മലയാള പദ്യ സാഹിത്യ ചരിത്രം

ഹായ്

മലയാളഭാഷയുടെ ഉല്പത്തി തിരുത്തുക

മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റി അനേകം അഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ട്. മലയാളം തമിഴിന്റെ സഹോദരിയാണെന്നുള്ള അഭിപ്രായമാണ് കൂടുതൽ ശക്തം. തെക്കെ ഇന്ത്യയിൽ ഒട്ടാകെ വ്യാപിച്ചിരുന്ന മൂലദ്രാവിഡഭാഷ ദേശകാലാധിക്യത്താൽ തമിഴ്, തെലുങ്ക്, കർണ്ണാടകം, മലയാളം, തുളു എന്നിങ്ങനെ പ്രധാനമായി അഞ്ചു ദേശഭാഷകളായി രൂപം പ്രാപിച്ചു. മലയാള ഭാഷയുടെ ആദിരൂപം എന്തായിരുന്നുവെന്ന് ഇനിയും വ്യക്തമായ തെളിവുകളില്ല.

പ്രാരംഭകൃതികൾ തിരുത്തുക

കൊല്ലവർഷാരംഭം മുതൽ ഏകദേശം അഞ്ഞൂറുവർഷത്തോളം മലയാളഭാഷ ശൈശവത്തിൽ തന്നെ കഴിഞ്ഞു കൂടി. ഈ കാലഘട്ടത്തിൽ പലതരം നാടൻപാട്ടുകളാണ് നമ്മുടെ സാഹിത്യത്തിലുണ്ടായിരുന്നത്. ദേശത്തിന്റെ പരദേവതകളെക്കുറിച്ചുള്ള സ്തോത്രങ്ങൾ, വീരപുരുഷന്മാരുടെ അപദാനങ്ങളെ വർണ്ണിക്കുന്ന ഗാനങ്ങളൾ‍, ഏതെങ്കിലും ചില ജാതിക്കാരുടെ കുലവൃത്തി നടത്തുന്നതിന് ഉപയോഗിക്കുന്ന പാട്ടുകൾ, വിനോദങ്ങൾക്കു വേണ്ടിയുള്ള ഗാനങ്ങൾ ഇങ്ങനെ വിവിധ തരം ഗാനങ്ങളാണ് മലയാളഭാഷയുടെ ശൈശവ കാലത്ത് ഉണ്ടായിരുന്നത്. ഭദ്രകാളിപ്പാട്ട്, തോറ്റംപാട്ട്, മാവാരതംപാട്ട്,ശാസ്ത്രാങ്കപ്പാട്ട്, നിഴൽക്കൂത്ത്പാട്ട്, സർപ്പപ്പാട്ട്,ശാസ്താംപാട്ട്, തിയ്യാട്ടുപാട്ട്,പുള്ളൂവർപാട്ട്, മണ്ണാർപാട്ട്, പാണർപാട്ട്, കൃഷിപ്പാട്ട്, തമ്പുരാൻപാട്ട്, പടപ്പാട്ട്, വില്ലടിച്ചാൻപാട്ട്, ഓണപ്പാട്ട്, കുമ്മികൾ,താരാട്ടുകൾ ഇങ്ങനെ വിവിധ നാമധേയങ്ങളിലായി അവ ഇന്നറിയപ്പെടുന്നു.

