അറബി മലയാള സാഹിത്യത്തിലെ ഒരു വിഭാഗമാണ് പടപ്പാട്ടുകൾ.യുദ്ധത്തിനുപോകുന്ന ഭടന്മാർ പാടുന്ന പാട്ട് എന്നാണ് ഇത്കൊണ്ട് വിവക്ഷിക്കുന്നത്.1836 ൽ രചിക്കപ്പെട്ട സഖൂം പടപ്പാട്ട് ആണ് ആദ്യമായി പഴക്കം ചെന്ന പടപ്പാട്ട് ആയി കണ്ടെടുക്കപ്പെട്ടിട്ടുള്ളത്.1616 ൽ സഖൂൻ പടയൂർ എന്ന പേരിൽ വരിഷായ് മുഹിയുദ്ദീൻ പൂളവാർ എന്ന മധുരൈ സ്വദേശിയാണ് ഇത് രചിക്കപ്പെട്ടത്.പിന്നീട് അറബി മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയായിരുന്നു.കായൽപ്പട്ടണത്തുകാരനും മതപണ്ഡിതനുമായിരുന്ന അലിം ഉമർ ലബ്ബ ആണ് ഇത് അറബി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. [1] പ്രസിദ്ധ മാപ്പിളപ്പാട്ട് കവി മോയിൻ കുട്ടി വൈദ്യർ സഖൂൻ പടപ്പാട്ട് വ്യാപകമായി തൻറെ കൃതികൾക്ക് ഇശൽ ആയി ഉപയോഗപ്പെടുത്തിയിരുന്നു.അദ്ദേഹത്തിൻറെ മാസ്റ്റർ പീസ് ആയി പരിഗണിക്കുന്ന ബദർ പടപ്പാട്ടിന് ഇശൽ നൽകുന്നതിൽ സഖൂൻ പടപ്പാട്ടിന് പങ്കുണ്ടായിരുന്നു.

വിവിധ വിഭാഗങ്ങൾ

തിരുത്തുക

പടപ്പാട്ടുകളെ പൊതുവമായി നാല് വിഭാഗങ്ങളായി തരം തിരിക്കുന്നു.[2]

