ലൈംഗികകുറ്റകൃത്യങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2012
ഇന്ത്യയിലെ ശിശുസംരക്ഷണ നയങ്ങളുടെ ഭാഗമായാണ് ഇന്ത്യയിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ നിയമങ്ങൾ നിലവിൽ വന്നത്. ഇന്ത്യൻ പാർലമെന്റ് 2012 മെയ് 22-ന് ബാലലൈംഗിക അതിക്രമങ്ങൾക്കെതിരെ പാസാക്കിയ നിയമം ആണ് 'ലൈംഗിക കുറ്റകൃത്യങ്ങൾക്കെതിരായ കുട്ടികളുടെ സംരക്ഷണ നിയമം (
ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും |
|
ഇന്ത്യാ കവാടം · രാഷ്ട്രീയം കവാടം |
ഈ താളിലെ ചില ഭാഗങ്ങൾ മലയാളത്തിലല്ല എഴുതിയിരിക്കുന്നത്. ഇതു മലയാളത്തിലേക്ക് മാറ്റിയെഴുതാൻ സഹായിക്കുക
അഥവാ പോക്സോ നിയമം. കുട്ടികളെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികളെടുക്കാൻ ഇന്ത്യൻ ഭരണഘടനയുടെ പതിനഞ്ചാം ആർട്ടിക്കിളിലെ മൂന്നാം വകുപ്പുപ്രകാരം ഭരണകൂടത്തിന് അധികാരമുണ്ട്. ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ 1992 ഡിസംബർ 11-ന് സ്വീകരിച്ച കുട്ടികളുടെ അവകാശങ്ങളെപ്പറ്റിയുള്ള കൺവെൻഷനിലും ഇന്ത്യ പങ്കാളിയാണ്. ഇന്ത്യൻ പാർലമെന്റ് 2011-ൽ അവതരിപ്പിക്കപ്പെട്ട പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ എഗൈൻസ്റ്റ് സെക്ഷ്വൽ അബ്യൂസസ് ബിൽ 2012 മേയ് 22-ന് പാസാക്കുകയുണ്ടായി. ഇതോടെ ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ് 2012 നിലവിൽ വന്നു.[1][2] ഇന്ത്യയിൽ 53% കുട്ടികൾ ഏതെങ്കിലും തരത്തിലുള്ള ലൈംഗികചൂഷണത്തിനിരയാകുന്നുണ്ട് എന്നാണ് കണക്ക്. [3] ഇന്ത്യയിൽ കുട്ടികൾക്കെതിരായ ലൈംഗികക്കുറ്റങ്ങൾ തടയാനുള്ള ശക്തമായ നിയമം കൊണ്ടുവരേണ്ടതിന്റെ ആവശ്യകത പല പ്രാവശ്യം വ്യക്തമായിട്ടുണ്ട്. [4][5][6]
2012-ലെ നിയമം നിലവിൽ വരുന്നതിനു മുൻപുള്ള നിയമങ്ങൾ
തിരുത്തുക- ഗോവ ചിൽഡ്രൻസ് ആക്റ്റ്, 2003,[7] മാത്രമായിരുന്നു 2012-ലെ നിയമം വരുന്നതിനു മുൻപ് ഇന്ത്യയിൽ കുട്ടികളുടെ ലൈംഗികചൂഷണത്തിനെതിരായുള്ള ശക്തമായ നിയമം:
- ഐ.പി.സി. (1860) 375- ബലാത്സംഗം
- ഐ.പി.സി.(1860) 354- സ്ത്രീകളെ അപമാനിക്കൽ
- ഐ.പി.സി.(1860) 377- പ്രകൃതിവിരുദ്ധ ലൈംഗികബന്ധം
- ഐ.പി.സി.(1860) 511- കുറ്റകൃത്യം നടത്താനുള്ള ശ്രമം
ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ് (പോക്സോ)
