മലമ്പുഴ അണക്കെട്ട്

തെക്കേ ഇന്ത്യയിലെ ജലസേചനത്തിനായുള്ള ഏറ്റവും വലിയ ജല സംഭരണി
(മലമ്പുഴ ഡാം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് ആണിത്.

മലമ്പുഴ അണക്കെട്ട്
അണക്കെട്ടു തുറന്നു വെള്ളം ഒഴുക്കി വിടുന്ന ദൃശ്യം
സ്ഥലംമലമ്പുഴ,പാലക്കാട് ജില്ല,കേരളം,ഇന്ത്യ
നിർദ്ദേശാങ്കം10°49′50″N 76°41′02″E / 10.83056°N 76.68389°E / 10.83056; 76.68389
പ്രയോജനംജലസേചനം ,വൈദ്യുതി നിർമ്മാണം
നിർമ്മാണം ആരംഭിച്ചത്1949 മാർച്ച്
നിർമ്മാണം പൂർത്തിയായത്9 ഒക്ടോബർ 1955
പ്രവർത്തിപ്പിക്കുന്നത്കേരള സംസ്ഥാന ജലസേചന വകുപ്പ്
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദിമലമ്പുഴ നദി ,ഭാരതപ്പുഴ
ഉയരം115.06 മീ (377 അടി)
നീളം2,069 മീ (6,788 അടി)
സ്പിൽവേകൾ4
സ്പിൽവേ തരംOgee
സ്പിൽവേ ശേഷി368 M3/Sec
റിസർവോയർ
Creates മലമ്പുഴ റിസർവോയർ
ആകെ സംഭരണശേഷി236,690,000 ഘന മീറ്റർ (8.359×109 cu ft)
ഉപയോഗക്ഷമമായ ശേഷി6,510,000 ഘന മീറ്റർ (230,000,000 cu ft)
Catchment area147.63 sq. km.
പ്രതലം വിസ്തീർണ്ണം0.648 ഹെക്ടർ (1.60 ഏക്കർ)
Power station
Operator(s)KSEB
Commission date2011
Turbines1 x 2.5 Megawatt (Horizontal Kaplan-type)
Installed capacity2.5 MW
Annual generation5.6 MU
മലമ്പുഴ ജലസേചന പദ്ധതി

തെക്കേ ഇന്ത്യയിലെ കേരളത്തിലെ പാലക്കാട് ജില്ലയിൽ പാലക്കാടിനു സമീപം മലമ്പുഴയിൽ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയായ കൽപ്പാത്തിപ്പുഴയുടെ കൈവഴിയായ  മലമ്പുഴ നദിയ്ക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ്‌ മലമ്പുഴ അണക്കെട്ട്[1]. മലമ്പുഴ ജലസേചന പദ്ധതി[2],[3]. ക്കു വേണ്ടിയാണു ഈ അണക്കെട്ടു നിർമ്മിച്ചത് .1955-ലാണ് ഇതു നിർമ്മിച്ചത്. മലമ്പുഴ അണക്കെട്ടിനോടു ചേർന്നുതന്നെ മലമ്പുഴ ഉദ്യാനവുമുണ്ട്[4].



പശ്ചിമഘട്ടത്തിന്റെ പശ്ചാത്തലത്തിലുള്ള മലമ്പുഴ ജലസംഭരണിയും മലമ്പുഴ ഉദ്യാനവും പ്രകൃതി രമണീയമാണ്. അതുവഴി കേരളത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാകാനും മലമ്പുഴ അണക്കെട്ടിന് കഴിഞ്ഞിട്ടുണ്ട്.

കേരളത്തിലെ ആദ്യത്തെ[അവലംബം ആവശ്യമാണ്] ഉല്ലാസ ഉദ്യാനമായ ഫാന്റസി പാർക്ക് മലമ്പുഴ ഡാമിന്റെ അടുത്തുള്ള ഒരു പ്രധാന ആകർഷണമാണ്. ഒരു (ജലക്രീഡാ ഉദ്യാനവും) ‘വാട്ടർ തീം പാർക്ക്’-ഉം ഇതിന് അടുത്തായി തുടങ്ങിയിട്ടുണ്ട്.

