യു. എസ്സിലെ മുൻ സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു ജോൺ ഫോസ്റ്റർ ഡള്ളസ്. കർക്കശക്കാരനായും തന്ത്രശാലിയായും അറിയപ്പെട്ടിരുന്ന ഈ നയതന്ത്രജ്ഞൻ, ഐസ നോവർ പ്രസിഡന്റായിരുന്നപ്പോൾ 1953 മുതൽ 1959 വരെയാണ് അധികാരത്തിലിരുന്നത്. ശീതസമരകാലത്ത് യു. എസ്സിന്റെ വിദേശനയ രൂപവത്കരണത്തിൽ ഇദ്ദേഹം പ്രധാന പങ്കു വഹിച്ചിരുന്നു.

ജോൺ ഫോസ്റ്റർ ഡള്ളസ്
52nd United States Secretary of State
ഓഫീസിൽ
January 26, 1953 – April 22, 1959
രാഷ്ട്രപതിDwight D. Eisenhower
മുൻഗാമിDean Acheson
പിൻഗാമിChristian Herter
United States Senator
from New York
ഓഫീസിൽ
July 7, 1949 – November 8, 1949
നിയോഗിച്ചത്Thomas E. Dewey
മുൻഗാമിRobert F. Wagner
പിൻഗാമിHerbert H. Lehman
വ്യക്തിഗത വിവരങ്ങൾ
ജനനം(1888-02-25)ഫെബ്രുവരി 25, 1888
Washington, D.C.
മരണംമേയ് 24, 1959(1959-05-24) (പ്രായം 71)
Washington, D.C.
രാഷ്ട്രീയ കക്ഷിRepublican
അൽമ മേറ്റർPrinceton University
George Washington University Law School
തൊഴിൽLawyer, Diplomat, Politician
Military service
Branch/serviceUnited States Army
RankMajor

അന്താരാഷ്ട്രനിയമങ്ങളിൽ നിപുണൻ

തിരുത്തുക

അലൻ മക് ഡള്ളസിന്റേയും എഡിത്ത് ഫോസ്റ്റർ ഡള്ളസിന്റേയും മകനായി 1888 ഫെബ്രുവരി 25-ന് ഇദ്ദേഹം വാഷിങ്ടണിൽ ജനിച്ചു. 1911-ൽ നിയമപഠനം പൂർത്തിയാക്കി അഭിഭാഷകവൃത്തിയിൽ ഏർപ്പെട്ട ഇദ്ദേഹം അന്താരാഷ്ട്രനിയമങ്ങളിൽ നിപുണനായിരുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത് വാർ ട്രേഡ് ബോർഡുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. പാരിസ് സമാധാന സമ്മേളന(1919)ത്തിലേക്കുള്ള യു. എസ്. പ്രതിനിധി സംഘത്തിന്റെ കോൺസൽ ഡള്ളസ് ആയിരുന്നു. 1920-കളിലും 30-കളിലും അന്താരാഷ്ട്രനിയമരംഗത്ത് ഇദ്ദേഹം പ്രാമുഖ്യം നേടിയിരുന്നു. 1945-ലെ സാൻഫ്രാൻസിസ്കോ സമ്മേളനത്തിലേക്കും യു. എൻ. ജനറൽ അസംബ്ലിയിലേക്ക് 1946,1947,1948,1950 എന്നീ വർഷങ്ങളിലും യു. എസ്സിന്റെ പ്രതിനിധിയായിരുന്നിട്ടുണ്ട്. ലണ്ടനിലും (1945) മോസ്കോയിലും(1947) പാരിസിലും (1949) നടന്ന വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനങ്ങളിൽ സെക്രട്ടറി ഒഫ് സ്റ്റേറ്റിന്റെ പ്രത്യേക ഉപദേഷ്ടാവായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 1949-ൽ ചുരുങ്ങിയ കാലത്തേക്ക് സെനറ്റിലും ഇദ്ദേഹം അംഗമായിരുന്നിട്ടുണ്ട്. 1951-ൽ ജപ്പാനുമായുള്ള സമാധാനസന്ധിക്ക് കൂടിയാലോചന നടത്തിയിരുന്നത് ഡള്ളസായിരുന്നു.

കമ്യൂണിസത്തിന്റെ ബദ്ധശത്രു

തിരുത്തുക

ഇദ്ദേഹം 1953 ജനുവരി 21-ന് സ്റ്റേറ്റ് സെക്രട്ടറിയായി നിയമിതനായി. രണ്ടാം ലോകയുദ്ധത്തിനു ശേഷം സോവിയറ്റ് യൂണിയനിൽ നിന്നും ശക്തമായ വെല്ലുവിളികൾ ഐസനോവറുടെ ഭരണകൂടത്തിന് നേരിടേണ്ടിവന്നു. സോവിയറ്റ് യൂണിയന്റേയും കമ്യൂണിസത്തിന്റേയും ബദ്ധശത്രുവായിരുന്നു ഡള്ളസ്. കമ്യൂണിസത്തെ തളയ്ക്കുക എന്ന നയമാണ് ഇദ്ദേഹം പിന്തുടർന്നു വന്നത്. സിയാറ്റോ (SEATO 1954) സെന്റോ (CENTO, 1955) തുടങ്ങിയ സൈനിക സഖ്യങ്ങൾ ഇദ്ദേഹത്തിന്റെ കാർമ്മികത്വത്തിൽ ഉടലെടുത്തവയാണ്. ഈജിപ്തിലെ അസ്വാൻ അണക്കെട്ടിന് യു. എസ്. സാമ്പത്തിക സഹായം നിഷേധിച്ചതും ഈജിപ്ത് സൂയസ്തോട് ദേശവത്കരിച്ചതും ഈജിപ്തിനെതിരെ ബ്രിട്ടനും, ഫ്രാൻസും, ഇസ്രായേലും ആക്രമണം നടത്താൻ തുനിഞ്ഞതും അതു നടപ്പിലാകാതിരുന്നതും ഡള്ളസിനു കൂടി പങ്കുണ്ടായിരുന്ന അക്കാലത്തെ ശ്രദ്ധേയങ്ങളായ അന്താരാഷ്ട്ര സംഭവവികാസങ്ങളായിരുന്നു. മധ്യപൂർവദേശത്തെ കമ്യൂണിസ്റ്റു പ്രഭാവം തടയാൻ ലക്ഷ്യമിട്ട ഐസനോവർ സിദ്ധാന്തം രൂപകല്പന ചെയ്യുന്നതിലും ഇദ്ദേഹം ശക്തമായ പങ്കുവഹിച്ചിരുന്നു. അനാരോഗ്യം കാരണം 1959 ഏപ്രിൽ 15-ന് ഇദ്ദേഹം സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിച്ചു. 1959 മേയ് 24-ന് ഇദ്ദേഹം വാഷിങ്ടണിൽ മരണമടഞ്ഞു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡള്ളസ്, ജോൺ ഫോസ്റ്റർ (1888 - 1959) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ജോൺ_ഫോസ്റ്റർ_ഡള്ളസ്&oldid=3088627" എന്ന താളിൽനിന്ന് ശേഖരിച്ചത്