തിരുത്തുകപലതരം കുറ്റങ്ങൾക്ക് ശിക്ഷ നൽകാൻ പോക്സോ ആക്ട് എന്നറിയപ്പെടുന്ന ഈ പുതിയ നിയമം[8] വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന പഴയനിയമങ്ങളിൽ നിന്ന് വ്യത്യസ്തമായി ലിംഗം യോനിയിൽ കടത്തുന്നതല്ലാതെയുള്ള തരം ലൈംഗികക്കുറ്റങ്ങളും പുതിയ നിയമം ശിക്ഷായോഗ്യമായി കാണുന്നുണ്ട്. [9] അപമാനിക്കുന്ന പ്രവൃത്തികൾ കുട്ടികൾക്കെതിരായാണ് ചെയ്യുന്നതെങ്കിലും ശിക്ഷ നൽകാൻ ഈ നിയമത്തിൽ വ്യവസ്ഥയുണ്ട്. സ്ത്രീപുരുഷ വ്യത്യാസമില്ലാത്ത നിയമം രൂപീകരിക്കാനാണ് നിയമനിർമാതാക്കൾ ശ്രമിച്ചതെങ്കിലും നിയമത്തിൽ ഹീ എന്ന പ്രയോഗം പല തവണ കടന്നുകൂടിയിട്ടുണ്ട്. കുട്ടികളുൾപ്പെട്ട അശ്ലീലചിത്രങ്ങൾ (pornography) കാണുന്നതും ശേഖരിക്കുന്നതും ഈ നിയമം കുറ്റങ്ങളായാണ് കാണുന്നത്.[10]ഈ നിയമം വരുന്നതിനു മുൻപ് കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കാണുന്നത് ഇന്ത്യയിൽ കുറ്റകരമല്ലായിരുന്നു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെ സഹായിക്കുന്ന നിലപാടെടുക്കുന്നതും ഈ നിയമപ്രകാരം കുറ്റകരമാണ്. [11]നിയമനടപടിക്രമങ്ങളും ഈ നിയമപ്രകാരം പരിഷ്കരിക്കപ്പെട്ടിട്ടുണ്ട്. [12][13][14][15] ഇതിനാൽ ഇന്ത്യയിലെ നീണ്ട നിയമനടപടിക്കുരുക്കുകളിൽ നിന്ന് ലൈംഗികചൂഷണത്തിനിരയാകുന്ന കുട്ടികൾക്ക് മോചനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. പ്രായപൂർത്തി ആകാത്തവരുമായി മുതിർന്നവർ ഉഭയസമ്മതത്തോടെ നടത്തുന്ന ലൈംഗികചൂഷണവും ഇതുപ്രകാരം കുറ്റകരമാണ്.18 വയസ്സിൽ താഴെയുള്ള രണ്ടുകുട്ടികൾ തമ്മിൽ നടക്കുന്ന പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധവും ഈ നിയമം കുറ്റകരമായി കണക്കാക്കുന്നുണ്ട്.
മുൻപുണ്ടായിരുന്ന നിയമത്തിലെ പഴുതുകൾ
തിരുത്തുക- ഐ.പി.സി. 375 ലിംഗവും യോനിയുമുൾപ്പെട്ട സാധാരണ ലൈംഗികബന്ധമല്ലാതെയുള്ള ലൈംഗികക്കുറ്റങ്ങളിൽ നിന്ന് ഇരകൾക്ക് സംരക്ഷണം നൽകുന്നില്ല.
- ഐ.പി.സി. 354 "മോഡസ്റ്റി" എന്ന പദം നിർവചിക്കുന്നില്ല. ഇതിനാൽ സ്ത്രീകളെ അപമാനിക്കൽ അവ്യക്തമായ ഒരു കുറ്റകൃത്യമാണ്. ഇതിനുള്ള ശിക്ഷ ദുർബലവുമാണ്. ഇതിനെ മറ്റു കുറ്റങ്ങളോട് കൂട്ടിച്ചേർത്ത് ശിക്ഷ വിധിക്കുകയുമാവാം. ആൺകുട്ടികളെ അപമാനിക്കുന്നതിനെപ്പറ്റി ഈ നിയമവകുപ്പ് നിശ്ശബ്ദവുമാണ്.
