മഞ്ഞളാംകുഴി അലി

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

പതിമൂന്നാം കേരള നിയമസഭയിലെ നഗരവികസന മന്ത്രിയും, കേരള നിയമസഭാംഗവും, വ്യവസായിയും, ചലച്ചിത്രനിർമ്മാതാവുമാണ് മാക് അലി എന്നും അറിയപ്പെടുന്ന മഞ്ഞളാംകുഴി അലി.

മഞ്ഞളാംകുഴി അലി
കേരളനിയമസഭയിലെ ന്യൂനപക്ഷ ക്ഷേമം, നഗരവികസന വകുപ്പ് മന്ത്രി
ഓഫീസിൽ
ഡിസംബർ 4 2012 – മേയ് 20 2016
മുൻഗാമിപി.കെ. കുഞ്ഞാലിക്കുട്ടി
പിൻഗാമികെ.ടി. ജലീൽ
മണ്ഡലംപെരിന്തൽമണ്ണ
കേരളനിയമസഭയിലെ അംഗം
ഓഫീസിൽ
മേയ് 14 2011 – മേയ് 3 2021
മുൻഗാമിവി. ശശികുമാർ
പിൻഗാമിനജീബ് കാന്തപുരം
മണ്ഡലംപെരിന്തൽമണ്ണ
ഓഫീസിൽ
മേയ് 16 2001 – ഒക്ടോബർ 10 2010
മുൻഗാമികെ.പി.എ. മജീദ്
പിൻഗാമിടി.എ. അഹമ്മദ് കബീർ
മണ്ഡലംമങ്കട
വ്യക്തിഗത വിവരങ്ങൾ
ജനനം (1952-01-01) 1 ജനുവരി 1952  (71 വയസ്സ്)
Panangangara, മലപ്പുറം
രാഷ്ട്രീയ കക്ഷിമുസ്ലീം ലീഗ്
പങ്കാളി(കൾ)റസിയ
കുട്ടികൾഒരു മകൻ, രണ്ട് മകൾ
മാതാപിതാക്കൾ
 • മുഹമ്മദ് (അച്ഛൻ)
 • അയിഷ (അമ്മ)
വസതി(കൾ)രാമപുരം
As of ജൂലൈ 8, 2020
ഉറവിടം: [1]

ജീവിതം തിരുത്തുക

മഞ്ഞളാംകുഴി മുഹമ്മദ് എന്ന മാനുവിന്റെയും പെരിഞ്ചേരി കുഞ്ഞായിഷയുടേയും മകനായി 1952 ജനുവരി 1ന് പനങ്ങങ്ങരയിൽ ജനനം.[1] മങ്കട സർക്കാൾ സ്കൂൾ, മണ്ണാർക്കാട് എം.ഇ.എസ് കോളേജ്, കോഴിക്കോട് ഫാറൂഖ് കോളേജ് എന്നിവിടങ്ങളിൽ പഠനം. ഫാറൂഖ് കോളേജിൽ ബി.എ. ഇംഗ്ലീഷ് പഠിച്ചെങ്കിലും പൂർത്തിയാക്കിയില്ല. 1971 യു.എ.ഇയിൽ ഓഫീസ് അസിസ്റ്റന്റായി ജോലിയിൽ ആരംഭം. 1980 ൽ സൗദി അറേബ്യയിൽ സ്വന്തമായി വ്യാപാരം തുടങ്ങി. 1988 ൽ ധ്വനി എന്ന മലയാളചിത്രം നിർമ്മിച്ച് ചലച്ചിത്രനിർമ്മാണ രംഗത്തേക്ക് പ്രവേശിച്ചു. 25 ചിത്രങ്ങൾ ഇതിനോടകം നിർമ്മിച്ചു. ദ കിംഗ്, ഒരു അഭിഭാഷകന്റെ കേസ് ഡയറി തുടങ്ങിയ ബോക്സാപീസ് വിജയം കൊയ്ത ചിത്രങ്ങളും അവയിൽ പെടും. 1996 ൽ മങ്കട നിയോജക മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയായിരുന്ന കെ.പി.എ. മജീദിനെതിരെ സി.പി.എം സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച അലി കന്നിയംഗത്തിൽ ആയിരം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.[2][3] 2006 ൽ എം.കെ. മുനീറിനെതിരെ മങ്കടയിൽ നിന്ന് തന്നെ രണ്ടാം തവണയും എം.എൽ.എ ആയി തിരെഞ്ഞെടുക്കപ്പെട്ടു. സി.പി.എം മായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 2010 ഒക്ടോബറിൽ നിയമസഭാംഗത്വം രാജിവെച്ച് മുസ്ലിംലീഗിൽ ചേർന്നു.

