പെരിനാട് തീവണ്ടി നിലയം

കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം
(Perinad railway station എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു തീവണ്ടി നിലയമാണ് പെരിനാട് തീവണ്ടി നിലയം അഥവാ പെരിനാട് റെയിൽവേ സ്റ്റേഷൻ (സ്റ്റേഷൻ കോഡ് - PRND). 'ഇ-ക്ലാസ്' നിലവാരമുള്ള ഈ തീവണ്ടിനിലയം കൊല്ലം - കായംകുളം തീവണ്ടിപ്പാതയിൽ കൊല്ലം ജംഗ്ഷൻ തീവണ്ടിനിലയത്തെ മൺറോ തുരുത്ത് തീവണ്ടി നിലയവുമായി ബന്ധിപ്പിക്കുന്നു. ദക്ഷിണ റെയിൽവേക്കു കീഴിലുള്ള തിരുവനന്തപുരം റെയിൽവേ ഡിവിഷനാണ് ഇവിടുത്തെ ഭരണച്ചുമതല നിർവ്വഹിക്കുന്നത്.[1][2][3] കൊല്ലം ടെക്നോപാർക്ക്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജീസ്, കേരള എന്നിവയോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന തീവണ്ടിനിലയമാണിത്. ഇന്ത്യൻ റെയിൽവേ ശൃംഖലയിൽ കൊല്ലം, തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ, കോട്ടയം എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഒരു പ്രധാന തീവണ്ടിനിലയമാണ് പെരിനാടു സ്ഥിതിചെയ്യുന്നത്.[4]

പെരിനാട്
Regional rail, Light rail & Commuter rail station
പെരിനാട് തീവണ്ടി നിലയം
General information
Locationപെരിനാട്, കൊല്ലം, കേരളം
 ഇന്ത്യ
Coordinates8°56′55″N 76°37′15″E / 8.948564°N 76.620792°E / 8.948564; 76.620792
Owned byഇന്ത്യൻ റെയിൽവേ
Operated byദക്ഷിണ റെയിൽവേ
Line(s)കായംകുളം ജംഗ്ഷൻ-കൊല്ലം ജംഗ്ഷൻതിരുവനന്തപുരം സെൻട്രൽ
Platforms2
Tracks4
Construction
Structure typeAt–grade
Other information
Statusപ്രവർത്തിക്കുന്നു
Station codePRND
Zone(s) ദക്ഷിണ റെയിൽവേ
Division(s) തിരുവനന്തപുരം റെയിൽവേ ഡിവിഷൻ
Fare zoneഇന്ത്യൻ റെയിൽവേ
History
Opened1958; 66 വർഷങ്ങൾ മുമ്പ് (1958)
Electrified25 kV AC 50 Hz

തീവണ്ടികൾ

തിരുത്തുക
നം. തീവണ്ടി നം. ആരംഭം ലക്ഷ്യം പേര്/ഇനം
1. 56300/56301 കൊല്ലം ജംഗ്ഷൻ ആലപ്പുഴ പാസഞ്ചർ
2. 56391/56392 കൊല്ലം ജംഗ്ഷൻ എറണാകുളം പാസഞ്ചർ
3. 56305 കോട്ടയം കൊല്ലം ജംഗ്ഷൻ പാസഞ്ചർ
4. 56304 നാഗർകോവിൽ Kottayam പാസഞ്ചർ
5. 66300/66301 കൊല്ലം ജംഗ്ഷൻ എറണാകുളം മെമു
6. 66307/66308 എറണാകുളം കൊല്ലം ജംഗ്ഷൻ മെമു
7. 56393/56394 കോട്ടയം കൊല്ലം ജംഗ്ഷൻ പാസഞ്ചർ
8. 66302/66303 കൊല്ലം ജംഗ്ഷൻ എറണാകുളം മെമു
9. 56365/56366 ഗുരുവായൂർ പുനലൂർ ഫാസ്റ്റ് പാസഞ്ചർ
  1. Perinad Railway Station
  2. "Rail Traffic Regulations". Archived from the original on 2014-12-22. Retrieved 2017-10-29.
  3. "Partial cancellation of passenger trains". Archived from the original on 2014-06-14. Retrieved 2017-10-29.
  4. Perinad Railway Station - Indiarailinfo.com
"https://ml.wikipedia.org/w/index.php?title=പെരിനാട്_തീവണ്ടി_നിലയം&oldid=4036777" എന്ന താളിൽനിന്ന് ശേഖരിച്ചത്