പേർളി മാണി

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ വീഡിയോ ജോക്കിയും ടെലിവിഷൻ അവതാരകയും നടിയുമാണ് പേർളി മാണി (ജനനം: 28 മെയ് 1989). മഴവിൽ മനോരമ ചാനലിൽ ഗോവിന്ദ് പദ്മസൂര്യ, ആദിൽ ഇബ്രാഹിം എന്നിവരോടൊപ്പം ചേർന്ന് ആതിഥേയത്വം വഹിച്ച ഡി 4 ഡാൻസ് എന്ന മലയാളം ഡാൻസ് റിയാലിറ്റി ഷോയുടെ മൂന്ന് സീസണുകൾ ഹോസ്റ്റുചെയ്തതിലൂടെയാണ് അവർ പ്രശസ്തയായത്. 2018 ൽ ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആദ്യ സീസണിലെ റണ്ണറപ്പായി അവർ മത്സരിച്ചു ജയിച്ചു.

പേളി മാണി
പേളി മാണി
ജനനം
മറ്റ് പേരുകൾസേറാ
തൊഴിൽ
സജീവ കാലം2011–present
ജീവിതപങ്കാളി(കൾ)
മാതാപിതാക്ക(ൾ)മാണീ പോൾ, മോളീ മാണി

കൊച്ചിയിൽ ജനിച്ച് തിരുവനന്തപുരം, ബാംഗ്ലൂർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ വീഡിയോ ജോക്കി എന്ന നിലയിലാണ് അറിയപ്പെട്ടു തുടങ്ങിയത്. സെറ എന്ന സ്റ്റേജ് നാമത്തിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കൗമുദി, മഴവിൽ മനോരമ, ഏഷ്യാനെറ്റ് തുടങ്ങിയ ചാനലുകളിൽ അതാരകയായിരുന്ന. ഏഷ്യാനെറ്റ് റിയാലിറ്റി ഷോയായ ബിഗ് ബോസിൽ 100 ദിവസം പൂർത്തിയാക്കിയ ഏക വനിതാ മത്സരാർത്ഥിയായിരുന്നു പേർളി മാണി.മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിലും പേർളി മാണി അഭിനയിച്ചിട്ടുണ്ട്. നടനും അവതാരകനുമായ ശ്രീനിഷ് അരവിന്ദുമായി വിവാഹിതയായി. പേർളീ.ഇൻ എന്ന പേരിൽ ഒരു ഓൺലൈൻ വില്പന സംരംഭം നടത്തുന്നു.

ആദ്യകാല ജീവിതം

തിരുത്തുക

കേരളത്തിലെ കൊച്ചി ആസ്ഥാനമായുള്ള ഒരു കൂട്ടുകുടുംബത്തിലാണ് പേർളി മാണി വളർന്നത്. ഹോളി ഏഞ്ചൽസ് കോൺവെന്റ് തിരുവനന്തപുരം, കളമശ്ശേരിയിലെ രാജഗിരി പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് മാധ്യമ പഠനത്തിൽ ബിരുദം പൂർത്തിയാക്കി.[1][2][3]

ഇന്ത്യാവിഷന്റെ അനുബന്ധ സ്ഥാപനമായ യെസ് ഇന്ത്യവിഷൻ എന്ന മലയാള ടെലിവിഷൻ ചാനലിൽ യെസ് ജുക്ക്ബോക്സ് എന്ന സംഗീത ഷോയുടെ 250 എപ്പിസോഡുകളിൽ പേർളി മാണി അവതാരക ആയിരുന്നു.[4] സെറ എന്ന സ്റ്റേജ് നാമത്തിൽ അമൃത ടിവിയിൽ യാത്ര അടിസ്ഥാനമാക്കിയുള്ള കുക്കറി ഷോയായ ടേസ്റ്റ് ഓഫ് കേരളം അവതരിപ്പിച്ചതും അവരായിരുന്നു.[5][6]

2014 ഒക്ടോബറിൽ, മഴവിൽ മനോരമയിൽ ഗം ഓൺ ഡി 2 എന്ന ഡാൻസ് റിയാലിറ്റി ഷോ അവതിരപ്പിക്കാൻ തുടങ്ങി. ഗോവിന്ദ് പദ്മസൂര്യയായിരുന്നു അവളുടെ സഹ അവതാരകൻ.[7] കൗമുദി ടിവിയുടെ പരിപാടിയായ സിനിമാ കമ്പനിയുടെ രണ്ടാം സീസണും അവർ അവതാരകയായിരുന്നു. 2018 ൽ ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ ബിഗ് ബോസിന്റെ ആദ്യ സീസണിൽ മത്സരിച്ച് റണ്ണറപ്പായി. അതിൽ 100 ദിവസം പൂർത്തിയാക്കിയ ഏക വനിതാ മത്സരാർത്ഥിയായിരുന്നു പേർളി മാണി.[8]

2019ൽ അവർ പേർളീ.ഇൻ എന്ന പേരിൽ ഒരു ഓൺലൈൻ വില്പന സംരംഭം ആരംഭിച്ചു.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിലും പേർളി മാണി അഭിനയിച്ചിട്ടുണ്ട്.

