthapuram railway division
Fare zoneIndian Railways
History
തുറന്നത്1958; 66 years ago (1958)
വൈദ്യതീകരിച്ചത്25 kV AC 50 Hz

പ്രാധാന്യം തിരുത്തുക

അഷ്ടമുടിക്കായലിന്റെയും കല്ലടയാറിന്റെയും സംഗമസ്ഥാനത്താണ് മൺറോ തുരുത്ത് സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂറിലെ ദിവാനായിരുന്ന കേണൽ മൺറോയുടെ പേരാണ് ഈ തുരുത്തിനു നൽകിയിരിക്കുന്നത്.[2] മൺറോത്തുരുത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കുവാനായി ധാരാളം വിനോദസഞ്ചാരികൾ ഇവിടെയെത്താറുണ്ട്.[3][4][5] വള്ളം, കപ്പൽ, ജങ്കാർ, റോഡ്, റെയിൽ മാർഗ്ഗങ്ങളിലൂടെ ഇവിടെ എത്തിച്ചേരുവാൻ കഴിയും.

തീവണ്ടി ഗതാഗതം തിരുത്തുക

മൺറോത്തുരുത്തിനെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ തീവണ്ടി ഗതാഗതം നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്. ഈ തുരുത്തിനെ കൊല്ലം നഗരവുമായും ആലപ്പുഴ ജില്ലയുമായും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട തീവണ്ടിനിലയമാണ് മൺറോത്തുരുത്തിൽ സ്ഥിതിചെയ്യുന്നത്.[6] 'എഫ്' ക്ലാസ് നിലവാരമാണ് ഈ തീവണ്ടി നിലയത്തിനുള്ളത്.

നിർത്തുന്ന തീവണ്ടികൾ തിരുത്തുക

നം. തീവണ്ടി നമ്പർ ആരംഭം ലക്ഷ്യസ്ഥാനം തീവണ്ടി
1. 16341/16342 തിരുവനന്തപുരം സെൻട്രൽ ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ്
2. 56300/56301 കൊല്ലം ജംഗ്ഷൻ ആലപ്പുഴ പാസഞ്ചർ
3. 56391/56392 കൊല്ലം ജംഗ്ഷൻ എറണാകുളം പാസഞ്ചർ
4. 56305 കോട്ടയം കൊല്ലം ജംഗ്ഷൻ പാസഞ്ചർ
5. 56304 നാഗർകോവിൽ ജംഗ്ഷൻ കോട്ടയം പാസഞ്ചർ
6. 66300/66301 കൊല്ലം ജംഗ്ഷൻ എറണാകുളം മെമു
7. 66307/66308 എറണാകുളം കൊല്ലം ജംഗ്ഷൻ മെമു
8. 56393/56394 കോട്ടയം കൊല്ലം ജംഗ്ഷൻ പാസഞ്ചർ
9. 66302/66303 കൊല്ലം ജംഗ്ഷൻ എറണാകുളം മെമു
10. 56365/56366 ഗുരുവായൂർ പുനലൂർ ഫാസ്റ്റ് പാസഞ്ചർ

ചിത്രശാല തിരുത്തുക

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. Munroturuttu Railway Station
  2. Monsoon sojourn - The Hindu
  3. Tour in kerala - Kollam
  4. The emerald isle - The Hindu
  5. "Munroe Island - Keralapedia". Archived from the original on 2019-02-20. Retrieved 2018-07-05.
  6. Perinad Railway Station - Indiarailinfo.com