പാണന്മാരുടെ പാട്ടുകളിൽ തുയിലുണർത്തു പാട്ട് പ്രശസ്തമാണ് .പാണന്മാർ കർക്കിടക മാസത്തിൽ വെളുപ്പിനുമുമ്പ് ഓരോ ഭവനത്തിലും ചെന്ന് തുടികൊട്ടി തുയിലുണർത്തുന്നു .പാണർപാട്ടുകളിൽ കണ്ണേർപാട്ട് ,മന്ത്രവാദപ്പാട്ട് ,തോലുഴിച്ചിൽ പാട്ട് ,ബലിക്കളപ്പാട്ട് തുടങ്ങിയ മന്ത്രപ്പാട്ടുകൾ പ്രധാനമായ ഒരു വിഭാഗമാണ് .തെയ്യാട്ട് ,ബലിക്കള ,തിറയാട്ടം ,മുതലായവയ്ക്ക് മലബാറിലെ പാണന്മാർ തോറ്റംപാട്ടുകൾ പാടുന്നു .ഇവർക്കിടയിലുള്ള മറ്റൊരു ഗാനസമ്പത്താണ് ഗോദാവരിപ്പാട്ടുകൾ .


"https://ml.wikipedia.org/w/index.php?title=പാണർപാട്ട്&oldid=1162176" എന്ന താളിൽനിന്ന് ശേഖരിച്ചത്