ഡാമിന്റെ ഉത്ഭവം

തിരുത്തുക

മലമ്പുഴയിൽ ഒരു അണക്കെട്ട് നിർമ്മിക്കാം എന്ന ആശയം 1914-ൽ മദ്രാസ് സർക്കാർ ആണ് കൊണ്ടുവന്നത്. അന്ന് പാലക്കാട് മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്നു. 1949-മാർച്ചിൽ അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന കെ. ഭക്തവത്സലം അണക്കെട്ടിന് തറക്കല്ലിട്ടു. റെക്കോഡ് സമയത്തിൽ പണി പൂർത്തിയാക്കിയ ഈ അണക്കെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കാമരാജ് 1955 ഒക്ടോബർ 9-നു ഉദ്ഘാടനം ചെയ്തു. അണക്കെട്ടിന്റെ നിർമ്മാണത്തിനു മുൻപ് പുൻപ്പാ‍റ, ചോവങ്കാട്, ഇടുപ്പാടി, വടക്കമ്പാടം, താഞ്ഞികപള്ളം, കാരക്കാട്, തൂപള്ളം, വാരാനി, അക്കരക്കാട്, കടക്കാംകുന്നം, ആനകുഴിക്കാട്, തമ്പുരാട്ടിപോട്ട, ആനമുക്കര, പാണ്ടിപോട്ട, തെക്കുമ്പാടം, കൊശവൻ ഇടുക്ക് എന്നിങ്ങനെ ഉള്ള സ്ഥലങ്ങളായിരുന്നു ഇവിടെ. അണക്കെട്ട് നിർമ്മാണത്തിനു ശേഷം ഈ സ്ഥലങ്ങളെല്ലാം തന്നെ മലമ്പുഴ എന്ന് അറിയപ്പെട്ടു[അവലംബം ആവശ്യമാണ്]. ജലസേചനം, കുടിവെള്ളം, വ്യവസായം, വൈദ്യുതി ഉത്പാദനം, മത്സ്യം വളർത്തൽ, ജല ഗതാഗതം എന്നിങ്ങനെ ഒരു വിവിധോദ്ദേശ പദ്ധതിയായിരുന്നു ഈ അണക്കെട്ട് വിഭാവനം ചെയ്തത്.

പ്രധാന ആകർഷണങ്ങൾ

തിരുത്തുക
  • മലമ്പുഴ അണക്കെട്ട്, നദി, പർവ്വത പശ്ചാത്തലം
  • മലമ്പുഴ ഉദ്യാനം
  • ചിൽഡ്രൻസ് പാർക്ക്
  • ഇക്കോ പാർക്ക്
  • ജപ്പാൻ ഗാർഡൻ
  • ഫ്രെഷ് വാട്ടർ അക്വേറിയം
  • സ്നേക്ക് പാർക്ക്
  • റോപ്പ് വേ
  • ഫാന്റസി പാർക്ക്
  • സ്പീഡ് ബോട്ട് സവാരി
  • തൂക്കുപാലം
  • യക്ഷി - കാനായി കുഞ്ഞിരാമന്റെ ശില്പം

സ്ഥിതിവിവര കണക്കുകൾ

തിരുത്തുക

2005 ഒക്ടോബറിൽ മലമ്പുഴ ഡാം അതിന്റെ സുവർണ്ണ ജൂബിലി അഘോഷിച്ചു. അന്നത്തെ കളക്ടർ ആയ കെ. അജയകുമാർ അദ്ധ്യക്ഷനായ കമ്മിറ്റി ഓണാഘോഷ വാരവും ടൂറിസം വാരവും സംഘടിപ്പിച്ചാണ് സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.

