കമ്മാടംകാവ് മിറിസ്റ്റിക്ക ചതുപ്പ്

കേരളത്തിലെ കാഞ്ഞങ്ങാടിനു സമീപം കമ്മാടംകാവിൽ കണ്ടെത്തിയ ഒരു മിറിസ്റ്റിക്ക ചതുപ്പാണ് (കാവടിവേരുകളാൽ ചുറ്റപ്പെട്ടത്) കമ്മാടംകാവ് മിറിസ്റ്റിക്ക ചതുപ്പ്. കമ്മാടംകാവിൽ ഇടതൂർന്നവനങ്ങളും മറ്റുസസ്യങ്ങളും വളരുന്നുണ്ട്. ഇവിടുത്തെ ചതുപ്പിൽ കണ്ടൽപോലെ വേരുകളോടു കൂടിയ കാട്ടുജാതിക്ക മരം ധാരാളമായി വളരുന്നു. ഈ മരത്തിലെ ഫലങ്ങൾ നാട്ടുജാതിക്കയെ അപേക്ഷിച്ച് വളരെ ചെറുതാണ്. ഇതിന്റെ ഒരു ശാഖയിൽ തന്നെ നൂറോളം കായ്കൾ ഉണ്ടാകുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അന്വേഷണത്തിലാണ് ചതുപ്പ് കണ്ടെത്തിയത്[1].

കമ്മാടം കാവ് മിരിസ്റ്റിക്ക ചതുപ്പ്

കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭയിൽ ഉൾപ്പെടുന്ന പൂങ്ങോട്ടുംകാവിലും കൊല്ലം ജില്ലയിലെ ചെന്തുരുണി-കുളത്തൂപ്പുഴ വനമേഖലയിലും ഇടുക്കി ജില്ലയിലെ നേര്യമംഗലത്തും കോട്ടയം ജില്ലയിലെ തട്ടേക്കാട് പക്ഷിസങ്കേതത്തിനു സമീപമുള്ള ഉരുളൻതണ്ണിയിലും ഇത്തരം ചതുപ്പുകൾ കണ്ടെത്തിയിട്ടുണ്ട്.

അവലംബം തിരുത്തുക

  1. "കമ്മാടം കാവിൽ 'മിറിസ്റ്റിക്ക' ചതുപ്പ്". Archived from the original on 2011-08-09. Retrieved 2011-12-29.

ഇതും കാണുക തിരുത്തുക