ഏതെങ്കിലും ഒരാശയത്തെ വളരെ ഹ്രസ്വമായി വിവരിക്കുന്ന ഒന്നോ രണ്ടോ വരികൾ അടങ്ങുന്ന ലിഖിതത്തെയാണ് സൂത്രം എന്ന് പറയുന്നത്. സൂത്രങ്ങൾ കൂടുതലും ശ്ലോക രൂപത്തിലാണെങ്കിലും അപൂർവമായി ഗദ്യരൂപത്തിലുമുണ്ടാവാം പല സൂത്രങ്ങളും വിദ്യാർത്ഥികൾക്ക് എന്തെങ്കിലും ആശയം എളുപ്പത്തിൽ ഓർമിക്കാൻ ഉപകരിക്കുന്ന നെമോണിക്ക് (eng:Mnemonic) രൂപത്തിലാവാം. ചിലത് ഏതെങ്കിലും സാങ്കേതിക തത്ത്വത്തിന്റെ ഫോർമുലയുമാകാം

സൂത്രലക്ഷണം തിരുത്തുക

"അല്പാക്ഷരമസന്ദിഗ്ധം
സാരവദ് വിശ്വതോമുഖം
അസ്‌തോഭമനവദ്യം ച
സൂത്രം സൂത്രവിദോ വിദുഃ"
അല്പാക്ഷരത്തോടുകൂടിയതും അസന്ദിദ്ധവും സാരവത്തും അർത്ഥഗർഭവും ഒഴുക്കുള്ളതും സുന്ദരവുമായ വാക്യങ്ങളാണ് സൂത്രങ്ങൾ

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=സൂത്രം&oldid=3736148" എന്ന താളിൽനിന്ന് ശേഖരിച്ചത്