മലയാംപടി
11°52′23″N 75°47′48″E / 11.872928°N 75.7967371°E മലയാംപടി കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ കണിച്ചാർ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമം ആണ്. പശ്ചിമ ഘട്ടത്തിലെ വയനാടൻ മലനിരകളുടെ അടിവാരത്തതായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമംകണ്ണൂർ ജില്ലയിലെ തന്നെ സമുദ്ര നിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിൽ ഒന്നാണ്.
മലയാംപടി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 397 m (1,302 ft) |
പേരിൻെറ ഉല്പത്തി
തിരുത്തുകപാശുപതാസ്ത്ര ലബ്ദിക്കായി തപസ് ചെയ്ത അർജുൻ കാട്ടാള വേഷത്തിൽ വന്ന ഭഗവാൻ പരമ ശിവനോട് ആളറിയാതെ ഏറ്റു മുട്ടുകയും പരാജിതനാവുകയും ചെയ്ത കഥ മഹാഭാരതത്തിൽ വിവരിക്കുന്നുണ്ട്. ആദിമ ഗോത്ര വർഗ്ഗമായ കുറിച്യർ വേട്ടയ്ക്ക് പോകുന്നതിനു മുൻപ് നായാടിയായി വന്ന ശിവനെ അല്ലെങ്കിൽ മുത്തപ്പനെ പൂജിക്കുന്ന ചടങ്ങുണ്ട്, മലക്കാരി അല്ലെങ്കിൽ മലോൻ എന്നും അവർക്കിടയിൽ ഈ മൂർത്തി അറിയപ്പെടുന്നത്,മാലോൻ പാടിയാണു മലയാം പടി ആയത്. പാടി എന്ന് പറയുന്നത് പൂജ നടത്തിയിരുന്ന മലമുകളിലെ ഉയർന്ന സ്ഥലത്തിനെയാണ്. കൊട്ടിയൂർ ക്ഷേത്രത്തിന്റെ ഭാഗമായ മാലോൻ അഥവാ മാലോം ദേവസ്ഥാനം ഈ വിശ്വാസവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇത് കൂടാതെ മലാൻ എന്ന് വിളിക്കുന്ന മാനുകൾ കിടക്കുന്ന അല്ലെങ്കിൽ പടിയുന്ന ഇടമാണ് മലാൻപടിയും പിന്നീട് മലയാംപടിയും ആയതെന്ന് ഗോത്രവർഗ്ഗക്കാർ പറഞ്ഞു കേൾക്കുന്നുണ്ട്. ഏലപീടികയുടെ ചില പ്രദേശങ്ങൾ മലയാംപടി, രാജമുടി, വെള്ളൂന്നി എന്നി എന്നിവ ചേരുന്നതാണ് മലയാംപടി എന്നറിയപ്പെടുന്നത്.
ചരിത്രം
തിരുത്തുകരേഖപ്പെടുത്തിയ ചരിത്ര പ്രകാരംകേരള വർമ്മ പഴശ്ശിരാജ ഉൾപ്പെടുന്ന കോട്ടയം രാജാക്കന്മാരും കുറുമ്പ്ര നാട്ടുകാരും ചേർന്ന് വയനാട്ടിലെ വേടക്കരശനെ കുമ്പള ദേശവാഴിയുടെ സഹായത്താൽ കീഴടക്കി വയനാട് പിടിച്ചെടുക്കുമ്പോൾ പെരിയ കാടുകളുടെ ഭാഗമായിരുന്നു ഇന്നത്തെ മലയാംപടി ഏലപീടിക വെള്ളൂന്നി ഉൾപ്പെടുന്ന മലമ്പ്രദേശങ്ങൾ പിന്നീട് പഴശ്ശി രാജാവിന്റെ പ്രധാന മന്ത്രിയായിരുന്ന ശങ്കരൻ നമ്പ്യാരുടെ കുടുംബമായിരുന്ന കണ്ണവത്ത് കുടുംബത്തിന്റെ മേൽനോട്ടത്തിൽ എത്തിച്ചേർന്നു. അക്കാലത്ത് ഈ പ്രദേശത്തു കുറിച്യർ, കാടന്മാർ, പണിയർ മുതലായ ഗോത്ര വർഗ്ഗത്തിൽ പെട്ട ജനങ്ങൾ മാത്രമാണ് വസിച്ചിരുന്നത്. വില്യം ലോഗന്റെ മലബാർ മാനുവൽ എന്ന പുസ്തകത്തിൽ 1802 ൽ കേളകത്തിനടുത്ത് വച്ച് എടച്ചേന കുങ്കൻ, തലക്കൽ ചന്തു എന്നിവരുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പടയുമായി പഴശ്ശിരാജാവിന്റെ പട ഏറ്റുമുട്ടിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് ചന്തുവിനെ സഹായിക്കാൻ പേരിയ ചുരത്തിനടുത്തു നിന്നും മല ഇറങ്ങി വന്ന നൂറു കുറിച്യ പോരാളികളെ പറ്റി വിവരിക്കുന്നുണ്ട്. 