പുനലൂർ തീവണ്ടി നിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം
(Punalur railway station എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊല്ലം - ചെങ്കോട്ട തീവണ്ടി പാതയിലെ ഒരു പ്രധാന തീവണ്ടി നിലയമാണ് പുനലൂർ തീവണ്ടി നിലയം. 1902 -ൽ തുറന്നു. അക്കാലത്ത് തിരുവിതാംകൂറും മദ്രാസും തമ്മിലുള്ള ഏക തീവണ്ടി പാതയായിരുന്നു കൊല്ലം - പുനലൂർ - ചെങ്കോട്ട - തിരുനെൽവേലി മീറ്റർ ഗേജ് പാത.[1] തമിഴ്നാട്ടിൽനിന്നും കേരളത്തിലേക്ക് ചരക്കു കൊണ്ടുവരുന്ന പ്രധാന പാതയായിരുന്നു അടുത്തകാലം വരെ ഇത്. ഇതിലിപ്പോൾ ചെങ്കോട്ട - തിരുനെൽവേലി, കൊല്ലം - പുനലൂർ പാതകൾ ബ്രോഡ് ഗേജാക്കികഴിഞ്ഞു. പുനലൂർ - ചെങ്കോട്ട പാതകൂടി ബ്രോഡ് ഗേജാക്കിയാൽ ഈ പാതയിലെ ഗതാഗതം പുനസ്ഥാപിക്കാമെന്നു മാത്രമല്ല, കൊച്ചി - തൂത്തുക്കുടി തുറമുഖങ്ങൾ തമ്മിലുള്ള ചരക്കുനീക്കം സുഗമമാക്കുകയും ചെയ്യും. ശബരിമല - പുനലൂർ - നേമം പാതയും പരിഗണനയിലാണ്.
പുനലൂർ ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ | |
---|---|
സ്ഥലം | |
Coordinates | 9.023°N 76.916°E |
ജില്ല | കൊല്ലം |
സംസ്ഥാനം | കേരളം |
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം | സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം + 6.74 മീറ്റർ |
പ്രവർത്തനം | |
കോഡ് | PUU |
ഡിവിഷനുകൾ | തിരുവനന്തപുരം |
സോണുകൾ | SR |
പ്ലാറ്റ്ഫോമുകൾ | 2 |
ചരിത്രം | |
തുറന്നത് | 1902 |
വൈദ്യുതീകരിച്ചത് | അതെ |
References
തിരുത്തുക- ↑ http://www.youtube.com/watch?v=2OCDHFdEmv0 arunpunalur's documentary "Ormakalilekku Oru Ottayadipatha"