പൂനം ബജ്‌വ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഒരു ഇന്ത്യൻ ചലച്ചിത്രനടിയും മോഡലുമാണ് പൂനം ബജ്‌വ (ജനനം: 1989 ഏപ്രിൽ 5). തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലെ നിരവധി ചലച്ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ നായികയായി ഒന്നിലേറെ ചലച്ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വെനീസിലെ വ്യാപാരി, ചൈനാ ടൗൺ, മാന്ത്രികൻ, പെരുച്ചാഴി, ശിക്കാരി എന്നിവയാണ് പൂനം ബജ്‌വ അഭിനയിച്ച പ്രധാന മലയാളചലച്ചിത്രങ്ങൾ.

പൂനം ബജ്‌വ
പൂനം ബജ്വ 2019
ജനനം
പൂനം അമർജിത്ത് സിംഗ് ബജ്വ

തൊഴിൽനടി, മോഡൽ
സജീവ കാലം2005–തുടരുന്നു
ഉയരം5 അടി 9" ഇഞ്ച്[1]
മാതാപിതാക്ക(ൾ)അമർജിത്ത് സിംഗ്, ദീപിക സിംഗ്

ആദ്യകാല ജീവിതം

തിരുത്തുക

1989 ഏപ്രിൽ 5-ന് മുംബൈയിലെ ഒരു പഞ്ചാബി കുടുംബത്തിൽ നാവികസേനാ ഉദ്യോഗസ്ഥനായ അമർജിത്ത് സിംഗിന്റെയും ദീപികാ സിംഗിന്റെയും മകളായാണ് പൂനം ബജ്‌വയുടെ ജനനം. പൂനത്തിന്റെ സഹോദരിയുടെ പേര് ദയ എന്നാണ്.[2][1] പഠനത്തോടൊപ്പം മോഡലിംഗും ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് 2005-ലെ മിസ് പൂനെ സൗന്ദര്യമത്സരത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നത്. അതിൽ വിജയിച്ചതിനു ശേഷവും മോഡലിംഗ് രംഗത്തു തുടരുവാനായിരുന്നു പൂനത്തിന്റെ താല്പര്യം. ഒരു റാംപ് ഷോയിൽ പങ്കെടുക്കുന്നതിനായി ഹൈദരാബാദിലെത്തിയ പൂനം അവിടെ വച്ച് മൊടതി എന്ന ചിത്രത്തിന്റെ സംവിധായകനെ പരിചയപ്പെട്ടു. ചലച്ചിത്രത്തിൽ അഭിനയിക്കുവാൻ താല്പര്യമുണ്ടോയെന്ന് അദ്ദേഹം അന്വേഷിച്ചു. പ്ലസ് ടു പഠനം പൂർത്തിയായിരുന്ന സമയമായതിനാലും കോളേജിൽ ചേരുന്നതിനായി അഞ്ചു മാസത്തെ ഇടവേള ഉണ്ടായിരുന്നതിനാലും ചലച്ചിത്രത്തിൽ അഭിനയിക്കുവാനുള്ള ക്ഷണം സ്വീകരിക്കുവാൻ പൂനം ബജ്വ തീരുമാനിച്ചു.[3] മൊടതി എന്ന ചിത്രത്തിലെ അഭിനയത്തിനു ശേഷം പൂനെയിലെ എസ്.ഐ.എം. കോളേജിൽ ചേർന്ന പൂനം അവിടുത്തെ സാഹിത്യ ബിരുദപഠനം പൂർത്തിയാക്കി. 2016 ഏപ്രിലിൽ കന്നഡ സംവിധായകൻ സുനിൽ റെഡ്ഡിയെയ പൂനം ബജ്വ വിവാഹം കഴിച്ചുവെന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.[4][5]

