ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ കൊല്ലം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിലാണ് ചിറ്റുമല ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പെരിനാട്, കുണ്ടറ, ഈസ്റ്റ് കല്ലട, പേരയം, മൺട്രോത്തുരുത്ത്, പനയം,തൃക്കരുവ എന്നീ 7 ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന ചിറ്റുമല ബ്ളോക്ക് പഞ്ചായത്തിന് 12 ഡിവിഷനുകളുണ്ട്. വടക്കുഭാഗത്ത് കല്ലടയാറും, ചവറ, ശാസ്താംകോട്ട ബ്ളോക്കുകളും, കിഴക്കുഭാഗത്ത് വെട്ടിക്കവല, കൊട്ടാരക്കര, മുഖത്തല ബ്ളോക്കുകളും, തെക്കുഭാഗത്ത് മുഖത്തല, കൊല്ലം കൊർപരെഷനും, പടിഞ്ഞാറുഭാഗത്ത് അഷ്ടമുടിക്കായലും, ചവറ ബ്ളോക്കുമാണ് ചിറ്റുമല ബ്ളോക്ക് പഞ്ചായത്തിന്റെ അതിരുകൾ. കൊല്ലം താലൂക്കിന്റെ വടക്കുകിഴക്കായാണ് ചിറ്റുമല ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ താഴ്ന്ന പ്രദേശങ്ങൾ ഏറിയ പങ്കും മൺറോത്തുരുത്ത് പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇവിടെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് തെക്കുപടിഞ്ഞാറൻ മൺസൂൺ കാലമായ ജൂൺ-ജൂലൈ മാസങ്ങളിലാണ്. ബ്ളോക്കിന്റെ വടക്കും, പടിഞ്ഞാറും ദിക്കുകൾ ജലാശയങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 23 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ചിറ്റുമല ബ്ളോക്കിന്റെ ഭൂപ്രകൃതിയെ ഉയർന്ന പ്രദേശം, ചരിഞ്ഞ പ്രദേശം, താഴ്വരകൾ, തീരസമതലങ്ങൾ എന്നിങ്ങനെ തരംതിരിക്കാം. വെട്ടുകൽ മണ്ണ്, ചരൽമണ്ണ്, പശിമരാശി മണ്ണ്, എക്കൽ മണ്ണ് എന്നിവയാണ് ഇവിടെ കാണപ്പെടുന്ന പ്രധാന മണ്ണിനങ്ങൾ. ചിറ്റുമല വികസന ബ്ളോക്ക് സ്ഥാപിതമായത് 1963 സെപ്തംബർ മാസം 10-ാം തിയതിയാണ്. കിഴക്കേകല്ലട, മൺറോത്തുരുത്ത്, മുളവന, പെരിനാട് എന്നീ നാലു പഞ്ചായത്തുകളും, കിഴക്കേ കല്ലട, മുളവന പെരിനാട്, മൺറോത്തുരുത്ത് എന്നീ വില്ലേജുകളും ചേർന്നതായിരുന്നു അക്കാലത്ത് ചിറ്റുമല ബ്ളോക്ക്. എന്നാൽ 1969-ൽ മുളവന പഞ്ചായത്ത് വിഭജിക്കുകയും തന്മൂലം കുണ്ടറ, പേരയം എന്നീ രണ്ടു പഞ്ചായത്തുകൾ കൂടി നിലവിൽ വരികയും ചെയ്തു. ചിറ്റുമല ബ്ളോക്കിന്റെ ആസ്ഥാനം കിഴക്കേകല്ലട പഞ്ചായത്തിലെ ചിറ്റുമലയിലാണ്. 1995 സെപ്തംബർ 25-ാം തിയതി ബി.രാജേന്ദ്രപ്രസാദ് പ്രസിഡന്റായി ആദ്യജനകീയ ഭരണസമിതി അധികാരമേറ്റു.

ഭൂമിശാസ്ത്രം തിരുത്തുക

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 23 മീറ്റർ ഉയരത്തിലുള്ള ചിറ്റുമല ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് കൊല്ലം താലൂക്കിന്റെ വടക്കുകിഴക്കായാണ്.തെക്കുപടിഞ്ഞാറൻ മൺസൂൺ കാലമായ ജൂൺ-ജൂലൈ മാസങ്ങളിൽ ഇവിടെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നു. വിവിധയിനം ഭൂപ്രകൃതികൽ കാണപ്പെടുന്ന ചിറ്റുമല ബ്ളോക്കിന്റെ ഭൂപ്രകൃതിയെ ഉയർന്ന പ്രദേശം, ചരിഞ്ഞ പ്രദേശം, താഴ്വരകൾ, തീരസമതലങ്ങൾ എന്നിങ്ങനെ തരംതിരിക്കാം. അതുപോലെ തന്നെ ഇവിടുത്തെ മണ്ണും വൈവിധ്യമുള്ളതാണ്. അവയിൽ പ്രധാനം വെട്ടുകൽ മണ്ണ്, ചരൽമണ്ണ്, പശിമരാശി മണ്ണ്, എക്കൽ മണ്ണ് എന്നിവയാണ്.

അതിരുകൾ തിരുത്തുക

  • കിഴക്ക്- വെട്ടിക്കവല, കൊട്ടാരക്കര, മുഖത്തല ബ്ളോക്കുകൾ
  • പടിഞ്ഞാറ്- അഷ്ടമുടിക്കായൾ, ചവറ ബ്ളോക്ക് എന്നിവ
  • തെക്ക്- മുഖത്തല, കൊല്ലം കൊർപരെഷൻ
  • വടക്ക് - കല്ലടയാർ, ചവറ, ശാസ്താംകോട്ട ബ്ളോക്കുകൾ

വാർഡുകൾ തിരുത്തുക

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ജില്ല കൊല്ലം
താലൂക്ക്
വിസ്തീര്ണ്ണം 77 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 118711
പുരുഷന്മാർ 58452
സ്ത്രീകൾ 60259
ജനസാന്ദ്രത 1542
സ്ത്രീ : പുരുഷ അനുപാതം 1031
സാക്ഷരത 92.57%

വിലാസം തിരുത്തുക

ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെ വിലാസം താഴെക്കൊടുക്കുന്നു.
ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത്
കിഴക്കേകല്ലട - 691502
ഫോൺ : 0474 2585242
ഇമെയിൽ‍‍‍ : bdoctmklm@yahoo.com

അവലംബം തിരുത്തുക

http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/chittumalablock Archived 2020-08-03 at the Wayback Machine.
Census data 2001