നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി
മലയാള ചലച്ചിത്രം
ഹാഷിർ മുഹമ്മദ് തിരക്കഥയെഴുതി സമീർ താഹിർ സംവിധാനം നിർവ്വഹിച്ച് 2013 ഓഗസ്റ്റ് 9-നു പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണു നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി. ദുൽഖർ സൽമാൻ,ധൃതിമാൻ ചാറ്റർജി,സണ്ണി വെയ്ൻ, സുർജബാല ഹിജാം തുടങ്ങിയവർ പ്രധാന വേഷങ്ങളിലഭിനയിക്കുന്ന ഈ ചിത്രം ഒരു റോഡ് മൂവീ ആണു്[1].
നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി | |
---|---|
സംവിധാനം | സമീർ താഹിർ |
നിർമ്മാണം | സമീർ താഹിർ |
രചന | ഹാഷിർ മുഹമ്മദ് |
അഭിനേതാക്കൾ | ദുൽഖർ സൽമാൻ ധൃതിമാൻ ചാറ്റർജി സണ്ണി വെയ്ൻ സുർജബാല ഹിജാം |
സംഗീതം | റെക്സ് വിജയൻ |
ഛായാഗ്രഹണം | ഗിരീഷ് ഗംഗാധരൻ |
ചിത്രസംയോജനം | എ. ശ്രീകർ പ്രസാദ് |
സ്റ്റുഡിയോ | ഹാപ്പിഹോം എന്റർടൈൻമെന്റ്സ് ഇ4 എന്റർടൈൻമെന്റ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
2013 ഫെബ്രുവരിയിൽ വടക്കു കിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ നാഗാലാന്റിൽ ചിത്രീകരണമാരംഭിച്ച ഈ ചിത്രം 2013 ജൂണിൽ സമാപിച്ചു[2]. കേരളം, കർണാടകം, ആന്ധ്രാപ്രദേശ്, ഒറീസ്സ, പശ്ചിമബംഗാൾ, നാഗാലാന്റ്, സിക്കിം എന്നീ ഏഴു ഇന്ത്യൻ സംസ്ഥാനങ്ങളിലായാണു ചിത്രീകരണം നടന്നത്[3].
ഈ ചിത്രത്തിന്റെ ഓഡിയോ റീലീസ് ജൂലൈ 28-നു നടന്നു[4]. 2013 ഓഗസ്റ്റ് 9-നു കേരളത്തിൽ പ്രദർശനത്തിനെത്തിയ ഈ ചിത്രം കേരളത്തിൽ നിന്നു നാഗാലാന്റിലേക്ക് ബൈക്ക് പര്യടനം നടത്തുന്ന രണ്ടു കലാലയ വിദ്യാർത്ഥികളുടെ കഥയാണു പറയുന്നത്[5].
അവലംബം
തിരുത്തുക- ↑ "'Neelakasham,Pacha kadal,Chuvanna Bhoomi' - Malayalam Movie News". Indiaglitz.com. 2013-01-31. Archived from the original on 2013-02-02. Retrieved 2013-06-13.
- ↑ "'Neelakasham Pachakkadal Chuvanna Bhoomi' shooting completed". Nowrunning.com. Archived from the original on 2013-11-04. Retrieved 2013-06-13.
- ↑ Vijay George (2013-05-31). "On the road to discovery". The Hindu. Retrieved 2013-06-13.
- ↑ "Neelakasham Pachakadal Chuvanna Bhoomi Movie Audio Released On July 28th". Box Office Noon. Archived from the original on 2013-07-30. Retrieved 2013 August 10.
{{cite web}}
: Check date values in:|accessdate=
(help) - ↑ TNN (2013-05-31). "Neelakasham... is a biking movie". The Times of India. Archived from the original on 2013-06-15. Retrieved 2013-06-13.