ചലച്ചിത്ര ജീവിതം

തിരുത്തുക

2005-ൽ പുറത്തിറങ്ങിയ മൊടതി എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് പൂനം ബജ്‌വ തന്റെ ചലച്ചിത്ര ജീവീതം ആരംഭിക്കുന്നത്. അതിനുശേഷം നാഗാർജ്ജുനയുടെ നായികയായി ബോസ്, ഐ ലവ് യു എന്ന ചിത്രത്തിലും ഭാസ്കർ സംവിധാനം ചെയ്ത പറുഗു എന്ന ചിത്രത്തിലും അഭിനയിച്ചു. രണ്ടു ചിത്രങ്ങളും തെലുങ്ക് ഭാഷയിലുള്ളവയായിരുന്നു. തെലുങ്ക് ചലച്ചിത്രലോകത്ത് ശ്രദ്ധേയയായി നിൽക്കുമ്പോഴാണ് ഒരു തമിഴ് ചലച്ചിത്രത്തിൽ അഭിനയിക്കുവാൻ അവസരം ലഭിക്കുന്നത്. ഹരി സംവിധാനം ചെയ്ത സെവൽ എന്ന മസാല ചലച്ചിത്രമായിരുന്നു അത്. പൂനം ബജ്വ അഭിനയിക്കുന്ന ആദ്യത്തെ തമിഴ് ചലച്ചിത്രമാണ് സെവൽ. ഈ ചിത്രത്തിൽ ഭരതിന്റെ നായികയായിട്ടാണ് പൂനം അഭിനയിച്ചത്. സെവൽ എന്ന ചിത്രത്തിനു ശേഷം ജീവ നായകനായ തേനാവട്ട്, കച്ചേരി ആരംഭം എന്നിവയോടൊപ്പം ദ്രോഹി (2010) എന്നീ തമിഴ് ചലച്ചിത്രങ്ങളിലും പൂനം അഭിനയിച്ചു. അരൺമനൈ 2 എന്ന തമിഴ് ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്തു.

പ്രവീൺ ത്രിബിയാനി എന്ന സംവിധായകന്റെ ചിത്രത്തിനു ശേഷം മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ചിത്രങ്ങളിൽ നായികയാകുവാൻ അവസരം ലഭിച്ചു. മമ്മൂട്ടി നായകനായ 'വെനീസിലെ വ്യാപാരി, ശിക്കാരി എന്നിവയിൽ നായികയായിരുന്നു. ശിക്കാരി എന്ന ചിത്രത്തിൽ ഇരട്ടവേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റർപീസ് (2017) എന്ന ചിത്രത്തിൽ വീണ്ടും മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചു. ഈ ചിത്രത്തിൽ ഒരു കോളേജ് അധ്യാപികയായുള്ള പൂനം ബജ്വയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.[6] റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത ചൈനാ ടൗൺ എന്ന ചിത്രത്തിൽ മോഹൻലാൽ, ദിലീപ്, ജയറാം, സുരാജ് വെഞ്ഞാറമൂട്, കാവ്യ മാധവൻ എന്നിവരോടൊപ്പം 'എമിലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ദക്ഷിണേന്ത്യൻ ഭാഷകളിൽ 25-ൽ അധികം ചലച്ചിത്രങ്ങളിൽ പൂനം ബജ്വ അഭിനയിച്ചിട്ടുണ്ട്. മിക്ക ചിത്രങ്ങളിലും സഹനായികാ വേഷമാണ് കൈകാര്യം ചെയ്തിട്ടുള്ളത്.[6]