രാമചരിതം തിരുത്തുക

മലയാള ഭാഷയുടെ ശൈശവഘട്ടത്തിന്റെ അവസാനകാലത്തിണ്ടായിട്ടുള്ള കൃതിയാണ് ‘രാമചരിതം‘. ഇതാണത്രെ ഇന്നു നമുക്ക് ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രാചീനമായ മലയാള ഗാനകൃതി. ‘ ചീരാമൻ ’ എന്നൊരു കവിയാണ് പ്രസ്തുത കൃതി രച്ചിരിക്കുന്നത്. തിരുവിതാംകൂർ ഭരിച്ചിരുന്ന ഒരു ശ്രീരാമവർമ്മനാണ് പ്രസ്തുത കൃതിയുടെ കർത്താവെന്നു മഹാകവി ഉള്ളൂർ അഭിപ്രായപ്പെടുന്നുണ്ട്. ആകെ 1814 പാട്ടുകളാണ് പ്രസ്തുത കൃതിയിലുള്ളത്. രാമചരിതം ഒരു തമിഴ്‌കൃതിയാണെന്ന് ചില പണ്ഡിതർ അഭിപ്രായപ്പെടുന്നു. മലയാളത്തിന്റെ പ്രാഗ്രൂപം കൊടുംതമിഴാണെന്നു കേരളപാണിനി അഭിപ്രായപ്പെട്ടിട്ടുണ്ട്. പുരാതന കാലത്ത് കേരളത്തിൽ സർവ്വത്ര വ്യാപിച്ചിരുന്ന ഈ തമിഴ് ഒരു പ്രത്യേക ഭാഷയായി പരിണമിച്ചതാണ് ഇപ്പോഴത്തെ മലയാളമെന്നുള്ള ഭാഷാശാസ്ത്രപണ്ഡിതന്മാരുടെ അഭിപ്രാ‍യങ്ങളും ശ്രദ്ധിച്ചാൽ , രാമചരിതം അങ്ങനെയുള്ള ഒരു പരിണാമഘട്ടത്തിൽ രചയിതമായ കൃതിയായിരിക്കണം.രാമചരിതത്തിൽ യുദ്ധകാണ്ഡത്തെയാണ് കവി മുഖ്യമായും അവതരിപ്പിക്കുന്നത്. മറ്റ് കാണ്ഡങ്ങളിലെ കഥാഭാഗങ്ങൾ പലയിടത്തും വളരെ സംക്ഷിപ്തമായി അവതരിപ്പിച്ചിട്ടുണ്ട്.

മണിപ്രവാളഭാഷ തിരുത്തുക

സംസ്‌കൃതവും മലയാളവും ഇടകലർന്ന ഒരു മിശ്രഭാഷ ആര്യന്മാരുടേയും ആര്യമതത്തിന്റേയും പ്രാബല്യത്തോടെ കേരളത്തിൽ പ്രചരിച്ചു തുടങ്ങി.ദ്രാവിഡരായ കേരളീയരുമായി ഇടപഴകി ജീവിച്ച ആദിമഘട്ടങ്ങളിൽ ഈ മിശ്രഭാഷയാണ് കേരളബ്രാഹ്മണർ സംസാരഭാഷയായി ഉപയോഗിച്ചത്. കാലാന്തരത്തിൽ ഈ സംസാരഭാഷ അല്പമൊക്കെ പരിഷ്കരിച്ച് അവർ ചില സാഹിത്യകൃതികൾ നിർമ്മിക്കാൻ തുടങ്ങി. ഇങ്ങനെയാണ് മണിപ്രവാളമെന്ന പേരിൽ പ്രസിദ്ധമായ ഒരു സംസ്കൃതമിശ്രഭാഷാപ്രസ്ഥാനം കേരളത്തിൽ ഉടലെടുത്തത്. മണിപ്രവാളഭാഷയെ വിവരിക്കുന്ന ലക്ഷണമൊത്ത ഒരു ശാസ്ത്ര ഗ്രന്ഥമാണ് ‘ലീലാതിലകം‘. എട്ടു ശില്പങ്ങളുള്ള ലീലാതിലകത്തിന്റെ ഒന്നാം ശില്പത്തിൽ മണിപ്രവാളലക്ഷണവും വിഭാഗങ്ങളും വിശദീകരിച്ചിരിക്കുന്നു. രണ്ടു മുതലുള്ള ശില്പങ്ങളിൽ വ്യാകരണം, ദോഷം, ഗുണം, അലങ്കാരം, രസം ഇവയെപ്പറ്റി ചർച്ചചെയ്യുന്നു.സൂത്രം, വൃത്തി, ഉദാഹരണം എന്നിങ്ങനെയാണ് ഒരോ ശില്പത്തിലേയും പ്രതിപാദനരീതി. ലീലാതിലകത്തിന്റെ രചനാകാലത്തിനെപ്പറ്റി വ്യത്യസ്താഭിപ്രായങ്ങളാ‍ണ് ഉള്ളത്,കൊല്ലവർഷം 560-നും 575-നും ഇടയ്ക്കായിരിക്കണം അതിന്റെ നിർമ്മാണമെന്നാണ് മിക്ക പണ്ഡിതരുടേയും അഭിപ്രായം.