1797 മാർച്ച് 8നു നടന്ന പെരിയ ചുരം യുദ്ധത്തിലും ഇവിടെ നിന്നുള്ള കുറിച്യർ പങ്കെടുത്തിട്ടുണ്ട്, അവർ മലയിറങ്ങിയത് ഈ പ്രദേശത്ത് നിന്നാണ് കാരണം കുടിയേറ്റം തുടങ്ങുന്നതിനും നൂറ്റാണ്ടുകൾക്ക് മുൻപ് കുറിച്യർ എന്നറിയപ്പെടുന്ന ഗിരി വർഗ്ഗ ഗോത്ര സമുദായത്തിന്റെ സ്വാഭാവിക ആവാസ മേഖലയായിരുന്നു ഈ പ്രദേശം. കാവുകൾ എന്നറിയപ്പെടുന്ന ധാരാളം ആരാധനാലങ്ങൾ ഇവിടെ നിലനിന്നിരുന്നു. കാവുകൾ ചിലത് ക്ഷേത്രങ്ങൾ ആയി പരിണമിച്ചെങ്കിലും അവിടെ നടക്കുന്ന ആരാധനയിലും മറ്റും ഇന്നും കുറിച്യർക്ക് വലിയ സ്ഥാനം നല്കപ്പെടുന്നുണ്ട്. കൊട്ടിയൂരിൽ ഒറ്റപ്പിലാൻ സ്ഥാനം ഇതിനെ സാധൂകരിക്കുന്നു. കുടിയേറ്റത്തിനും ഒരുപാട് കാലം മുൻപേ കുറിച്യർ വലിയ സമൂഹമായി ഈ പ്രദേശത്തു നിലനിന്നിരുന്നു. പഴശ്ശി രാജാവുമായി ഇവർക്ക് നല്ല ബന്ധവും നിലനിന്നിരുന്നു.അന്യ നാടുകളിൽ നിന്നുള്ള കുടിയേറ്റത്തിന്റെ ഫലമായി ഇത്തരം കാവുകൾ എല്ലാം നശിപ്പിക്കപ്പെട്ടെങ്കിലും ഗോത്ര വർഗ്ഗക്കാരുടെ ആരാധന കേന്ദ്രങ്ങളുടെ അവശേഷിപ്പുകൾ ഓടപ്പുഴ, കാടന്മല, ഏലപ്പീടിക എന്നിവിടങ്ങളിൽ ഇപ്പോഴും കാണാവുന്നതാണ്. കുറിച്യ വിഭാഗക്കാരുടെ ആരാധന കേന്ദ്രമായിരുന്ന ആനയംകാവ് മൂർച്ചില കാവ് എന്നിവ മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്.
1930 കളോടെ കണിച്ചാർ ഗ്രാമ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലേക്കും പ്രത്യേകിച്ച് മലയാംപടിയുടെ സമീപ പ്രദേശമായ കൊളക്കാടേക്ക് മലബാറിന്റെ പല ഭാഗത്ത് നിന്നും കോട്ടയത്ത് നിന്നും ആളുകൾ കുടിയേറ്റം നടത്തിയിരുന്നു എന്നാൽ മലേറിയ പോലുള്ള അസുഖങ്ങളും വന്യ മൃഗങ്ങളുടെ ആക്രമണവും ആദ്യ കാലങ്ങളിൽ കുടിയേറ്റത്തിനു വിഘാതമായി. 1950 കളോടെ കൊളക്കാട് പ്രദേശത്തേക്ക് കൂടുതൽ ആളുകൾ വന്നെത്തുകയും കാടു വെട്ടിത്തെളിച്ച് കൃഷി ആരംഭിക്കുകയും ചെയ്തു. വീടുകൾക്കും മറ്റുമായി ആവശ്യമായ മരങ്ങൾ വെട്ടുന്നതിനായാണ് മലയാംപടി, ഓടപ്പുഴ പ്രദേശങ്ങളിലേക്ക് ആദ്യമായി ആളുകൾ എത്തുന്നത്.ഇവിടെ നിന്നും മരം കൊണ്ട് പോകുന്നതിനായാണ് ആദ്യമായി ഇവിടേക്ക് വഴികൾ നിർമ്മിക്കപെട്ടത്, കാലന്തരത്തിൽ വിലപിടിപ്പുള്ള ഈട്ടി, തേക്ക് മുതലായ മരങ്ങൾ വെട്ടിയെടുക്കുന്ന കൂപ്പുകൾ ആയി ഈ പ്രദേശങ്ങൾ പരിണമിച്ചു. പിന്നീട് ഈ പ്രദേശത്തേക്ക് കൂടുതൽ ആളുകൾ വരികയും കൃഷിക്ക് അനുയോജ്യമായ പ്രദേശങ്ങൾ വെട്ടിത്തെളിച്ച് എടുക്കുകയുമുണ്ടായി. ഈ പ്രദേശങ്ങളിൽ കൂടുതലായി ഉണ്ടായിരുന്ന കുറിച്യ ജനവിഭാഗത്തിൽ നില നിന്നിരുന്ന അയിത്തം അവരെ കുടിയേറിയ ജനവിഭാഗങ്ങളിൽ നിന്നും അകന്നു മാറുന്നതിനും അവരുടെ സ്വാഭാവിക അധിവാസ മേഖലകളിൽ നിന്നും കൂടുതൽ മലമ്പ്രദേശങ്ങളിലേക്ക് ഒഴിഞ്ഞു പോകുന്നതിനും കാരണമായി. 1970 കളോടെ മലയാംപടിയിൽ ധാരാളം ആളുകൾ താമസമാക്കുകയും കാർഷിക വൃത്തി ജീവിത മാർഗ്ഗമായി മാറുകയും ചെയ്തു.
