മഹിമ നമ്പ്യാർ
മഹിമ നമ്പ്യാർ ഇന്ത്യൻ ചലച്ചിത്ര താരം ആണ് പ്രധാനമായും തമിഴ്, മലയാളം ഭാഷകളിൽ അഭിനയിക്കുന്നു.
മഹിമ നമ്പ്യാർ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നടി, മോഡൽ |
സജീവ കാലം | 2012–മുതൽ |
മുൻകാല ജീവിതം
തിരുത്തുകമഹിമയുടെ സ്വദേശം കാസറഗോഡ് ആണ്.[1] 2014 ൽ ബി എ ഇംഗ്ലീഷിൽ ബിരുദം സ്വന്തമാക്കി.[1] മഹിമ ഒരു ക്ലാസിക്കൽ നർത്തകിയും ഗായികയുമാണ്.[2]
15 ആം വയസ്സിൽ മലയാളം സിനിമയായ കാര്യസ്ഥൻ എന്ന ചിത്രത്തിലൂടെ അഭിനയ ജീവവിതം ആരംഭിച്ച മഹിമ[2][1][3]പിന്നീട് അഡ്വേർടൈസിംഗ് മോഡൽ ജോലി ചെയ്തു. ആ സമയത്താണ് സംവിധായകൻ സാമി സിന്ധു സമവേലി എന്ന ചിത്രത്തിന് വേണ്ടി ക്ഷണിച്ചു. പക്ഷേ മഹിമ അത് വ്യക്തിപരമായ കാരണങ്ങളാൽ നിരസിച്ചു. ശേഷം സട്ടൈ പ്രൊഡക്ഷൻ ടീം മഹിമയെ റെക്കമെന്റ് ചെയ്തു.[4]അത് മഹിമയുടെ ആദ്യ തമിഴ് ചിത്രം ആയിരുന്നു. പ്ലസ് ടൂവിനു പഠിക്കുമ്പോൾ ആയിരുന്നു മഹിമ പ്രധാന കഥാപാത്രമായ ആദ്യ ചിത്രമായ അറിവഴഗി യിൽ അഭിനയിച്ചു.[1]സട്ടൈ എന്ന ചിത്രത്തിന് ശേഷം വിദ്യാഭ്യാസം പൂർത്തിയാക്കാനായി ഇടവേള എടുത്തു.[5] കൂടാതെ നാല് തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു.[6]മഹിമയുടെ അടുത്ത ചിത്രമായ എന്നമോ നടക്കുത് എന്ന ചിത്രത്തിൽ മധു എന്ന ഒരു നഴ്‌സിനെ അവതരിപ്പിച്ചു.[4] [7] പുറവി 150[4] അഹത്തിനായി.[1] മഹിമ സമുദ്രക്കനി ചിത്രമായ കിതന യിൽ ഇരട്ട കഥാപാത്രത്തിനായി ഒപ്പിട്ടു.[8] മമ്മുട്ടിയുടെ മധുര രാജയിൽ ലീഡ് റോൾ ആയിരുന്നു.
അഭിനയ ജീവിതം
തിരുത്തുകമഹിമ സട്ടൈ(2012) എന്ന തമിഴ് ചിത്രത്തിലൂടെ സിനിമ മേഖലയിലേക്ക് കടന്ന് വന്നു. ഗ്രാമത്തിലെ സ്കൂളിന്റെയും ടീച്ചറുടെയും കഥയാണ് ചിത്രം.12ആം ക്ലാസ്സിൽ പഠിക്കുകയായിരുന്നു സട്ടൈയിൽ അഭിനയിക്കുമ്പോൾ മഹിമക്ക്.
അതിൽ നിന്നും ഒരുപാട് വ്യത്യസ്‌തമായിരുന്നു നായികയായിട്ടുള്ള മഹിമയുടെ കടന്നു വരവ്. കുട്രം 23 എന്ന ചിത്രത്തിൽ ആയിരുന്നു മഹിമ ആദ്യമായി നായികയായി എത്തിയത്.
ചലച്ചിത്രങ്ങൾ
തിരുത്തുകവർഷം | ചിത്രം | കഥാപാത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2010 | കാര്യസ്ഥൻ | കൃഷ്ണനുണ്ണിയുടെ അനുജത്തി | മലയാളം | |
2012 | സാട്ടൈ | അറിവഴഗി | തമിഴ് | |
2014 | എന്നമോ നടക്കുതെ | മധു | തമിഴ് | |
മോസക്കുട്ടി | കായൽവിഴി | തമിഴ് | ||
2015 | അഹത്തിനായി | തമിഴ് | ||
2017 | കുട്രം 23 | തെൻട്രൽ | തമിഴ് | |
പുരിയത പുതിർ | മൃദുല | തമിഴ് | ||
കോടിവീരൻ | മലർ | തമിഴ് | ||
മാസ്റ്റർപീസ് | വേദിക | മലയാളം | ||
2018 | ഇറവുക്കു ആയിരം കൺകൾ | സുശീല | തമിഴ് | |
അണ്ണനുക്കു ജയ് | സുന്ദരി | തമിഴ് | ||
അയിങ്കരൻ | തമിഴ് | |||
2019
TBA |
മധുര രാജ
കിതന |
മീനാക്ഷി
അംബിക |
തമിഴ് മലയാളം കന്നഡ തെലുങ്ക് |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 "Mahima Going Places in Kollywood". The New Indian Express. Archived from the original on 13 മേയ് 2016. Retrieved 27 ഒക്ടോബർ 2014.
- ↑ 2.0 2.1 "Mahima set for a good innings in Tamil films". 30 മേയ് 2014 – via The Hindu.
- ↑ "Mahima is riding high in Kollywood - Times of India".
- ↑ 4.0 4.1 4.2 "From schoolgirl to heroine roles". The New Indian Express. Archived from the original on 23 മാർച്ച് 2016. Retrieved 5 മേയ് 2014.
- ↑ "Directors warn me to keep quiet: Mahima Nambiar".
- ↑ "Etcetera: Dream come true". The Hindu. Retrieved 5 മേയ് 2014.
- ↑ "Mahima's challenging role in Mosakutty". Deccan Chronicle. Archived from the original on 6 മേയ് 2014. Retrieved 5 മേയ് 2014.
- ↑ "Mahima to play a double role in Kitna - Times of India".