നേര്യമംഗലം
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
10°3′0″N 76°47′0″E / 10.05000°N 76.78333°E
നേര്യമംഗലം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | എറണാകുളം |
ഏറ്റവും അടുത്ത നഗരം | കൊച്ചി |
ലോകസഭാ മണ്ഡലം | ഇടുക്കി |
നിയമസഭാ മണ്ഡലം | കോതമംഗലം |
ജനസംഖ്യ | 16,134 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ പെരിയാർ നദിയുടെ തീരത്തുള്ള മലയോര ഗ്രാമമാണ് നേര്യമംഗലം . ഇടുക്കി ജില്ലയോട് ചേർന്ന് കിടക്കുന്ന ഇവിടെ കൃഷിയാണ് പ്രധാന തൊഴിൽ. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായതുകൊണ്ട് കേരളത്തിന്റെ ചിറാപുഞ്ചി എന്ന് വിളിക്കപ്പെടുന്നു.
ആലുവ - മൂന്നാർ ദേശീയപാതയിൽ സ്ഥിതി ചെയ്യുന്ന നേര്യമംഗലത്തിന് സമീപത്താണ് വളരെ പ്രശസ്തമായ ചീയപ്പാറ വെള്ളാച്ചാട്ടവും വാളറ വെള്ളച്ചാട്ടവും നിലകൊള്ളുന്നത്.
പ്രധാനസ്ഥാപനങ്ങൾ
തിരുത്തുക- നേര്യമംഗലം (പനങ്കുട്ടി) ജലവൈദ്യുത പദ്ധതി - കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ കീഴിലുള്ള ഈ പവർ പ്ലാന്റ് 77.65 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാൻ ഡിസൈൻ ചെയ്തിട്ടുള്ളതിൽ 4 യൂണിറ്റുകളുണ്ട്. 1961 ലാണ് ആദ്യത്തെ യൂണിറ്റോടെ പ്രവർത്തനാരംഭിച്ച ഇവിടെ നാലാമത്തെ യൂണിറ്റ് 2008 ൽ പ്രവർത്തസജ്ജമായി.
- നേര്യമംഗലം പാലം - എറണാകുളം ഭാഗത്ത് നിന്ന് വന്നാൽ ഈ പാലത്തിലൂടെ വേണം മൂന്നാർ, അടിമാലി, മറയൂർ തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുവാൻ. ഇടുക്കി, കട്ടപ്പന സ്ഥലങ്ങളിലേക്കുമുള്ള പാതയുടെ ആരംഭവും ഇവിടെ നിന്നാണ്.
- ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം
- മുഹ്‌യുദ്ദീൻ ജും അത്ത് പള്ളി
- നേര്യമംഗലം ടൗൺ പള്ളി - സെന്റ് ജോസഫ്സ് ചർച്ച്
- സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി
- വാരിക്കാട് ക്ഷേത്രം
- എറണാകുളം ജില്ലാ കൃഷിതോട്ടം, നേര്യമംഗലം
- ജവഹർ നവോദയ വിദ്യാലയം, നേര്യമംഗലം
ചിത്രശാല
തിരുത്തുക-
റാണി കല്ല്
-
എറണാകുളം ജില്ലാ കൃഷിതോട്ടം, നേര്യമംഗലം
-
നേര്യമംഗലം ടൗൺ പള്ളി
Neriamangalam Bridge എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.