ഭൂമിശാസ്ത്രവും കാലാവസ്ഥയും
തിരുത്തുകസമുദ്ര നിരപ്പിൽ നിന്നും 1302 അടി ഉയരത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഉയരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിനെ മൂന്നായി തരം തിരിച്ചിരിക്കുന്നതിൽ ഉയർന്ന മലമ്പ്രദേശങ്ങൾ എന്ന വിഭാഗത്തിലാണു മലയാംപടിയുടെ സ്ഥാനം. പശ്ചിമ ഘട്ടത്തിൽ വരുന്ന വയനാടൻ മലനിരകളുടെ ഒരു ഭാഗമായിട്ട് വരുന്ന ഈ പ്രദേശത്തിന്റെ കിഴക്ക് ഭാഗം റിസർവ് ഫോറസ്റ്റ് ആണ്. നിത്യ ഹരിത വനമായി വരുന്ന ഈ ഭാഗത്ത് ഇലപൊഴിയുന്ന മരങ്ങളും കാണപ്പെടുന്നു, വലിയ പാറകൾ നിറഞ്ഞ ലാറ്ററൈറ്റ് മണ്ണിൽ ധാരാളം മുള വർഗ്ഗങ്ങളും തേക്ക്, ഈട്ടി മുതലായ വിലപിടിപ്പുള്ള മരങ്ങളും വളരുന്നു. മലകളിൽ നിന്നും താഴ്വാരതേക്ക് ഒഴുകുന്ന ധാരാളം നീരൊഴുക്കുകൾ ഇവിടുണ്ട്, തോടുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. കാർഷികാവശ്യങ്ങൾക്കും കുടിക്കുന്നതിനും ജനങ്ങൾ ഇവയെയാണ് ആശ്രയിക്കുന്നത്.
ഉയർന്ന പ്രദേശം ആയതിനാലും വനത്തിന്റെ സാമീപ്യം ഉള്ളതിനാലും അന്തരീക്ഷത്തിൽ ഈർപ്പം തങ്ങി നില്ക്കുന്ന ഈ പ്രദേശത്ത് അനുഭവപ്പെടുന്ന കൂടിയ അന്തരീക്ഷ താപ നില വേനലിൽ 35 ഡിഗ്രി സെൽഷ്യസ് ആണ് . മഴക്കാലത്തും ശൈത്യകാലത്തും ഇത് 15 ഡിഗ്രി സെൽഷ്യസ് വരെ താഴുകയും ചെയ്യും. ജൂൺ മുതൽ സെപ്റ്റംബർ മൺസൂൺ മഴ ലഭിക്കുന്ന ഈ പ്രദേശത്ത് മൺസൂണിന്റെ തുടക്കത്തിൽ വളരെ ശക്തമായ കാറ്റും അനുഭവപ്പെടുന്നു. ശക്തമായ കാറ്റ് കാർഷിക വിളകൾക്ക് കനത്ത നാശം വരുത്തുന്നത് ഇവിടെ സാധാരണമാണ്. ഈ സമയത്ത് ശക്തമായ കട്ടികൂടിയ കോടമഞ്ഞും കാണപ്പെടാറുണ്ട്. ഒക്ടോബർ നവംബർ മാസങ്ങളിൽ പോസ്റ്റ് മൺസൂണിൽ ശക്തി കുറഞ്ഞ മഴ ലഭിക്കുന്നു. നവംബർ ഡിസംബർ മാസങ്ങളിൽ ശൈത്യ കാലമാണ്. ശൈത്യ കാലത്ത് അന്തരീക്ഷ താപം വളരെയധികം താഴുകയും കോട മഞ്ഞു നിറഞ്ഞു നിൽക്കുകയും ചെയ്യുന്നത് ഇവിടെ സാധാരണം ആണ്.