ചലച്ചിത്രങ്ങൾ

തിരുത്തുക
Key
  ഇതുവരെ പുറത്തിറങ്ങാത്ത ചിത്രങ്ങളെ സൂചിപ്പിക്കുന്നു
വർഷം ചലച്ചിത്രം കഥാപാത്രം ഭാഷ കുറിപ്പുകൾ
2005 മൊടതി സിന്ധു തെലുങ്ക്
2006 പ്രേമന്തേ ഇന്തേ ഭവാനി തെലുങ്ക്
ബോസ്, ഐ ലവ് യു ശ്രുതി രാംപ്രകാശ് തെലുങ്ക്
തങ്ങിഗാങ്ങി പ്രിയ കന്നഡ
2007 വെടുക ഹരിണി തെലുങ്ക്
2008 പറുഗ് സുബ്ബലക്ഷ്മി നീലകണ്ഠ തെലുങ്ക്
സെവൽ പാരിജാതം പഞ്ചമി തമിഴ്
തേനാവട്ട് ഗായത്രി തമിഴ്
2010 കച്ചേരി ആരംഭം മാതി തമിഴ്
ദ്രോഹി ശ്രുതി
ലോചനി
തമിഴ്
2011 തമ്പിക്കോട്ടൈ കനക അമൃതലിംഗം തമിഴ്
ചൈനാ ടൗൺ എമിലി മലയാളം
വെനീസിലെ വ്യാപാരി ലക്ഷ്മി മലയാളം
2012 ശിക്കാരി രേണുക,
നന്ദിത
മലയാളം
കന്നഡ
തമിഴ് ഡബ്ബ്ഡ് 2013
മാന്ത്രികൻ നന്ദിനി മലയാളം
2014 പെരുച്ചാഴി പൂനം ബജ്വ മലയാളം അതിഥി വേഷം
2015 റോസാപ്പൂക്കാലം ലെന അലക്സാണ്ടർ മലയാളം
ആംബലാ പൂനം ബജ്വ തമിഴ് അതിഥി വേഷം
റോമിയോ ജൂലിയറ്റ് നിഷ തമിഴ്
2016 മസ്ത് മൊഹബത്ത് മായ കന്നഡ
അരൺമനൈ 2 മഞ്ജു തമിഴ്
മുതിന കത്രിക്കൈ മായ തമിഴ്
2017 സക്കറിയാ പോത്തൻ ജീവിച്ചിരിപ്പുണ്ട് മറിയ മലയാളം
മാസ്റ്റർപീസ് സ്മിത മലയാളം
2018 കാവൽ മാലാഖ   അന്ന മലയാളം പൂർത്തിയായില്ല
തേനീച്ചക്കൂടും പറങ്കിപ്പടയും മലയാളം
ബോഗി/മെമു  TBA തമിഴ്
തെലുങ്ക്
ചിത്രീകരണംം വൈകുന്നു
കുപ്പത്തു രാജ  TBA തമിഴ് ചിത്രീകരണം നടക്കുന്നു
  1. 1.0 1.1 "Etc: Natural bonding". Retrieved 18 April 2014.
  2. "പൂവ്‌ പോലെ പൂനം - mangalam.com". Retrieved 14 June 2016.
  3. "Poonam Bajwa -With stars in her eyes!". Archived from the original on 2014-09-15. Retrieved 14 June 2016.
  4. "പൂനം ബജ്വ രഹസ്യമായി വിവാഹിതയായി; വരൻ സംവിധായകൻ ?". മലയാള മനോരമ. 2016-04-30. Archived from the original on 2018-04-28. Retrieved 2018-04-28.
  5. "പൂനം ബജ്വ രഹസ്യമായി വിവാഹിതയായി". റിപ്പോർട്ടർ ടി.വി. Archived from the original on 2016-08-06. Retrieved 2018-04-28.
  6. 6.0 6.1 "'ഷൂട്ടിംഗ് ഉടനീളം അടിച്ചുപൊളിക്കുവായിരുന്നു' ; മമ്മൂട്ടിയോടൊപ്പമുള്ള മൂന്നാമത്തെ ചിത്രത്തിന്റെ വിശേഷങ്ങള് പങ്കുവച്ച് പൂനം ..." celespot.in. Archived from the original on 2017-12-22. Retrieved 2018-04-28.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പൂനം_ബജ്‌വ&oldid=3776868" എന്ന താളിൽനിന്ന് ശേഖരിച്ചത്