മിറിസ്റ്റിക്ക ചതുപ്പുകൾ

(മിരിസ്റ്റിക്ക കാടുകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പശ്ചിമഘട്ട വനമേഖലയിലെ അത്യപൂർവ്വ സസ്യാവരണമാണ് മിറിസ്റ്റിക്ക ചതുപ്പുകൾ (കാവടിവേരുകളാൽ ചുറ്റപ്പെട്ടത്). ഇവ ഇന്ത്യയിലെ പശ്ചിമഘട്ടത്തിൽ മാത്രമാണുള്ളതെന്ന് കരുതുന്നു. വളരെ പാരിസ്ഥിതിക പ്രാധാന്യമുള്ള വിരളമായ ഈ സസ്യസമ്പത്ത് കേരളത്തിൽ 1960-കളിലാണ് കൊല്ലം ജില്ലയിലെ ചെന്തുരുണി-കുളത്തൂപ്പുഴ വനമേഖലയിൽ ആദ്യമായി കണ്ടെത്തിയത്. 15 മുതൽ 30 വരെ മീറ്റർ വരെ ഉയരത്തിൽ വളരുന്ന തലപ്പ് വിസ്തൃതമായുള്ള നിത്യഹരിതസസ്യങ്ങളാണ് ഇവിടെ കാണപ്പെടുന്നത്. വണ്ണക്കുറവും ശിഖരരഹിതവുമായിരിക്കും ഇവിടുത്തെ സസ്യങ്ങൾ.

മിറിസ്റ്റിക്ക ചതുപ്പ്

മിറിസ്റ്റിക്കേസി സസ്യകുടുംബത്തിലെ വിവിധ സസ്യങ്ങൾ ഇവിടെ കാണപ്പെടുന്നു. ഭൂമിക്കു മുകളിലേക്ക് ഉയർന്നു നിൽക്കുന്ന കെട്ടുപിണഞ്ഞ വേരുകളാണ് ഇവയുടെ പ്രത്യേകത. ഈ വേരുകൾ പോലെ അന്തരീക്ഷത്തിലേക്ക് ഉയർന്നു നിൽക്കുന്നു. വേരുകളിലൂടെയാണ് ഇവയുടെ ശ്വസനപ്രക്രിയ നടക്കുന്നത്[1]. ഈ വേരുകൾ നീ റൂട്ട് (Knee Root) എന്നറിയപ്പെടുന്നു. മണൽ കലർന്ന എക്കൽ മണ്ണുള്ള ശുദ്ധജല ആവാസമേഖലയാണ് ഈ ചതുപ്പുകളുടെ മറ്റൊരു പ്രത്യേകത. ജൂൺ മുതൽ ജനുവരി വരെ വെള്ളക്കെട്ടുള്ള ചതുപ്പിൽ മറ്റു മാസങ്ങളിൽ ഈർപ്പം നിറഞ്ഞിരിക്കുന്നു. സമുദ്രനിരപ്പിൽ നിന്നും 150 മുതൽ 300 മീറ്റർ വരെ ഉയരത്തിലാണ് ഈ ചതുപ്പു വനങ്ങൾ സാധാരണയായി കാണപ്പെടുന്നത്.[2]

കേരളത്തിൽ തിരുത്തുക

 
മേഘവർണ്ണൻ

കേരളത്തിൽ പശ്ചിമഘട്ട മലനിരകളിൽ മാത്രമാണ് കാണപ്പെടുന്നതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അതീവ പാരിസ്ഥിതികപ്രാധാന്യമുള്ള വിരളമായ ആവാസവ്യവസ്ഥയായ മിരിസ്റ്റിക്ക ചതുപ്പുകൾ കേരളത്തിൽ ആദ്യം കണ്ടെത്തിയത് കൊല്ലം ജില്ലയിലെ ചെന്തുരുണി-കുളത്തൂപ്പുഴ വനമേഖലയിലാണ്. 1960 കളിലാണ്ഇത് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്.പുണെയിലെ എ.ആർ .ഐ യിലെ വിദഗ്ദ്ധർ ഇതിനെക്കുറിച്ച് വിശദമായ പഠനം നടത്തുകയും ഏകദേശം 53 പ്രദേശങ്ങളിൽ ഈ ആവാസവ്യവസ്ഥയുണ്ടെന്നു മനസ്സിലാക്കാനും കഴിഞ്ഞിട്ടുണ്ട്[3]

 
അരിപ്പ വനപ്രദേശത്തെ ജാതി ചതുപ്പ്

ഇടുക്കി ജില്ലയിലെ നേര്യമംഗലത്തും തിരുവനന്തപുരം ജില്ലയിലെ അരിപ്പ വന പ്രദേശത്തും കോട്ടയം ജില്ലയിലെ തട്ടേക്കാട് പക്ഷിസങ്കേതത്തിനു സമീപമുള്ള ഉരുളൻതണ്ണിയിലും കാസർകോട് ജില്ലയിലെ കമ്മാടംകാവിലും കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭയിലെ പൂങ്ങോട്ടുംകാവിലും ആറളം വന്യജീവി സംരക്ഷണകേന്ദ്രത്തിലും ഇത്തരം ചതുപ്പുകൾ കണ്ടെത്തിയിട്ടുണ്ട്.

കാണപ്പെടുന്ന ചില സസ്യങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. "കമ്മാടം കാവിൽ 'മിറിസ്റ്റിക്ക' ചതുപ്പ്". Archived from the original on 2013-12-14. Retrieved 2013-12-14.
  2. മനോരമ ഇയർ ബുക്ക്2013 പേജ്.446
  3. http://www.thehindu.com/sci-tech/energy-and-environment/myristica-swamps-a-vanishing-ecosystem-in-western-ghats/article3512630.ece
  • മനോരമ പഠിപ്പുര, 2011 ഡിസംബർ 28