വ്യക്തിജീവിതം

തിരുത്തുക

2018 ലെ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ സീസൺ ഒന്നിൽ, സഹ മത്സരാർത്ഥി ശ്രീനിഷ് അരവിന്ദുമായി പ്രണയബന്ധത്തിൽ ഏർപ്പെടുകയും ഇരുവരും വിവാഹിതരാകാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.[9] 2019 ജനുവരി 17 ന് ഒരു സ്വകാര്യ ചടങ്ങിൽ പേർളി ശ്രീനിഷ് അരവിന്ദുമായി വിവാഹനിശ്ചയം നടത്തി.[10] ക്രിസ്ത്യൻ ആചാരമനുസരിച്ച് 2019 മെയ് 5 ന് ദമ്പതികൾ വിവാഹിതരായി, 2019 മെയ് 8 ന് അവർക്ക് ഒരു ഹിന്ദു വിവാഹ ചടങ്ങും ഉണ്ടായിരുന്നു. ദമ്പതികൾ പേളിഷ് എന്നാണ് അറിയപ്പെടുന്നത്. [11]

സിനിമാജീവിതം

തിരുത്തുക

സിനിമകൾ

തിരുത്തുക
വർഷം സിനിമ സംവിധായകൻ കഥാപാത്രം കുറിപ്പ്
2013 നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി സമീർ താഹിർ ബൈക്ക് യാത്രക്കാരി
2014 ദ ലാസ്റ്റ് സപ്പർ വിനിൽ വാസു പേർളി
2014 ഞാൻ രഞ്ജിത്ത് വള്ളി
2015 ലോഹം[12] രഞ്ജിത്ത് വധു
2015 ഡബിൾ ബാരൽ[13] ലിജോ ജോസ് പെല്ലിശ്ശേരി അവൾ
2015 പുഞ്ചിരിക്കൂ പരസ്പരം ഹരി പി. നായ‍ർ ബൈക്ക് യാത്രക്കാരി ഹ്രസ്വ സിനിമ
2015 ജോ ആന്റ് ദി ബോയ് റോജിൻ തോമസ് മിത്തു
2016 കല്യാണ വൈഭോഗമേ[14] ബി.വി. നളിനി റെഡ്ഡി വൈദേഹി [തെലുങ്ക് സിനിമ
2016 പ്രേതം രഞ്ജിത്ത് ശങ്കർ സുഹാനിസ്സ
2016 കാപ്പിരി തുരുത്ത് സഹീർ അലി യാമി
2017 ടാം 5 സുരേഷ് ഗോവിന്ദ് അലീന
2017 പുള്ളിക്കാരൻ സ്റ്റാറാ ശ്യാംധർ ആഞ്ജലിന
2018 ഹൂ അജയ് ദേവലോക ഡോളറസ് ഇംഗ്ലീഷ്-മലയാളം ഇരട്ടഭാഷാ ചിത്രം
2020 ലൂഡോ അനുരാഗ് ബാസു ഷീജ ഹിന്ദി സിനിമ

p { margin-bottom: 0.25cm; line-height: 115%; }

ടെലിവിഷൻ പരിപാടികൾ

തിരുത്തുക
പരിപാടി ചാനൽ കുറിപ്പ്
യെസ് ജൂൿ‍ബോക്സ് ഇന്ത്യാവിഷൻ
ടെയ്സ്റ്റ് ഓഫ് കേരള അമൃത ടി.വി. 'സേറ' എന്ന പേരിൽ
ഡി 4ഡാൻസ് മഴവിൽ മനോരമ ജിവൽ മേരിക്ക് പകരം, ഗോവിന്ദ് പത്മസൂര്യയുടെ സഹ അവകാരക.
ഡി 2 - ഡി 4ഡാൻസ് ഗോവിന്ദ് പത്മസൂര്യയുടെ സഹ അവകാരക
സിനിമ കമ്പനി സീസണ ൨ [കൗമുദി ടി.വി
IIFA ഉത്സവം സൺ ടി.വി. സുരാജ് വെഞ്ഞാറമൂടിനൊപ്പം
ഡി 3- ഡി 4ഡാൻസ് മഴവിൽ മനോരമ]
ഡി 3- ഡി 4ഡാൻസ് ഡി 3- ഡി 4ഡാൻസ് റീലോഡഡ്
കട്ടുറുമ്പ് ഫ്ലവേഴ്സ് ടി.വി ചാനൽ
ഫ്ലവേഴ്സ് ടി.വി അവാർഡ് 2017 അവാർഡ് ഷോ
രണ്ടാം IIFA ഉത്സവം സൂര്യ ടി.വി. ടിനി ടോമിനോടൊപ്പം
മാന്യമാഹാ ജനങ്ങളെ കൈരളി ടി.വി. വിധികർത്താവായും
പേർളീ മാണി ഷോ യൂ ടൂബ് ദേവ് ഡി നിർമ്മാണക്കമ്പനി (വെബ്-സീരീസ്)
ടമാർ പടാർ ഫ്ലവേഴ്സ് ടി.വി ചാനൽ
മിർച്ചി സംഗീത പുരസ്കാരം - സൗത്ത് ഏഷ്യാനെറ്റ് അവാർഡ് നിശ
ഏഷ്യാനെറ്റ് കോമഡി പുരസ്കാരം അവാർ‍ഡ് ഷോ
ഏഷ്യാനെറ്റ് കോമഡി പുരസ്കാരം അവാർ‍ഡ് ഷോ
മിടുക്കി മഴലിൽ മനോരമ|
അമ്മ മഴവില്ലു വിളംബരം
നിത്യനായകൻ
8-ആമതു ദക്ഷിണേന്ത്യൻ സിനിമ അവാർഡ് സൂര്യ ടി.വി. അവാർഡ് ഷോ
ഡാൻസ് ജോഡി ഡാൻസ് 3.0 സീ - തമിഴ് തമിഴ് റിയാലിറ്റി ഷോ