2011-ൽ പതിമൂന്നാം നിയമസഭയിലേക്ക് പെരിന്തൽമണ്ണ നിയമസഭാമണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. സിപിഎമ്മിന്റെ സിറ്റിങ്ങ് സീറ്റിൽ വി. ശശികുമാറിനെയാണ് തോൽപ്പിച്ചത്. തുടർന്ന് 2012 ഏപ്രിൽ 12-നു് കേരള നിയമസഭയിലെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

മന്ത്രിപദവി തിരുത്തുക

ഉമ്മൻചാണ്ടി മന്ത്രിസഭയിൽ മുസ്‌ലിംലീഗിന്റെ അഞ്ചാം മന്ത്രിക്കായുള്ള ആവശ്യവും തുടർന്ന് മഞ്ഞളാംകുഴി അലി മന്ത്രിയായി അവരോധിക്കപ്പെട്ടതും സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങളുക്കും ചർച്ചകൾക്കും കാരണമാവുകയുണ്ടായി.[4][5] മുസ്ലിം ലീഗ് കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കി അർഹിക്കാത്തത് നേടിയെടുക്കുകയാണെന്ന് കോൺഗ്രസിൽ ഒരു വിഭാഗവും പ്രതിപക്ഷ സംഘടനകളും നായർ സർവീസ് സൊസൈറ്റി പോലുള്ള സാമുദായിക സംഘടനകളും അഭിപ്രായപ്പെട്ടപ്പോൾ, തങ്ങൾ അർഹിക്കാത്തതൊന്നും മന്ത്രിസഭയിൽ ആവശ്യപ്പെട്ടിട്ടില്ലന്നും ഇരുപതു എം.എൽ.എ മാരുള്ള മുസ്‌ലിംലീഗ് ഇത് അർഹിക്കുന്നത് തന്നെയാണെന്നും വർഗീയതയുള്ളവരാണ് മുസ്‌ലിംലീഗിനെ പഴിചാരുന്നതെന്നും മുസ്‌ലിംലീഗും അഭിപ്രായപ്പെടുന്നു.[6][7][8]

കുടുംബം

മുൻ നിയമസഭാംഗവും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന സി.പി കുഞ്ഞാലിക്കുട്ടി കേയിയുടെ മകൾ എ.പി.എം റസിയ യാണ് ഭാര്യ. മക്കൾ: പരേതനായ അംജദ് അലി,[9] അയിഷ മിഷൽ, അമീന ഷഹസാദ്, മുഹമ്മദ് ആരിഫ്.[10]

അവലംബം തിരുത്തുക

 1. http://niyamasabha.org/codes/members/alimanjalamkuzhi.pdf
 2. http://malayalam.webdunia.com/newsworld/news/currentaffairs/1010/11/1101011007_1.htm
 3. http://www.madhyamam.com/news/8630
 4. "മലയാളം വാരിക, 2012 ഏപ്രിൽ 20" (PDF). മൂലതാളിൽ (PDF) നിന്നും 2016-03-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-23.
 5. "മലയാളം വാരിക, 2012 മെയ് 11" (PDF). മൂലതാളിൽ (PDF) നിന്നും 2016-03-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-05-23.
 6. "അലിക്കു ശേഷം പ്രളയം---ഡി. ബാബുപോൾ-മാധ്യമം ഓൺലൈൻ". മൂലതാളിൽ നിന്നും 2012-04-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-04-22.
 7. "അഞ്ചാം മന്ത്രിയും സമുദായ സന്തുലന സിദ്ധാന്തവും--സി. ദാവൂദ്-മാധ്യമം ഓൺലൈൻ". മൂലതാളിൽ നിന്നും 2012-04-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-04-22.
 8. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 741. 2012 മെയ് 07. ശേഖരിച്ചത് 2013 മെയ് 07. {{cite news}}: Check date values in: |accessdate= and |date= (help)
 9. "മന്ത്രി മഞ്ഞളാംകുഴി അലിയുടെ മകൻ അംജദ് അലി ദുബായിൽ അന്തരിച്ചു". മൂലതാളിൽ നിന്നും 2014-09-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-09-29.
 10. http://manjalamkuzhi.blogspot.com/p/my-life.html
"https://ml.wikipedia.org/w/index.php?title=മഞ്ഞളാംകുഴി_അലി&oldid=3777287" എന്ന താളിൽനിന്ന് ശേഖരിച്ചത്