കൊളച്ചേരി ഗ്രാമപഞ്ചായത്ത്

കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കൊളച്ചേരി
Kerala locator map.svg
Red pog.svg
കൊളച്ചേരി
12°02′N 75°28′E / 12.04°N 75.46°E / 12.04; 75.46
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത്
പ്രെസിഡന്റ് = കെ.താഹിറ
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
670601
+91 460
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ കൊളച്ചേരി.

പേരിനു പിന്നിൽതിരുത്തുക

ആരുടെയും തലയറുത്തുമാറ്റുവാൻ യാതൊരു സങ്കോചവുമില്ലാത്ത പുരാതന നാടുവാഴികൾ ഭരിച്ചിരുന്ന നാടായതുകോണ്ട്‌ കൊലച്ചേരി എന്ന നാമകരണത്തിന്റെ പരിണാമമാണ്‌ കൊളച്ചേരി എന്നൊരു സങ്കൽപ്പവുമുണ്ട്‌. ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമെന്ന്‌ കൽപ്പിക്കപ്പെടുന്ന നിരവധി ദൈവക്കോലങ്ങളുടെ ചേരിയെന്നറിയപ്പെടുന്ന ഗ്രാമത്തിന്‌ കൊലച്ചേരിയെന്ന മൊഴിമാറ്റം വന്നതാണെന്നും പറയുന്നു

നിരവധി കുളങ്ങൾ ഉള്ള പ്രദേശം ആയത് കൊണ്ടുമാവാം ഈ പേര് വന്നത്.

സാമൂഹ്യ രാഷ്‌ട്രീയ സാംസ്‌ക്കാരിക പ്രസ്ഥാനങ്ങൾതിരുത്തുക

ജന്മിത്തത്തിനെതിരെആദ്യയോഗംചേർന്നത്‌ 1919-ൽ ഭാരതീയന്റെ നേതൃത്വത്തിൽ നണിയൂർ മൊട്ടയിലായിരുന്നു. (കണ്ണൂർ -മയ്യിൽ റൂട്ടിൽ കരിങ്കൽ കുഴി എന്ന ഇപ്പോഴത്തെ കമ്യുണിസ്റ് ഗ്രാമത്തിൽ )1935-ൽ ഭാരതീയൻ പ്രസിഡണ്ടും കെ.എ.കേരളീയൻ സെക്രട്ടറിയുമായി കർഷകസംഘം രൂപവത്കരിച്ചത്‌ വിഷ്‌ണുഭാരതീയന്റെ വീട്ടിൽ വെച്ചായിരുന്നു.

ആദ്യകാല പ്രവർത്തകരിൽ ചിലരെ കുറിച്ചു ഭാരതീയന്റെ ആത്മ കഥ യായ "അടിമകൾ എങ്ങനെ ഉടമകൾ ആയി"എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.ചെങ്ങൂനി ഒതയോത്ത് അനന്തൻ നായർ എന്ന കർഷകൻ ആദ്യകാല പ്രവർത്തകരിൽ ഒരാൾ ആയിരുന്നു.പിൽകാലത്ത് ഭാരതീയൻ നിര്ദേശിച്ചിട്ടു പോലും അർഹമായ സ്വതന്ദ്ര്യ സമര പെൻഷൻ ഒരു തവണ എങ്കിലും കൈ പറ്റാൻ സാധികാതെയാണ് സി.ഒ അനന്തൻ നായർ മരണ പെട്ടത് എന്ന് കേട്ടിട്ടുണ്ട്.

ആദ്യകാല ഭരണസമിതികൾതിരുത്തുക

കെപൊക്കി വോട്ടുചെയ്യുന്ന കാലത്ത്‌ ചേലേരിയും കൊളച്ചേരിയും രണ്ട്‌ പഞ്ചായത്തുകളായിരുന്നു. കൊളച്ചേരി പഞ്ചായത്തിന്റെ ആദ്യ പ്രസിഡണ്ട്‌ കെ. പി. അബ്‌ദുവായിരുന്നു. 1963-ൽ ചേലേരി വില്ലേജ്‌ പഞ്ചായത്തും, കൊളച്ചേരി വില്ലേജ്‌ പഞ്ചായത്തും കൂട്ടിച്ചേർത്ത്‌ കൊളച്ചേരി പഞ്ചായത്തിനു രൂപംനൽകി. പ്രസിഡന്റായി തെക്കിയിൽ അബുബക്കർ എന്ന ടി അബൂബക്കർ സാഹിബിനെയും വെസ്‌ പ്രസിഡന്റായി കോറോത്ത്‌ കുഞ്ഞിരാമൻ നായരെയും തെരഞ്ഞെടുത്തു.

അതിരുകൾതിരുത്തുക

വാർഡുകൾതിരുത്തുക

 1. പാമ്പുരുത്തി
 2. കമ്പിൽ
 3. പന്ന്യങ്കണ്ടി
 4. നണിയുർ
 5. കൊളച്ചേരി
 6. പെരുമാച്ചേരി
 7. കൊടിപ്പോയ്യിൽ
 8. പള്ളിപറമ്പ്
 9. കായചിറ
 10. ചേലേരി
 11. നൂഞ്ഞേരി
 12. കരയാപ്പ്
 13. ചേലേരി സെൻട്രൽ
 14. വളവിൽ ചേലേരി
 15. എടക്കൈ
 16. കൊളച്ചേരിപറമ്പ്
 17. പാട്ടയം[1]

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

വിസ്തീർണ്ണം(ച.കി.മി) വാർഡുകൾ ആൾ താമസമുള്ള ആകെ വീടുകൾ ആകെ വീടുകൾ ആകെ പുരുഷന്മാർ ആകെ സ്ത്രീകൾ ആകെ ജനസംഖ്യ ജനസാന്ദ്രത സ്ത്രീ പുരുഷ അനുപാതം സാക്ഷരരായ പുരുഷന്മാർ സാക്ഷരരായ സ്ത്രീകൾ ആകെ സാക്ഷരത
20.72

കൊളച്ചേരി പഞ്ചായത്തിലെ ചില പ്രധാനസ്ഥലങ്ങൾതിരുത്തുക

പാമ്പുരുത്തിതിരുത്തുക

കോളച്ചേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പാമ്പുരുത്തി (ആംഗലേയത്തിൽ pamburuthi)

അവലംബംതിരുത്തുക

 1. "ട്രെന്റ് കേരളാ വെബ്സൈറ്റ്". മൂലതാളിൽ നിന്നും 2019-09-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-09-29.