ജനങ്ങൾ ജീവിത ശൈലി
തിരുത്തുകകുടിയേറ്റത്തിന്റെ ആദ്യ കാലങ്ങളിൽ ആന,കാട്ടു പന്നി മുതലായ വന്യ മൃഗങ്ങളുടെ ആക്രമണം രൂക്ഷമായിരുന്നു. ആ കാലഘട്ടത്തിൽ ഇഞ്ചിപ്പുല്ല് (തെരുവ പുല്ല്) വാറ്റി പുൽ തൈലം എടുക്കുന്നതും മരച്ചീനി കൃഷിയും ആയിരുന്നു ജനങ്ങളുടെ പ്രധാന ജീവിതോപാധി, പിന്നീട് തെങ്ങ് കവുങ്ങ് കശുവണ്ടി നാണ്യ വിളകളും ഇഞ്ചി മഞ്ഞൾ കറുവാപട്ട ജാതി കുരുമുളക് മുതലായ സുഗന്ദ വ്യഞ്ജനങ്ങൾ ധാരാളമായി കൃഷി ചെയ്യപ്പെട്ടു. തലശ്ശേരി, മംഗളൂരു എന്നീ നഗരങ്ങളിലേക്ക് കയറ്റി അയക്കുന്നതിനായി വ്യാപാരികൾ നേരിട്ട് വന്നു കർഷകരിൽ നിന്നും കാർഷിക വിഭവങ്ങൾ സംഭരിച്ചിരുന്നു. ഇന്ന് റബ്ബർ ആണ് മലയാംപടിയിലെ പ്രധാന കൃഷി. ആട് മാട് വളർത്തലും ഒരു പ്രധാന വരുമാന മാർഗ്ഗമാണ്.
സർക്കാർ സേവനങ്ങൾ
തിരുത്തുകമലയാംപടി പോസ്റ്റ് ഓഫിസ് കൊളക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ വെള്ളൂന്നിയിലുള്ള ഉപകേന്ദ്രവുമാണ് പ്രധാന ഗവണ്മെന്റ് സേവന കേന്ദ്രങ്ങൾ.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുകമലയാംപടി അംഗനവാടി, 1956 ൽ നിലവിൽ വന്ന ഓടപുഴ ഗവന്മെന്റ് എൽ പി സ്കൂൾ, കൊളക്കാട് സെന്റ് സെബാസ്റ്യൻ യു പി സ്കൂൾ സാൻ തോം ഹയർ സെക്കണ്ടറി സ്കൂൾ എന്നിവയാണ് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത്.
ആരാധനാലയങ്ങൾ
തിരുത്തുകപ്രധാനമായും രണ്ടു ക്രിസ്തീയ ആരാധനാലയങ്ങളും ഒരു ക്ഷേത്രവുമാണ് മലയാംപടി ഗ്രാമത്തിലുള്ളത്. മലയാംപടിയിലെ ഫാത്തിമ മാതാ ദേവാലയവും, രാജമുടിയിലെ ഉണ്ണി യേശുവിന്റെ ദേവാലയവും വെള്ളൂന്നി ആനയം കാവ് ദേവി ക്ഷേത്രവുമാണവ.
ഫാത്തിമ മാതാ പള്ളി
തിരുത്തുക1984 ലാണ് മലയാംപടിയിൽ ഇന്ന് കാണുന്ന രീതിയിലുള്ള ഫാത്തിമ മാതാവിന്റെ ദേവാലയം പണികഴിപ്പിക്കുന്നത്. ലത്തീൻ കത്തോലിക്കാ വിഭാഗക്കാരാണ് ഇവിടെ ആരാധന നടത്തുന്നത്.
ഉണ്ണി ഈശോ പള്ളി
തിരുത്തുകറോമൻ കത്തോലിക്കാ വിഭാഗക്കാരാണ് രാജമുടിയിലെ ഈ ഉണ്ണിയേശു ദേവാലയത്തിൽ ആരാധന നടത്തുന്നത്.
ഹിന്ദു മതസ്ഥരുടെ ദേവാലയമാണ് വെള്ളൂന്നിയിൽ ഉള്ള ഈ ക്ഷേത്രം. കുറിച്യ സമുദായത്തിൽ പെട്ടവരുടെ ആരാധനാ കേന്ദ്രമായ കാവ് കുടിയേറ്റക്കാരുടെ വരവോട് കൂടി ഹിന്ദു കാവായും പിന്നീടു ക്ഷേത്രമായും പരിണമിച്ചു, ആന മുഖൻ അമ്മൻ കാവ് ആനയം കാവ് ആയി എന്നാണ് ഐതിഹ്യം..
ചിത്രങ്ങൾ