മുണ്ടേരി ഗ്രാമപഞ്ചായത്ത്
മുണ്ടേരി ഗ്രാമപഞ്ചായത്ത് | |
11°54′44″N 75°27′19″E / 11.9121224°N 75.4554158°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | കണ്ണൂർ |
ലോകസഭാ മണ്ഡലം | കണ്ണൂർ |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | സി.ശ്യാമള |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 20.42ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 20 എണ്ണം |
ജനസംഖ്യ | 37,029 |
ജനസാന്ദ്രത | 1813/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
670591 +0497 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | മുണ്ടേരി പുഴ, ക്കൈപാട് |
കണ്ണൂർ ജില്ലയിലെ, കണ്ണൂർ താലൂക്കിലെ എടക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് മുണ്ടേരി ഗ്രാമപഞ്ചായത്ത് . മുണ്ടേരി, കാഞ്ഞിരോട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മുണ്ടേരി ഗ്രാമപഞ്ചായത്തിന് 20.42 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ, വടക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത്, വടക്ക്-പടിഞ്ഞാറ് കൊളച്ചേരി പഞ്ചായത്ത്, പടിഞ്ഞാറ് ചേലോറ പഞ്ചായത്ത്, തെക്ക് -പടിഞ്ഞാറ് ചെമ്പിലോട് പഞ്ചായത്ത്, തെക്ക്-കിഴക്ക് അഞ്ചരക്കണ്ടി പഞ്ചായത്ത്, കിഴക്ക് കൂടാളി പഞ്ചായത്ത് എന്നിവയാണ്.
1955 നവംബർ 17-ന് പഴയ മലബാർ ജില്ലയിൽ ചിറക്കൽ താലൂക്കിൽ മുണ്ടേരി പഞ്ചായത്ത് നിലവിൽ വന്നു. 1961-ഡിസംബർ 20-ന് പഞ്ചായത്തുകളുടെ പുന:സംഘടനയുടെ ഭാഗമായി ഇരിക്കൂർ ബ്ളോക്കിലുള്ള കാഞ്ഞിരോട് പഞ്ചായത്തും എടക്കാട് ബ്ളോക്കിലുള്ള മുണ്ടേരി പഞ്ചായത്തും സംയോജിപ്പിച്ച് ഇന്നത്തെ മുണ്ടേരി പഞ്ചായത്ത് രൂപം കൊണ്ടു[1].
വാർഡുകൾ
തിരുത്തുക- മുണ്ടേരി
- ഇരുവങ്കൈ
- കച്ചേരിപ്പറമ്പ
- പടന്നോട്ട്
- ഏച്ചൂർ കോട്ടം
- കുടുക്കിമൊട്ട
- കാഞ്ഞിരോട്
- പാറോത്തുംചാൽ
- തലമുണ്ട
- താറ്റ്യോട്
- മൗവ്വഞ്ചേരി
- കുളത്തുവയൽ
- കാഞ്ഞിരോട് തെരു
- അയ്യപ്പൻമല
- നല്ലാഞ്ചി
- ഏച്ചൂർ
- പന്നിയോട്ട്
- മാവിലച്ചാൽ
- കാനച്ചേരി
- ഇടയീലകാട്[2]
ഇതും കാണുക
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- മുണ്ടേരി ഗ്രാമപഞ്ചായത്ത് Archived 2015-04-05 at the Wayback Machine.
അവലംബം
തിരുത്തുക- ↑ *മുണ്ടേരി ഗ്രാമപഞ്ചായത്ത് Archived 2015-04-05 at the Wayback Machine.
- ↑ "ട്രെന്റ് കേരളാ വെബ്സൈറ്റ്". Archived from the original on 2019-09-02. Retrieved 2020-09-29.