തുരുത്ത്
ഏതെങ്കിലും ജലാശയത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന പ്രായേണ വിസ്തീർണം കുറഞ്ഞ പ്രദേശത്തെയാണു് മലയാളത്തിൽ തുരുത്ത് എന്നു പറയുന്ന്ന്നത്. ജലാശയത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന വലിപ്പം കൂടിയ പ്രദേശങ്ങളെ സൂചിപ്പിക്കാൻ ദ്വീപ് എന്ന സംസ്കൃത പദമാണു് മിക്കവാറും ഉപയോഗിക്കുന്നത്. തുരുത്ത് എന്ന് പേരിന്റെ ഭാഗമായുള്ള ധാരാളം സ്ഥലങ്ങളും കേരളത്തിലുണ്ട്.

തടാകങ്ങളിലെ ദ്വീപുകളെ ലേക്ക് ഐലന്റ് എന്നും നദിയിലെ ദ്വീപുകളെ റിവർ ഐലന്റ് എന്നും ഇംഗ്ലീഷിൽ വിളിക്കാറുണ്ട്.