ഉരുളൻതണ്ണി
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിലെ എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഉരുളൻതണ്ണി. ഭൂതത്താൻ കെട്ട് അണക്കെട്ടിന്റെ സംഭരണപ്രദേശത്ത് വന്നുചേരുന്ന പെരിയാറിന്റെ ഒരു കൈവഴിയിലാണ് ഉരുള്ളൻ തണ്ണിഗ്രാമം. ആദിവാസി മേഖല കൂടിയാണ് ഈ ഗ്രാമം. ആനകൾ കൂട്ടമായി ഇറങ്ങുന്ന വനപ്രദേശം കൂടിയാണിത്.
ഉരുളൻതണ്ണി | |||
നിർദ്ദേശാങ്കം: (find coordinates) | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | എറണാകുളം | ||
ഏറ്റവും അടുത്ത നഗരം | കോതമംഗലം | ||
സിവിക് ഏജൻസി | കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
ഉരുളൻതണ്ണി വെള്ളച്ചാട്ടം നിരവധി വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു.
ഭൂപ്രകൃതി
തിരുത്തുകപശ്ചിമഘട്ടത്തിൽ സാധാരണയുള്ളതുപോലെ നിമ്നോന്നതങ്ങളായ ഭൂപ്രകൃതിയാണ് ഉരുളൻതണ്ണിയിലും.
അധികാരപരിധികൾ
തിരുത്തുക- പാർലമെന്റ് മണ്ഡലം -
- നിയമസഭ മണ്ഡലം - കോതമംഗലം
- വിദ്യഭ്യാസ ഉപജില്ല -
- വിദ്യഭ്യാസ ജില്ല - കോതമംഗലം
- വില്ലേജ് - കുട്ടമ്പുഴ
- പോലിസ് സ്റ്റേഷൻ - കുട്ടമ്പുഴ
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുക- ഉരുളൻതണ്ണി ക്ണാച്ചേരി ദുർഗാ ഭഗവതി ക്ഷേത്രം
എത്തിച്ചേരാനുള്ള വഴി
തിരുത്തുകറോഡ് വഴി - കോതമംഗലം തട്ടേക്കാട് വഴി കുട്ടമ്പുഴയിലെത്തിയാൽ പിണവൂർകുടിയിലേക്കുള്ള വഴി മധ്യേയാണ് ഈ പ്രദേശം.
റെയിൽ വഴി - അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ആലുവ, അങ്കമാലി എന്നിവയാണ്.
വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം)