മലയാളചലച്ചിത്ര സംഗീത സംവിധായകനായിരുന്നു കൈതപ്രം വിശ്വനാഥൻ. (1963-2021) ഗാനരചയിതാവും, സംഗീതസം‌വിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഇളയ സഹോദരനാണ്‌.[1] കൈതപ്രം വിശ്വനാഥൻ ഈണമിട്ട കരിനീലക്കണ്ണഴകീ, "കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം", "നീയൊരു പുഴയായ്", "എനിക്കൊരു പെണ്ണുണ്ട്", "സാറേ സാറേ സാമ്പാറേ"' ആടെടീ ആടാടെടീ ആലിലക്കിളിയേ തുടങ്ങിയ ഗാനങ്ങൾ ശ്രദ്ധേയമായവയാണ്‌.[2] [3] കണ്ണകി എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് 2001-ൽ സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. തൊണ്ടയിൽ ബാധിച്ച അർബുദത്തെത്തുടർന്ന് 2021 ഡിസംബർ 29-ന് അന്തരിച്ചു.[4]

കൈതപ്രം വിശ്വനാഥൻ
ജനനം12-4-1963
മരണം2021 ഡിസംബർ 29
തൊഴിൽസംഗീത സംവിധായകൻ
അറിയപ്പെടുന്നത്മലയാള സംഗീത സംവിധായകൻ
ജീവിതപങ്കാളി(കൾ)ഗൗരി
മാതാപിതാക്ക(ൾ)കേശവൻ നമ്പൂതിരി (അച്ഛൻ) ,അദിതി അന്തർജ്ജനം (അമ്മ)

ജീവിതരേഖ

തിരുത്തുക

ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനും പ്രശസ്ത സംഗീതജ്ഞനുമായിരുന്ന കണ്ണാടി കേശവൻ നമ്പൂതിരിയുടേയും അദിതി അന്തർജനത്തിൻ്റെയും ഇളയ മകനായി കണ്ണൂർ ജില്ലയിലെ പിലാത്തറയ്ക്കടുത്തുള്ള കൈതപ്രം എന്ന ഗ്രാമത്തിൽ 1963 ഏപ്രിൽ 12ന് ജനിച്ചു. പ്രശസ്ത സംഗീത സംവിധായകനായ കൈതപ്രം ദാമോദരൻ നമ്പൂതിരി ജ്യേഷ്ഠസഹോദരനാണ്. യോഗാചാര്യനായ വാസുദേവൻ നമ്പൂതിരി, പരേതയായ സരസ്വതി, തങ്കം എന്നിവരാണ് മറ്റ് സഹോദരങ്ങൾ.

മാതമംഗലം ഹൈസ്കൂളിലെ പഠനശേഷം തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്നും ഗാനഭൂഷണം പാസായി. മാതമംഗലം ഹൈസ്കൂൾ, നീലേശ്വരം രാജാസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ സംഗീത അധ്യാപകനായിരുന്നു. പിന്നീട് പയ്യന്നൂരിൽ ശ്രുതിലയ എന്ന സംഗീത വിദ്യാലയം തുടങ്ങി.

സംഗീതജീവിതം

ജ്യേഷ്ഠനായ കൈതപ്രം ഗാനരചനയും സംഗീതവും നിർവഹിച്ച ദേശാടനം എന്ന ചലച്ചിത്രത്തിനു സഹായ പിന്നണി സംവിധായകനായിട്ടാണ് ചലച്ചിത്ര രംഗത്തേക്കുള്ള വരവ്. ജയരാജ് സംവിധാനം ചെയ്ത കണ്ണകി എന്ന ചലച്ചിത്രത്തിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായി. ഈണമിട്ടത് 23 ചിത്രങ്ങൾക്കും സംഗീതം നൽകിയത് നൂറിൽ താഴെ ഗാനങ്ങൾക്കുമാണ്. എന്നാൽ അവയിൽ പലതും വൻ ഹിറ്റുകളായി. സെക്ഷൻ 306 ഐ.പി.സി എന്ന ചിത്രത്തിനു വേണ്ടിയാണ് അവസാനമായി ഈണം നൽകിയത്.

