ഡേവിഡ് ജോൺ
മലയാള ചലച്ചിത്ര നടനാണ് ഡേവിഡ് ജോൺ (ജനനം: മാർച്ച് 13, 1990). യഥാർത്ഥപേര് ജോജി ജോസ് എന്നാണ്. ജിനു ജോസഫിന്റെ ചെറു പ്രായം അവതരിപ്പിച്ച് ഡേവിഡ് ജോൺ 2014 -ൽ അമൽ നീരദ് സിനിമയായ ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. അതിനുശേഷം ഡേവിഡ് ജോൺ നിരവധി സിനിമകളിൽ സഹനടനായി പ്രത്യക്ഷപ്പെട്ടു. ഇയോബിന്റെ പുസ്തകം, മാസ്റ്റർ പീസ് തുടങ്ങിയ സിനിമകളിലൂടെയും മോഹൻലാൽ അവതരിപ്പിക്കുന്ന ബിഗ് ബോസ് ടെലിവിഷൻ റിയാലിറ്റി ഷോയിൽ കൂടിയും ഡേവിഡ് മലയാള പ്രേക്ഷകരിൽ കൂടുതൽ അംഗീകാരം നേടി.[1][2] ഡേവിഡ് ജോൺ ദുബായിലെ ഒരു ക്രിസ്ത്യൻ ലാറ്റിൻ കുടുംബത്തിൽ ഇളയ മകനായി ജനിച്ചു. ദുബായിൽ നിന്ന് പഠനം ആരംഭിച്ച ഡേവിഡ് പിന്നീട് ബിരുദാനന്തര ബിരുദം പൂർത്തിയാക്കാൻ കേരളത്തിലേക്ക് മാറി. അംഗമാലിയിലെ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന് മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദധാരിയാണ്.
ഡേവിഡ് ജോൺ | |
---|---|
ജനനം | ജോജി ജോസ് 13 മാർച്ച് 1990 |
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | ജോജി ജോസ് |
പൗരത്വം | ഇന്ത്യൻ |
തൊഴിൽ | അഭിനേതാവ്, സോഫ്റ്റ്‌വെയർ എഞ്ചിനിയർ |
സജീവ കാലം | 2014 – ഇന്നുവരെ |
മാതാപിതാക്ക(ൾ) | ജോസ്, മോളി |
അഭിനയ ജീവിതം
തിരുത്തുകഡേവിഡിന്റെ ഫോട്ടോ കണ്ടു ബോധിച്ച് അമൽ നീരദിന്റെ ഇയോബിന്റെ പുസ്തകം എന്ന സിനിമയിൽ ജിനു ജോസഫിന്റെ ചെറുപ്രായം അവതരിപ്പിക്കാൻ വേഷം ലഭിച്ചു. ചില സിനിമകളിൽ ഡേവിഡ് കോമിക്ക് വേഷത്തിൽ അഭിനയിച്ചു. അടി കപ്യാരേ കൂട്ടമണി, ചന്ദ്രേട്ടൻ എവിടെയാ, ജോർജ്ജേട്ടൻസ് പൂരം എന്നിവയിലും ഡേവിഡ് അഭിനയിച്ചു. നടൻ ദിലീപിന്റെ സഹോദരൻ അനൂപ് സംവിധാനം ചെയ്ത ലവ് @ ഫൈറ്റ് ഫൈറ്റ് എന്ന സംഗീത ഹ്രസ്വചിത്രത്തിൽ ഡേവിഡ് നായകനായി പ്രത്യക്ഷപ്പെട്ടു . അജയ് വാസുദേവ് സംവിധാനം ചെയ്ത മമ്മൂട്ടി അഭിനയിച്ച മാസ്റ്റർ പീസ് എന്ന സിനിമയിൽ പ്രധാന കഥാപാത്രങ്ങളിൽ അഭിനയിച്ചു. മാസ്റ്റർ പീസ് പുറത്തിറങ്ങിയതിന് ശേഷം ബിഗ്ബോസ് ടെലിവിഷൻ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ ഇദ്ദേഹത്തിന് അവസരം ലഭിച്ചു.[3] ഷെയ്ൻ നിഗം അഭിനയിച്ച ഉല്ലസം എന്ന സിനിമയിൽ ഡേവിഡ് അഭിനയിച്ചിരുന്നു. കൂടാതെ ദേശീയ, അന്തർദേശീയ പരസ്യങ്ങളിലെ നിരവധി പ്രമുഖ ഫാഷൻ ഷോകളുടെയും അഭിനയങ്ങളുടെയും സെലിബ്രിറ്റി ഷോ സ്റ്റോപ്പറായിരുന്നു.[4][5]
സിനിമകൾ
തിരുത്തുകവർഷം | സിനിമ | സംവിധായകൻ | നായകൻ |
---|---|---|---|
2014 | ഇയ്യോബിന്റെ പുസ്തകം | അമൽ നീരദ് | ഫഹദ് ഫാസിൽ |
2015 | അടി കപ്യാരേ കൂട്ടമണി | ജോൺ വർഗീസ് | ധ്യാൻ ശ്രീനിവാസൻ |
2017 | ദി ഗ്രേറ്റ് ഫാദർ | ഹനീഫ് അദേനി | മമ്മൂട്ടി |
2017 | ജോർജ്ജേട്ടൻസ് പൂരം | കെ. ബിജു | ദിലീപ് |
2017 | മാസ്റ്റർപീസ് | അജയ് വാസുദേവ് | മമ്മൂട്ടി |
2020 | ഉല്ലാസം | ജീവൻ ജോജോ | |
2020 | റാം | ജിത്തു ജോസഫ് | മോഹൻ ലാൽ |
2021 | പാപ്പൻ | ജോഷി | സുരേഷ് ഗോപി |
മോഡലിങ്സ്
തിരുത്തുകTitle | Language |
---|---|
Indulekha white soap | മലയാളം; തമിഴ് |
South Indian bank | മലയാളം |
My G (South Indian biggest mobile hub) | മലയാളം |
malayala Manorama QR code ad | മലയാളം |
ടെലിവിഷൻ
തിരുത്തുകവർഷം | പ്രോഗ്രാം | ചാനൽ |
---|---|---|
2018 | ബിഗ് ബോസ് മലയാളം 1[6] | ഏഷ്യാനെറ്റ് |
അവലംബം
തിരുത്തുക- ↑ ഇൻഡ്യൻ എക്സ്പ്രസ് വാർത്ത
- ↑ ടൈംസ് ഓഫ് ഇന്ത്യ
- ↑ വാർത്ത
- ↑ ഫിലിം ബീറ്റ് വാർത്ത
- ↑ https://timesofindia.indiatimes.com/tv/news/malayalam/id-be-happy-to-enter-bigg-boss-again-through-a-wild-card-entry-to-prove-myself-david-john/articleshow/64857294.cms?from=mdr
- ↑ https://timesofindia.indiatimes.com/tv/news/malayalam/i-wish-to-see-bineesh-bastin-in-bigg-boss-malayalam-2-ex-contestant-david-john/articleshow/72949032.cms