പാലക്കാട് ജില്ലയുടെ സമ്പൽ സമൃദ്ധിയിലും പാലക്കാടിനെ കേരളത്തിന്റെ നെല്ലറ ആക്കി മാറ്റുന്നതിലും മലമ്പുഴ അണക്കെട്ടിന് ഒരു നല്ല പങ്കുണ്ട്. രണ്ടു വിളവെടുപ്പുകളിലായി 50,000 ഹെക്ടർ സ്ഥലത്ത് മലമ്പുഴ ഡാമിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് നെൽ‌കൃഷി ചെയ്യുന്നു. കേരളത്തിൽ ആകെയുള്ള 3,10,521 ഹെക്ടർ നെൽ വയലുകളിൽ പാലക്കാടിൽ മാത്രം 1,15,910 ഹെക്ടർ നെൽ വയലുകളാണുള്ളത്. ഇത് സംസ്ഥാനത്തെ ആകെ നെൽകൃഷിയുടെ 37.33% ആണ്. കേരളത്തിലെ നെൽകൃഷിയിൽ ആലപ്പുഴയുടെ വിഹിതം 9.54%വും കോട്ടയത്തിന്റെ വിഹിതം 13.95%വും തൃശ്ശൂരിന്റെ വിഹിതം 12%വും ആണ്.

മലമ്പുഴ നദിക്കു കുറുകെയുള്ള അണക്കെട്ടിന്റെ ആകെ നീളം 2,069 മീറ്റർ ആണ്. ഇതിൽ മനുഷ്യനിർമ്മിതമായ നീളം 1,849 മീറ്ററും പ്രകൃതിദത്തമായ നീളം 220 മീറ്ററുമാണ്. അണക്കെട്ടിന്റെ ആകെ സംഭരണ വ്യാപ്തി 147.39 ച.കി.മീ ആണ്. സംഭരണശേഷി 236.69 ക്യുബിക്ക് മീറ്ററാണ്. അണക്കെട്ടിന് ശേഖരിക്കാവുന്ന കൂടിയ ജലനിരപ്പ് 115.06 മീറ്ററാണ്. ഏറ്റവും കൂടിയ സംഭരണ ശേഷി 226. ക്യുബിക്ക് മീറ്ററും[അവലംബം ആവശ്യമാണ്] .

വൈദ്യുതി ഉത്പാദനം

തിരുത്തുക

മലമ്പുഴ ചെറുകിട ജലവൈദ്യുതപദ്ധതിയിൽ നവംബർ  - ജനുവരി സമയത്തു   2.5 മെഗാവാട്ട് ഹൊറിസോണ്ടൽ ഷാഫ്ട് കപ്ലാൻ ടർബൈൻ ഉപയോഗിച്ച് ചെറിയ തോതിൽ വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കുന്നു  . വാർഷിക ഉൽപ്പാദനം 5.6 MU ആണ്.   ആണ്. 26.11.2011 ന് യന്ത്രം കമ്മീഷൻ ചെയ്തു [5].  

ചിത്രശാല

തിരുത്തുക

അനുബന്ധം

തിരുത്തുക

10°49′49.8″N 76°41′1.5″E / 10.830500°N 76.683750°E / 10.830500; 76.683750

കൂടുതൽ കാണുക

തിരുത്തുക


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

https://en.wikipedia.org/wiki/Malampuzha_Dam മലമ്പുഴ അണക്കെട്ടിന്റെ ഇംഗ്ലീഷ് വിക്കിപീഡിയ ലിങ്ക്


  1. "Malampuzha(Id) Dam D00412-". www.www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Malampuzha Major Irrigation Project JI02667-". www.www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  3. "MALAMPUZHA IRRIGATION PROJECT-". www.idrb.kerala.gov.in. Archived from the original on 2022-10-03. Retrieved 2018-10-01.
  4. "Malampuzha Dam Ggarden -". www.keralatourism.org.
  5. "MALAMPUZHA SMALL HYDRO ELECTRIC PROJECT-". www.kseb.in.



"https://ml.wikipedia.org/w/index.php?title=മലമ്പുഴ_അണക്കെട്ട്&oldid=4122285" എന്ന താളിൽനിന്ന് ശേഖരിച്ചത്