മുഹമ്മദ് റാഫി
മുഹമ്മദ് റാഫി എന്ന മാടമ്പില്ലത്ത് മുഹമ്മദ് റാഫി (ജനനം:24 മേയ് 1982) ഇന്ത്യൻ ഫുട്ബോൾ ടീം അംഗവും കേരളത്തിലെ പുതിയ തലമുറയിലെ ഫുട്ബോൾ കളിക്കാരിൽ ശ്രദ്ധേയനുമാണ്. നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെവൈസ് ക്യാപ്റ്റൻ ആണ്.കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ ആണ് സ്വദേശം. തൃക്കരിപ്പൂർ ഹൈസ്കൂൾ ടീം, ആക്മി ക്ലബ് ടീം, കാസർകോഡ് ജില്ലാ സ്ക്കൂൾ ടീം . കാസർകോഡ് ജില്ലാ ടീം, സംസ്ഥാന സ്ക്കൂൾ ടീം, എസ്.ബി.ടി., കേരള ഫുഡ്ബോൾ ടീം, മഹീന്ദ്ര യുണൈറ്റഡ് എന്നീ ടീമുകൾക്കു വേണ്ടി കളിച്ചിട്ടുള്ള റാഫി ഇപ്പോൾ ചർച്ചിൽ ബ്രദേഴ്സ്, ഇന്ത്യൻ ഫുട്ബോൾ ടീം എന്നീ ടീമുകളെ പ്രതിനിധീകരിക്കുന്നു. ചർച്ചിൽ ബ്രദേഴ്സുമായുള്ള ഒരു കോടി രൂപയുടെ കരാർ റാഫിക്ക് വലിയ മാധ്യമശ്രദ്ധ നേടിക്കൊടുത്തു. ഈ കരാറോടെ റാഫി ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ഇന്ത്യൻ ഫുട്ബോളറായി മാറി.
Personal information | |||
---|---|---|---|
Full name | മടംമ്പില്ലത്ത്മുഹമ്മദ് റാഫി | ||
Date of birth | മേയ് 24, 1982 | ||
Place of birth | തൃക്കരിപ്പുർ, കാസർഗോഡ്, കേരളം, ഇന്ത്യ | ||
Height | 1.78 മീ (5 അടി 10 ഇഞ്ച്) | ||
Position(s) | മുന്നേറ്റ നിര | ||
Club information | |||
Current team | കേരള ബ്ലാസ്റ്റേഴ്സ് എഫ് സി | ||
Number | 20 | ||
Senior career* | |||
Years | Team | Apps | (Gls) |
2006–2010 | മഹിന്ദ്ര യുണൈറ്റഡ് | 66 | (24) |
2010–2012 | ചർച്ചിൽ ബ്രദേർസ് | 21 | (4) |
2013 | മുംബൈ ടൈഗേർസ് | 14 | (4) |
2013 | മുംബൈ | 33 | (3) |
2014 | → അത്ലെടികോ ഡി കൊൽക്കത്ത (loan) | 10 | (1) |
2015-2017, 2019 | കേരള ബ്ലാസ്റ്റേഴ്സ് എഫ് സി | 3 | (4) |
2017- | ചെന്നൈയിൻ എഫ് സി | 0 | (0) |
National team | |||
2009– | ദേശീയ ഫുട്ബോൾ ടീം ഇന്ത്യ | 7 | (1) |
*Club domestic league appearances and goals, correct as of 09:12, 10 July 2015 (UTC) |
ജീവിതരേഖ
തിരുത്തുകതൃക്കരിപ്പൂർ റസീനാ മൻസിലിൽ കെ.കെ.പി.അബ്ദുള്ളയുടെയും എം.സുബൈദയുടെയും മൂത്തമകനായ റാഫിയിലെ ഫുഡ്ബോൾ കളിക്കാരനെ കണ്ടെത്തുന്നത് തൃക്കരിപ്പൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകനായ രാധാകൃഷ്ണനാണ്. സ്കൂൾ ടീമിലെ മികച്ച പ്രകടനം ജില്ലാ, സംസ്ഥാന സ്കൂൾ ടീമുകളിലേക്ക് വഴിതുറന്നു. കോച്ച്. എം.എൻ.നജീബിന്റെ ക്ഷണത്തെത്തുടർന്ന് എസ്.ബി.ടിയിൽ അംഗമായ റാഫിക്ക് അവിടെ നജീബിൽ നിന്നും ലഭിച്ച മികച്ച ശിക്ഷണമാണ് അദ്ദേഹത്തെ ഒരു പ്രൊഫഷണൽ കളിക്കാരനാക്കി മാറ്റിയത്. റാഫിയുടെ സഹോദരന്മാരും ഫുഡ്ബോൾ കളിക്കാരാണ്. ഒരനുജനായ മുഹമ്മദ് ഷാഫി വിവ കേരളക്കു വേണ്ടിയും മറ്റൊരനുജനായ മുഹമ്മദ് റാസി കെ.എസ്.ഇ.ബിക്കു വേണ്ടിയും കളിക്കുന്നു. 2013 ജൂൺ 2 ന് റാഫി വിവാഹിതനായി. ആയിഷ ശിഫാനയാണ് ഭാര്യ.[1]
പുരസ്കാരം
തിരുത്തുക- ഇന്ത്യൻ ഫുഡ്ബോളർ ഓഫ് ദ ഇയർ (2010)
- കേരളാ സ്പോർട്സ് പേഴ്സൺസ് അസോസിയേഷന്റെ വി.പി.സത്യൻ പുരസ്കാരം (2010)
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-07. Retrieved 2013-06-06.
- മൈതൃക്കരിപ്പൂർ.കോം Archived 2010-11-26 at the Wayback Machine.
- മനോരമഓൺലൈൻ Archived 2011-01-19 at the Wayback Machine.