ശാസ്താംകോട്ട തീവണ്ടി നിലയം

കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം

കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു 'ഇ' ക്ലാസ് തീവണ്ടി നിലയമാണ് ശാസ്താംകോട്ട തീവണ്ടി നിലയം അഥവാ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ (കോഡ്:STKT).[1] ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം റെയിൽവേ ഡിവിഷനിലാണ് ഈ തീവണ്ടിനിലയം ഉൾപ്പെടുന്നത്.[2][3][4] കൊല്ലം - കായംകുളം തീവണ്ടിപ്പാതയിൽ മൺറോത്തുരുത്തിനും കരുനാഗപ്പള്ളിക്കും മധ്യേയാണ് ശാസ്താംകോട്ട തീവണ്ടിനിലയം സ്ഥിതിചെയ്യുന്നത്. 2016-17 കാലഘട്ടത്തിൽ ഈ നിലയത്തിൽ നിന്ന് 1.2479 കോടി രൂപ വരുമാനം ലഭിച്ചിരുന്നു.[5][6]

ശാസ്താംകോട്ട
Regional rail, Light rail & Commuter rail station
General information
Locationശാസ്താംകോട്ട, കൊല്ലം ജില്ല, കേരളം
ഇന്ത്യ
Coordinates9°01′56″N 76°35′57″E / 9.0323°N 76.5991°E / 9.0323; 76.5991
Owned byIndian Railways
Operated bySouthern Railway zone
Line(s)കായംകുളം-കൊല്ലംതിരുവനന്തപുരം
Platforms2
Tracks4
Construction
Structure typeAt–grade
ParkingAvailable
Other information
StatusFunctioning
Station codeSTKT
Zone(s) Southern Railway zone
Division(s) Thiruvananthapuram railway division
Fare zoneIndian Railways
History
Opened1958; 66 വർഷങ്ങൾ മുമ്പ് (1958)
Electrified25 kV AC 50 Hz

സേവനങ്ങൾ

തിരുത്തുക
ഇവിടെ നിർത്തുന്ന എക്സ്പ്രസ് തീവണ്ടികൾ
നം. തീവണ്ടി നമ്പർ ആരംഭം ലക്ഷ്യസ്ഥാനം തീവണ്ടി
1. 16347/16348 തിരുവനന്തപുരം സെൻട്രൽ മംഗളൂരു സെൻട്രൽ മംഗളൂരു എക്സ്പ്രസ്
2. 16629/16630 തിരുവനന്തപുരം സെൻട്രൽ മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസ്
3. 16303/16304 തിരുവനന്തപുരം സെൻട്രൽ എറണാകുളം ജംഗ്ഷൻ വഞ്ചിനാട് എക്സ്പ്രസ്
4. 16649/16650 നാഗർകോവിൽ ജംഗ്ഷൻ മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ്
5. 16525/16526 ബെംഗളൂരു സിറ്റി കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്
6. 18567/18568 കൊല്ലം ജംഗ്ഷൻ വിശാഖപട്ടണം കൊല്ലം - വിശാഖപട്ടണം എക്സ്പ്രസ്
7. 16302/16301 തിരുവനന്തപുരം സെൻട്രൽ ഷൊർണൂർ ജംഗ്ഷൻ വേണാട് എക്സ്പ്രസ്
8. 16791/16792 പുനലൂർ പാലക്കാട് പാലരുവി എക്സ്പ്രസ്
പാസഞ്ചർ തീവണ്ടികൾ
നം. തീവണ്ടി നമ്പർ ആരംഭം ലക്ഷ്യസ്ഥാനം തീവണ്ടി
1. 56300/56301 കൊല്ലം ജംഗ്ഷൻ ആലപ്പുഴ പാസഞ്ചർ
2. 56391/56392 കൊല്ലം ജംഗ്ഷൻ എറണാകുളം പാസഞ്ചർ
3. 56305 കോട്ടയം കൊല്ലം ജംഗ്ഷൻ പാസഞ്ചർ
4. 56304 നാഗർകോവിൽ ജംഗ്ഷൻ കോട്ടയം പാസഞ്ചർ
5. 66300/66301 കൊല്ലം ജംഗ്ഷൻ എറണാകുളം മെമു
6. 66307/66308 എറണാകുളം കൊല്ലം ജംഗ്ഷൻ മെമു
7. 56393/56394 കോട്ടയം കൊല്ലം ജംഗ്ഷൻ പാസഞ്ചർ
8. 66302/66303 കൊല്ലം ജംഗ്ഷൻ എറണാകുളം മെമു
9. 56365/56366 ഗുരുവായൂർ പുനലൂർ ഫാസ്റ്റ് പാസഞ്ചർ

ഇതും കാണുക

തിരുത്തുക
  1. Sasthamkotta Railway Station
  2. "Train stoppage at Sasthamkotta". Archived from the original on 2016-03-04. Retrieved 2018-07-05.
  3. "Railways convenes meet as protests mount". Archived from the original on 2014-09-21. Retrieved 2018-07-05.
  4. "Train Services To Be Delayed". Archived from the original on 2018-08-05. Retrieved 2018-07-05.
  5. "Stations Profile 2017" (PDF). Indian Railways. Retrieved 14 March 2018.
  6. "Sasthamkotta Railway Station - Indiarailinfo.com". Archived from the original on 2016-08-01. Retrieved 2018-07-05.

പുറം കണ്ണികൾ

തിരുത്തുക