ഭാരതപ്പുഴയിലെ ജലസേചനപദ്ധതികൾ
ഭാരതപ്പുഴയിൽ ജലസേചനത്തിനായി പ്രധാനമായും ഏഴ് വൻകിട പദ്ധതികളും ഒട്ടേറെ ചെറുകിടപദ്ധതികളും ഉണ്ട്. [1]
മംഗലം പദ്ധതി
തിരുത്തുകമംഗലം നദിയുടെ പോഷക നദിയായ ചെറുകുന്നപ്പുഴയിൽ അണകെട്ടി കനാൽ വഴി പാലക്കാട് ജില്ല, തൃശൂർ ജില്ലകളിൽ ജലസേചനം സാദ്ധ്യമാക്കുന്നു.
പോത്തുണ്ടി പദ്ധതി
തിരുത്തുകഉപപോഷക നദിയായ അയിലൂർപ്പുഴയിൽ അണകെട്ടി കനാൽ വഴി പാലക്കാട് ജില്ല,ആലത്തൂർ,ചിറ്റൂർ എന്നീ സ്ഥലങ്ങളിൽ ജലസേചനം സാദ്ധ്യമാക്കുന്നു.
ഗായത്രി പദ്ധതി
തിരുത്തുക1960,1966 എന്നീ വർഷങ്ങളിൽ മീങ്കര, ചള്ളിയാർ എന്നീ ഉപപോഷക നദികളിൽ രണ്ടു ഭാഗങ്ങളിലായി പൂർത്തിയായ പദ്ധതിയാണിത്.
മലമ്പുഴ പദ്ധതി
തിരുത്തുകഏറ്റവും പ്രധാന ജലസേചന പദ്ധതിയാണിത്. മലമ്പുഴയാറിൽ ഈ പദ്ധതി 1966ൽ പൂർത്തിയായി.പാലക്കാട് ജില്ലയിൽ ഇതു ജലസേചനസൗകര്യം ഉളവാക്കുന്നു.ഒരു പ്രധാന വിനോദകേന്ദ്രം കൂടിയാണിത്.
1964ൽ പൂർത്തിയായി.3238 ഹെക്ടർ പ്രദേശത്ത് ജലസേചനസൗകര്യം ലഭ്യമാക്കുന്നു.
ചീരക്കുഴി
തിരുത്തുക1973 ൽ പൂർത്തിയായ പദ്ധതിയാണിത്. ഗായത്രിപ്പുഴയുടെ പോഷകനദിയായ ചീരക്കുഴി നദിയിൽ ഒരു റെഗുലേറ്ററും, ചിറയും നിർമ്മിച്ച് മംഗലം, തലപ്പിള്ളി, വെംഗനല്ലൂർ,പാഞ്ഞാൾ, പൈങ്കുളം,ചെറുതുരുത്തി,നെടുമ്പുറം,ദേശമംഗലം എന്നീ സ്ഥലങ്ങളിൽ ജലസേചനസൗകര്യം ലഭ്യമാക്കുന്നു. കനാലുകൾക്ക് 47.79 കി.മീ നീളമുണ്ട്.
ചിറ്റൂർപ്പുഴ പദ്ധതി
തിരുത്തുകചിറ്റൂർ താലൂക്കിൽ ജലസേചന സൗകര്യം ഉറപ്പാക്കുന്നു.
കാഞ്ഞിരപ്പുഴ പദ്ധതിയും നിലവിലുണ്ട്.പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ആണ് പദ്ധതിപ്രദേശം.
അവലംബം
തിരുത്തുക- ↑ ഇന്ത്യയിലെ നദികൾ-കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് .1994-പേജ് 123,124,125