പുരസ്കാരങ്ങൾ

സംഗീതം നിർവഹിച്ച പ്രധാന ചിത്രങ്ങൾ

സ്വകാര്യ ജീവിതം

  • ഭാര്യ:ഗൗരി അന്തർജനം.
  • മക്കൾ:അദിതി, നർമദ, കേശവ്.
  • മറ്റ് സഹോദരങ്ങൾ: വാസുദേവൻ നമ്പൂതിരി, സരസ്വതി, തങ്കം

ശ്രദ്ധേയമായ ചലച്ചിത്ര ഗാനങ്ങൾ

  • കരിനീലക്കണ്ണഴകി (കണ്ണകി)
  • ഇനിയൊരു ജന്മമുണ്ടെങ്കിൽ (കണ്ണകി)
  • കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം (ഏകാന്തം)
  • നീയൊരു പുഴയായ് (തിളക്കം)
  • എനിക്കൊരു പെണ്ണുണ്ട് (തിളക്കം)
  • ആടെടി ആടാടെടി ആലിലക്കിളിയെ (ഉള്ളം)[7][8][9][10]
  1. "ആ പാട്ടുപുഴ ഒഴുകിത്തീർന്നു; സംഗീതജ്ഞൻ കൈതപ്രം വിശ്വനാഥന് വിട" https://www.manoramaonline.com/news/latest-news/2021/12/29/kaithapram-viswanathan-passed-away.amp.html
  2. "സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു | Kaithapram Viswanathan | Kaithapram Viswanathan Passed Away | Latest Malayalam News | Kerala News" https://www.mathrubhumi.com/mobile/movies-music/news/music-director-kaithapram-viswanathan-passed-away-1.6311734
  3. "ചേട്ടന്റെ സഹായിയായി തുടക്കം; കൈതപ്രം വിശ്വനാഥന്റെ പാട്ടുവഴി | Kaithapram Vishwanathan Music Director" https://www.manoramaonline.com/music/music-news/2021/12/29/kaithapram-viswanathan-profile.html
  4. "നീലേശ്വരം പരുവപ്പെടുത്തിയ സംഗീത ജീവിതം" https://www.manoramaonline.com/music/music-news/2021/12/30/musical-journey-of-kaithapram-vishwanathan.amp.html
  5. "കൈതപ്രം വിശ്വനാഥൻ; മലയാളിയുടെ ഹൃദയത്തെ പൂകൊണ്ടു തഴുകിയ സംഗീതജ്ഞൻ" https://www.manoramaonline.com/music/music-news/2021/12/29/kaithapram-viswanathan-life-and-cinema.amp.html
  6. "പാട്ടിൽ നിറഞ്ഞതു നാട്ടുമധുരം" https://www.manoramaonline.com/music/music-news/2021/12/30/memories-of-musician-kaithapram-vishwanathan.amp.html
  7. "കിനാപന്തലിൽ വെറുതേ ആ ഈണങ്ങൾ ഇനിയും പുഴപോലെ തഴുകും! | Kaithapram Viswanathan | Music composer | Kaithapram Viswanathan Hit Songs | Malayalam Movie" https://www.mathrubhumi.com/mobile/movies-music/music/kaithapram-viswanathan-music-composer-hit-songs-1.6311820
  8. "കൈതപ്രം വിശ്വനാഥൻ വിടരുംമുമ്പേ കൊഴിഞ്ഞുപോയ പ്രതിഭകളിലൊരാൾ: ജയരാജ് | movie director jayaraj | kaithapram viswanathan | Thilakkam movie | Kannaki Movie" https://www.mathrubhumi.com/mobile/movies-music/features/movie-director-jayaraj-about-kaithapram-viswanathan-1.6311779
  9. "‘വലം കയ്യായിരുന്നു, എന്റെ അനിയൻ’ | Kaithapram Damodaran Namboothiri remembers brother Vishwanathan" https://www.manoramaonline.com/music/music-news/2021/12/30/kaithapram-damodaran-namboothiri-remembers-brother-vishwanathan.html
  10. "ഇനി സരയൂ തീരത്ത് കാണാം...: കൈതപ്രം വിശ്വനാഥന് വിട, സംസ്കാരചടങ്ങുകൾ പൂ‍ർത്തിയായി | cremation of kaithrapam" https://www.asianetnews.com/amp/entertainment-news/cremation-of-kaithrapam-r4x26g

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൈതപ്രം_വിശ്വനാഥൻ&oldid=3997048" എന്ന താളിൽനിന്ന് ശേഖരിച്ചത്