- ഐ.പി.സി 377 പ്രകാരം പ്രകൃതിവിരുദ്ധ ലൈംഗികബന്ധങ്ങൾ വ്യക്തമായി നിർവചിക്കപ്പെട്ടിട്ടില്ല. ഇത് കുട്ടികൾക്കെതിരായ കുറ്റങ്ങൾ മുന്നിൽ കണ്ട് രൂപീകരിക്കപ്പെട്ടിട്ടുള്ള നിയമവുമല്ല.
ഇവയും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Parliament passes bill to protect children from sexual abuse". NDTV. May 22, 2012. Archived from the original on 2014-10-01. Retrieved 2012-11-18.
- ↑ ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ് 2012 Archived 2020-10-09 at the Wayback Machine. കേരള മെഡിക്കോലീഗൽ സൊസൈറ്റി വെബ് സൈറ്റിൽ നിന്ന്.
- ↑ "The sounds of silence: Child sexual abuse in India". The Morung Express. Archived from the original on 2012-07-17. Retrieved 14 May 2012.
- ↑ "Need stringent laws to curb child sexual abuse: Tirath". News.in.msn.com. 2012-03-053 March 2012. Archived from the original on 2014-01-03. Retrieved 14 May 2012.
{{cite web}}
: Check date values in:|date=
(help) - ↑ Taneja, Richa (13 November 2010). "Activists bemoan lack of laws to deal with child sexual abuse". DNA India. Retrieved 14 May 2012.
- ↑ "Need stricter laws to deal with child abuse cases: Court". Indian Express. 12 April 2011. Retrieved 2012-05-1414 May 2012.
{{cite web}}
: Check date values in:|accessdate=
(help) - ↑ "CHILDLINE India Foundation : Documents - Cause ViewPoint - CHILD SEXUAL ABUSE- The Law and the Lacuna". Childlineindia.org.in. 2010-01-19. Archived from the original on 2012-05-15. Retrieved 2012-05-14.
- ↑ "ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ് 2012". Archived from the original on 2014-03-19. Retrieved 2012-11-18.
- ↑ ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ് 2012 Archived 2016-04-03 at the Wayback Machine. രണ്ടാമദ്ധ്യായം. 3, 5, 7, 9, 11 എന്നീ വകുപ്പുകൾ കുറ്റകൃത്യങ്ങൾ ഏതൊക്കെ എന്ന് വ്യവസ്ഥ ചെയ്യുന്നു.
- ↑ ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ് 2012 Archived 2014-09-11 at the Wayback Machine. മൂന്നാമദ്ധ്യായം.
- ↑ ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ് 2012 Archived 2014-09-10 at the Wayback Machine. നാലാമദ്ധ്യായം
- ↑ ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ് 2012 Archived 2014-09-10 at the Wayback Machine. അഞ്ചാമദ്ധ്യായം.
- ↑ ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ് 2012 Archived 2014-09-10 at the Wayback Machine. ആറാമദ്ധ്യായം.
- ↑ ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ് 2012 Archived 2014-09-10 at the Wayback Machine. ഏഴാമദ്ധ്യായം.
- ↑ ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ് 2012 Archived 2014-09-10 at the Wayback Machine. എട്ടാമദ്ധ്യായം.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ എഗൈൻസ്റ്റ് സെക്ഷ്വൽ ഒഫൻസസ് ബിൽ, 2011 സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള മന്ത്രാലയത്തിൽ നിന്ന്.
- ദി പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ് 2012 കേരള മെഡിക്കോലീഗൽ സൊസൈറ്റി വെബ് സൈറ്റിൽ നിന്ന്. ബില്ലിൽ നിന്ന് ചില മാറ്റങ്ങളോടെയാണ് നിയമമായത്.