അരിപ്പ വനപ്രദേശം
പശ്ചിമഘട്ടത്തിലെ ഒരു വന പ്രദേശമാണ് അരിപ്പ വനപ്രദേശം. ഏഷ്യയിലെ ഏറ്റവും വലിയ ചതുപ്പ് പ്രദേശങ്ങളിലൊന്നായ ശാസ്താംനടയോട് ചേർന്ന് കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചിലാണ് അരിപ്പ വന പ്രദേശം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല ഗ്രാമ പഞ്ചായത്തിലാണ് ഈ പ്രദേശം. അപൂർവയിനം പക്ഷി ഇനങ്ങളെ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഒദ്യോഗികമായി ഇവിടം പക്ഷി സങ്കേതമായി പ്രഖ്യാപിച്ചിട്ടില്ല. ‘അരിപ്പ അമ്മയമ്പലം പാച്ച്’ എന്ന പേരിൽ അറിയപ്പെടുന്ന ഈ സങ്കേതതത്തിൽ സമതല, നിത്യഹരിത വനമാണുള്ളത്. വലിയ കുന്നിറക്കങ്ങളില്ലാത്ത നിരപ്പായിട്ടുള്ള വനമേഖലയായതിനാൽ പക്ഷികളെ കാണാനും നിരീക്ഷിക്കാനും കഴിയുന്നു എന്നതാണ് ഇവിടത്തെ സവിശേഷത. കേരളത്തിലെ രണ്ടാമത്തെ ഫോറസ്റ്റ് ട്രെയിനിങ് കോളജ് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.[1]
മിരിസ്റ്റിക്ക ചതുപ്പ്
തിരുത്തുകനല്ലയിനം കാട്ടുജാതി മരങ്ങൾ മാത്രം ഉള്ള ജാതി വനക്കാടുകൾ മിരിസ്റ്റിക്ക ചതുപ്പ് (Myristica swamps) ഇവിടെ ധാരാളമായി കാണപ്പെടുന്നു. സമ്പന്നമായ ജീവജാലങ്ങൾക്ക് പേരുകേട്ട മിറിസ്റ്റിക്ക ചതുപ്പുകൾ കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചിന്റെ കീഴിലാണ് വരുന്നത്. സമൃദ്ധമായ മിറിസ്റ്റിക്ക മരങ്ങളുള്ള ഈ ഉഷ്ണമേഖലാ ശുദ്ധജല ചതുപ്പ് വനങ്ങൾ ഭൂമിയിലെ പൂവുണ്ടാകുന്ന സസ്യങ്ങളിൽ ഏറ്റവും പ്രാകൃതമായി കണക്കാക്കപ്പെടുന്നു. ഈ ജാതി മരങ്ങൾക്ക് ഇടതൂർന്ന വേരുകളുണ്ട്, കട്ടിയുള്ളതും കറുത്തതും നനഞ്ഞതുമായ എക്കൽ മണ്ണിൽ നിവർന്നുനിൽക്കാൻ അവയെ സഹായിക്കുന്നു.[2]
മാക്കാച്ചികാടയും പക്ഷി വൈവിധ്യവും
തിരുത്തുകഅപൂർവ പക്ഷിവർഗമായ മക്കാച്ചിക്കാട എന്ന ശ്രീലങ്കൻ ഫ്രോഗ് മൗത്തിനെ ആദ്യമായി പക്ഷിനിരീക്ഷകർ കണ്ടെത്തിയത് ഇവിടെ നിന്നാണെന്നു പറയപ്പെടുന്നു. മലബാർ വേഴാമ്പൽ, വേഴാമ്പൽ, മരപ്പട്ടി, താടിക്കാരൻ വേലിതത്ത കാട്ടുമൂങ്ങ , ചാരത്തലയൻ ബുൾബുൾ ചാരത്തലയൻ മീൻപരുന്ത് , മേനിപൊന്മാൻ, കാട്ടുപൊടി പൊന്മാൻ, കിന്നരിപ്പരുന്ത്, മീൻ കൂമൻ, മേനിപ്രാവ് കോഴി വേഴാമ്പൽ, ഉപ്പൻകുയിൽ, കാട്ടുതത്ത തുടങ്ങിയ 270ൽ ഏറെ പക്ഷിവർഗങ്ങൾ അരിപ്പയിൽ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ കാണുന്ന വലിയ മരങ്കൊത്തിയായ ബ്ളാക്ക് വുഡ് പെക്കർ എന്ന കാക്ക മരങ്കൊത്തിയും പക്ഷികളിലെ ഗാനഗന്ധർവനായ ഷാമക്കിളി എന്ന ഇന്ത്യൻ ഷാമയേയും അരിപ്പ വനത്തിൽ ധാരാളമായുണ്ട്.[3] പക്ഷികൾക്കു പുറമേ ആന, കാട്ടുപോത്ത്, മ്ലാവ് , പന്നി, കേഴമാൻ, പുലി, മലയണ്ണാൻ, മരപ്പട്ടി, ചെന്നായ, കാട്ടുപൂച്ച, കൂരമാൻ, മുയൽ തുടങ്ങി നിരവധി വന്യമൃഗങ്ങളും വൈവിധ്യമാർന്ന മരങ്ങളും ഈ വനമേഖലയിലുണ്ട്.
അവലംബം
തിരുത്തുക- ↑ "അരിപ്പ വനമേഖലയിലെ ചില അപൂർവയിനം പക്ഷികൾ". മലയാള മനോരമ. 3 December 2019. Retrieved 6 March 2022.
- ↑ "Arippa". www.keralatourism.org. keralatourism. 7 March 2022. Retrieved 7 March 2022.
- ↑ "അരിപ്പ പക്ഷി സങ്കേതമാകുമോ?". അരിപ്പ പക്ഷി സങ്കേതമാകുമോ?. കേരള കൗമുദി. 11 July 2020. Retrieved 6 March 2022.
ചിത്രശാല
തിരുത്തുക-
മഞ്ഞച്ചിന്നൻ
-
ചാരവരിയൻ പ്രാവ്
-
തുരുമ്പൻ തുമ്പി
-
ചോലമണ്ഡലി