മണിപ്രവാളകാവ്യങ്ങൾ തിരുത്തുക

പാട്ടുകൾ തിരുത്തുക

നിരണംകവികൾ തിരുത്തുക

മദ്ധ്യകാലമലയാളത്തിൽ ‘ പാട്ട് ’ ശാഖയിൽ ഉൾപ്പെട്ടിട്ടുള്ളതായ അനേകം കൃതികൾ ഉണ്ടായിട്ടുണ്ട്. കരിന്തമിഴുകാലത്തിൽ രചിക്കപ്പെട്ട രാമചരിതത്തിനുശേഷം ഈ ശാഖയിൽ വന്നിട്ടുള്ള മുഖ്യകൃതികൾ കണ്ണശ്ശപ്പണിക്കന്മാരുടേതാണ്. 15-‍ാം ശതകത്തിൽ ജീവിച്ചിരുന്ന മലയിൻ കീഴ് മാധവപ്പണിക്കർ, വെള്ളാങ്ങല്ലൂർശങ്കരപ്പണിക്കർ, നിരണത്ത് രാമപ്പണിക്കർ എന്നീ മൂന്നു പേരെയാണ് കണ്ണശ്ശപ്പണിക്കന്മാർ എന്നു വിളിക്കുന്നത്. നിരണം എന്ന സ്ഥലമാണ് ഇവരുടെ സ്വദേശം. നിരണംകവികൾ എന്നും ഇവർ അറിയപ്പെടുന്നു. കണ്ണശ്ശരാമായണം, ഭാഷാഭഗവദ്ഗീത, ഭാരതം ഇവയൊക്കെയാണു നിരണം കവികളുടെ സംഭാവനകൾ. കേവലം കരിന്തമിഴായി കഴിഞ്ഞിരുന്ന മലയാളഭാഷയെ അതിൽനിന്നു അല്പാല്പമായി വേർപെടുത്തി സംസ്കൃതപദപ്രയോഗം കൊണ്ട് മോടികൂട്ടി മലയാളഭാഷയ്ക്കു നവചൈതന്യം പ്രദാനം ചെയ്തവരാണ് നിരണം കവികൾ. അക്കാലത്തെ മണിപ്രവാളകവിതകൾക്കൊപ്പമായ അന്തസ്സും മാന്യതയും ഇവരുടെ കൃതികൾക്കുണ്ട്.

ചെറുശ്ശേരി നമ്പൂതിരി തിരുത്തുക

കണ്ണശ്ശപ്പണിക്കർക്കുശേഷം ഭാഷാപദ്യസാഹിത്യത്തിന്റെ ഗാനശാഖയെ ഏറ്റവും അധികം പരിപോഷിപ്പിച്ചിട്ടുള്ളത് ചെറുശ്ശേരി നമ്പൂതിരിയാണ്. ‘ കൃഷ്ണഗാഥ ‘ അല്ലെങ്കിൽ ‘ കൃഷ്ണപ്പാട്ട് ‘ ആണ് ഇദ്ദേഹത്തിന്റെ പ്രസിദ്ധമായ കൃതി. സാഹിത്യപഞ്ചാനനൻ പി.കെ നാരായണപിള്ളയുടെ അഭിപ്രായം കേൾക്കുക “കേരളഭാഷാവനിതയ്ക്കുള്ള ആഭരണങ്ങളിൽ ഏറ്റവും പഴക്കവും തിളക്കവും കൂടുന്ന ഒന്നാണ് കൃഷ്ണഗാഥ”. മണിപ്രവാളകാലത്ത് കേവലം വർണനകളിൽ ഒതുങ്ങിനിന്ന സാഹിത്യത്തെ ഭക്തിപ്രസ്ഥാനത്തിലേക്ക് നയിച്ചത് ചെറുശ്ശേരിയാണ്.

എഴുത്തച്ഛൻ തിരുത്തുക

പ്രധാന ലേഖനം: എഴുത്തച്ഛൻ

എഴുത്തച്ഛനാണ് ആധുനിക മലയാള ഭാഷയുടെ പിതാവ്.