  • ഇസ്ലാമിക നാടോടി കഥകൾ: ഇസ്ലാം മതവുമായി ചരിത്രപരമായി ബന്ധമില്ലെങ്കിലും കേട്ടുപോന്ന നാടോടി കഥകളിലാണ് ഇവ ഉൾപ്പെടുന്നത്. സഖൂം പടപ്പാട്ടിലെയും ജിന്ന് പടപ്പാട്ടിലെയും പാട്ടുകൾ ഈ ഗണത്തിലാണ് ഉൾപ്പെടുന്നത്.
  • ഇസ്ലാമിക ചരിത്രം: ഇസ്ലാമിൻറെ ആദ്യകാല ചരിത്രമാണ് ഇതിൽ പ്രതിപാദ്യ വിഷയം.പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്ത് നടന്ന യുദ്ധങ്ങളും ഇതിൽ പ്രധാനമായും ഉൾപ്പെടുന്നു. ബദർ പടപ്പാട്ട് ,ഹുനൈൻ പടപ്പാട്ട് ,കർബല പടപ്പാട്ട് എന്നിവ ഈ വിഭാഗത്തിലുൾപ്പെടുന്നു.
  • മാപ്പിള ചരിത്രം : പോർച്ചുഗീസ്,ഇംഗ്ലീഷ് വിദേശ ശക്തികളുടെ കോളനിവത്ക്കരണത്തിനെതിരെ കേരളത്തിലെ മുസ്ലിം നേതാക്കളുടെ പോരാട്ടങ്ങളും ജന്മിമർക്കെതിരെയുള്ള സമരങ്ങളുമാണ് വീരകൃത്യങ്ങളാണ് ഈ വിഭാഗത്തിലുൾപ്പെടുന്നത്.കോട്ടൂർപ്പള്ളി മാല,[3] മോയിൻകുട്ടി വൈദ്യരുടെ മലപ്പുറം പടപ്പാട്ട് (188) തുടങ്ങിയവ ഈ ഗണത്തിലുൾപ്പെടുന്നു.[4] and the ചേറൂർ പടപ്പാട്ട് .[5] 'സാരസർഗുണ തിരുതരുളമാല' എന്ന ചേറൂർ പടപ്പാട്ട് (1843-ൽ ഏഴ് മാപ്പിള കലാപകാരികളും ബ്രിട്ടീഷ് പട്ടാള റജിമെന്റിലെ 60-ൽപരം വരുന്ന സൈനികരും തമ്മിൽ ചേറൂരിൽ വെച്ച് ഏറ്റുമുട്ടിയ ചരിത്രസംഭവത്തിന്റെ ആഖ്യാനം), മലപ്പുറം പടപ്പാട്ട് (1734-ൽ മലപ്പുറത്തെ മുസ്‌ലിംകളും പാറനമ്പിയുടെ സൈന്യവും തമ്മിൽ പൂളക്കമണ്ണിൽ ഏറ്റുമുട്ടിയതിന്റെ പുനരാഖ്യാനം ആണ് ഇതിൽ പരാമർശം) [6] ഏറെ പ്രശസ്‌തമായ ചേറൂർ പടപ്പാട്ട്‌ അറബി മലയാളത്തിൽ അച്ചടിച്ചുകൊണ്ടിരിക്കേ ബ്രിട്ടീഷ്‌ പട്ടാളം പ്രസ്സ്‌ കണ്ടുകെട്ടിയിരുന്നു[7] ആദ്യ വീരഗാഥകളിൽ ഏറ്റവും ശ്രദ്ധേയമാണ് വെളിയങ്കോട് കുഞ്ഞി മരക്കാരെ കുറിച്ചുള്ളത്.17 വയസ്സായ മാപ്പിളപെൺകുട്ടിയെ പോർച്ചുഗീസ് തെമ്മാടികളുടെ കയ്യിൽ നിന്ന് രക്ഷിക്കുന്നതാണ് ഇതിൻറെ ഇതിവൃത്തം.പക്ഷെ അവസാനം കുഞ്ഞിമരക്കാർ പോർച്ചുഗീസുകാരാൽ കൊല്ലപ്പെടുകയായിരുന്നു.[8]
  • കാൽപ്പനിക പാട്ടുകൾ: തീർത്തും ഭാവാനാപൂർണ്ണമായ സൃഷ്ടികളാണ് ഇതിലുൾപ്പെടുന്നത്.എലിപ്പട എന്ന കൃതിയിൽ പഞ്ചതന്ത്രം കഥകളിലെ പൂച്ചയും എലികളും തമ്മിൽ 3 ദിവസത്തോളം നീണ്ടുനിന്ന സാങ്കൽപ്പിക യുദ്ധമാണ് ഉൾപ്പെടുന്നത്.
  1. Pg 49, Zaqqum Padappattu, Mappilappattu - Padhavum Padhanavum ( Mappila songs - Study and Lessons) - Balakrishnan Vallikkunnu and Dr. Umar Tharamel, D.C. Books, 2006
  2. Pg 47-48, Zaqqum Padappattu, Mappilappattu - Padhavum Padhanavum ( Mappila songs - Study and Lessons) - Balakrishnan Vallikkunnu and Dr. Umar Tharamel, D.C. Books, 2006
  3. Pg 53,Islamic society on the South Asian frontier: the Māppiḷas of Malabar, 1498-1922, Stephen Frederic Dale,Clarendon Press, 1980
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Padhavum7 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. Pg 171, Malabar Rebellion, 1921-1922,M. Gangadhara Menon, Vohra Publishers & Distributors, 1989
  6. [1][പ്രവർത്തിക്കാത്ത കണ്ണി]
  7. http://shababweekly.net/wp/?p=1398#sthash.yY7rkQjb.dpuf[പ്രവർത്തിക്കാത്ത കണ്ണി]
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Padhavum56 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=പടപ്പാട്ട്&oldid=3636032" എന്ന താളിൽനിന്ന് ശേഖരിച്ചത്