മലയാളത്തിലെ പ്രമുഖ വ്യാകരണപണ്ഡിതരിൽ ഒരാളാണു് ശേഷഗിരി പ്രഭു എന്നറിയപ്പെടുന്ന മാധവ ശേഷഗിരി പ്രഭു. കൊങ്കണിയായിരുന്നു അദ്ദേഹത്തിന്റെ മാതൃഭാഷയെങ്കിലും മലയാളഭാഷയിലും വ്യാകരണത്തിലും അദ്ദേഹം അതീവ തത്പരനായിരുന്നു. 'വ്യാകരണമിത്രം' എന്ന മലയാളവ്യാകരണ ഗ്രന്ഥം അദ്ദേഹമാണു് രചിച്ചതു്[1]. വ്യാകരണപഠനം കുട്ടികൾക്ക് ലളിതമായി പറഞ്ഞുകൊടുക്കാനും മനസ്സിലാക്കാനും ഉതകുന്ന തരത്തിൽ പുസ്തകങ്ങൾ രചിച്ചു എന്നതാണ് ശേഷഗിരി പ്രഭുവിന്റെ മേന്മ[2].

ശേഷഗിരിപ്രഭു
ജനനം1855 ഓഗസ്റ്റ് 3
മരണംമേയ് 24, 1924(1924-05-24) (പ്രായം 68)
മരണ കാരണംപ്രമേഹരോഗം
ദേശീയത ഭാരതീയൻ
അറിയപ്പെടുന്നത്വ്യാകരണപണ്ഡിതൻ
മാതാപിതാക്ക(ൾ)മാധവപ്രഭു, ഗൗരീബായി

ജീവിതരേഖ

തിരുത്തുക
  • 1855 ജനനം
  • 1865 പ്രൊവിഡൻസ് സ്കൂളിൽ
  • 1875 മെട്രിക്കുലേഷൻ
  • 1877 എഫ്.എ.
  • 1888 ചരിത്രത്തിൽ ബി.എ.
  • 1891 സംസ്കൃതത്തിൽ ബി.എ.
  • 1892 സ്കൂൾ ഡെപ്യൂട്ടി ഇൻസ്പെക്ടറായി
  • 1899 എം.എ.; മംഗലാപുരം ഗവൺമെന്റ് കോളേജ് ലക്ചറർ
  • 1910 ആന്ധ്രാപ്രദേശിലെ രാജമേന്ദ്രി ട്രെയിനിങ് കോളേജിൽ
  • 1914 സർക്കാർ സർവീസിൽ നിന്നു പെൻഷൻ
  • 1916 കൊച്ചി ടി.ഡി. ഹൈസ്കൂളിൽ ഹെഡ്മാസ്റ്റർ
  • 1924 മരണം

പ്രധാന കൃതികൾ

തിരുത്തുക
  • 1898 ബാലവ്യാകരണം
  • 1903 വ്യാകരണാദർശം
  • 1904 വ്യാകരണമിത്രം
  • 1919 വ്യാകരണാമൃതം
  • 1923 ശിശുമോദകം
  • 1923 ബാലാമൃതം
  1. വൈയാകരണനായ ശേഷഗിരി പ്രഭു, വെബ്ദുനിയ
  2. മഹച്ചരിതമാല - ശേഷഗിരിപ്രഭു, പേജ് - 569, ISBN 81-264-1066-3
"https://ml.wikipedia.org/w/index.php?title=ശേഷഗിരിപ്രഭു&oldid=2325497" എന്ന താളിൽനിന്ന് ശേഖരിച്ചത്