മറ്റു പരിപാടികൾ

തിരുത്തുക
Year Show Role Channel Notes
2015 തേങ്ങാക്കൊല മാങ്ങാത്തൊലി ഗോവിന്ദ് പത്മസൂര്യയോടൊപ്പം മഴവിൽ മനോരമ സംഗീത ആല്ബം
2016 ദേശാടനക്കിളി കരയാറില്ല തനിച്ച് വീഡിയോ ആൽബം
2017 ദൈവത്തിന്റെ കൈ യൂത്ത് ഗേൾl മഴവിൽ മനോരമ - ഹ്രസ്വചിത്രം
2018 ബിഗ് ബോസ്സ് - മലയാഴം സീസൺ 1” മത്സരാർത്ഥി ഏഷ്യാനെറ്റ് റിയാലിറ്റി ഷോ റണ്ണർ അപ്പ്[15]
2018-2019 പേർളിഷ് പേർളിയും ശ്രീനിഷ് അരവിന്ദും യൂ ടൂബ് മ്യൂസിൿ ആൽബം - വെബ് സീരീസ്
2019 ഒരു കുത്തു കഥ പേർളിയും ശ്രീനിഷ് അരവിന്ദും യൂ ടൂബ് മ്യൂസിൿ ആൽബം - വെബ് സീരീസ്
2019 പേർളി മാണി ഷോ പേർളിയും ശ്രീനിഷ് അരവിന്ദും യൂ ടൂബ് മ്യൂസിൿ ആൽബം - വെബ് സീരീസ്
  1. "Catching up with Pearle Maaney". MalayaliMag.com. 7 October 2013. Archived from the original on 2015-04-02. Retrieved 26 February 2015.
  2. "Very Pearle – WtzUp Kochi". WtzUp Kochi. Retrieved 25 February 2015.
  3. "People think I'm of Arab origin: Pearle Maaney Movie Review". Times Of India. The Times Of India. Retrieved 25 February 2015.
  4. "Pearle Maaney Biography". DROLLYDOLL. Archived from the original on 2015-01-27. Retrieved 25 February 2015.
  5. "Serah Profile on Amrita TV". Amrita TV. Archived from the original on 2016-03-04. Retrieved 22 August 2015.
  6. "Taste of Kerala – With SALT & PEPPER Team 1/3". YouTube. Retrieved 22 August 2015.
  7. "Pearle Maaney replaces Jewel in D for Dance". timesofindia.indiatimes.com. The Times Of India. Retrieved 25 February 2015.
  8. Narayanan, Nirmal. "Bigg Boss Malayalam runner-up Pearle Maaney opens up about relationship with Srinish". International Business Times, India Edition. Retrieved 2018-10-02.
  9. "ഞാൻ ശ്രീനിയെ ശരിക്കും സ്നേഹിക്കുന്നു; ബിഗ് ബോസിന് പുറത്തും പേളി പറയുന്നു". Mathrubhumi. Archived from the original on 2018-10-02. Retrieved 2018-10-02.
  10. "Bigg Boss Malayalam runner-up Pearle Maaney engaged to Srinish". Kerala Wedding Trends. Retrieved 2019-01-18.
  11. "Pearle and Srinish make it official; see wedding pics here". Mathrubhumi. Retrieved 2021-01-24.[പ്രവർത്തിക്കാത്ത കണ്ണി]
  12. "Pearle Maaney will be part of Ranjith's Loham". Cochin Talkies. Retrieved 30 June 2015.
  13. "Pearle Maaney is Asif's heroine in Double Barrel". The Times Of India. Retrieved 25 February 2015.
  14. "Kalyana Vaibhogame Cat and Crew". FilmiBeat OneIndia. Retrieved 31 January 2016.
  15. "Bigg Boss Malayalam highlights: Host Mohanlal locks the contestants with 'Manichithra Poottu' in the house - Times of India". The Times of India. Retrieved 2018-10-02.
"https://ml.wikipedia.org/w/index.php?title=പേർളി_മാണി&oldid=3955144" എന്ന താളിൽനിന്ന് ശേഖരിച്ചത്