ഗോവിന്ദ് പദ്മസൂര്യ
ജിപി എന്നറിയപ്പെടുന്ന ഗോവിന്ദ് പദ്മസൂര്യ ഒരു ടെലിവിഷൻ അവതാരകനും പ്രധാനമായും മലയാള സിനിമയിൽ പ്രവർത്തിക്കുന്ന നടനുമാണ്.[1][2] എം. ജി. ശശി സംവിധാനം ചെയ്ത 'അടയാളങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ അദ്ദേഹം ജനപ്രീതിനേടി.
ഗോവിന്ദ് പദ്മസൂര്യ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | ജി പി |
കലാലയം | സെൻ്റ്. അലോഷ്യസ് കോളജ് |
തൊഴിൽ | നടൻ ടെലിവിഷൻ അവതാരകൻ വി.ജെ |
സജീവ കാലം | 2007 മുതൽ |
മാതാപിതാക്ക(ൾ) | ഗോവിന്ദ് മേനോൻ, മാലതി |
വെബ്സൈറ്റ് | padmasoorya |
ആദ്യകാലവും വ്യക്തിപരവുമായ ജീവിതം
തിരുത്തുകജിപി എന്നറിയപ്പെടുന്ന ഗോവിന്ദ് പദ്മസൂര്യ 1987 ജൂൺ 16 ന് പട്ടമ്പിയിൽ ഗോവിന്ദ് മേനോന്റെയും (ബാങ്ക് മാനേജർ, സിഎസ്‌ബി) മാലതിയുടെയും (എജിഎം, ബിഎസ്‌എൻഎൽ) മകനായി ജനിച്ചു. മംഗ്ലൂരിലെ സെന്റ് അലോഷ്യസ് കോളേജിൽ മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം പൂർത്തിയാക്കി. പിന്നീട് മാധ്യമ പഠനം വിസ്ലിംഗ് വുഡ്സ് ഇന്റർനാഷണലിൽ നിന്ന് പൂർത്തിയാക്കി.[3]
തൊഴിൽ
തിരുത്തുകഎം. ജി. ശശി സംവിധാനം ചെയ്ത് അരവിന്ദ് വേണുഗോപാൽ നിർമ്മിച്ച അടയാളങ്ങൾ നായകനായി ജിപി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു.[4] നന്ദനാർ എന്ന എഴുത്തുകാരന്റെ ജീവിതവും സാഹിത്യവും അടിസ്ഥാനമാക്കിയായിരുന്നു ചിത്രം.[5]മികച്ച ചിത്രം ഉൾപ്പെടെ അഞ്ച് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഈ ചിത്രം നേടി. മമ്മൂട്ടിയുടെ ചിത്രമായ ഡാഡി കൂളിൽ ശ്രീകാന്ത് എന്ന ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനായും ജിപി അഭിനയിച്ചിരുന്നു.[6] അതിനുശേഷം ഗോകുൽ രാമകൃഷ്ണനും അർജുൻ പ്രഭാകരനും കൂടി സംവിധാനം ചെയ്ത 32-ആം അധ്യായം 23- ആം വാക്യം എന്ന സിനിമയിൽ മിയ ജോർജ്ജ്നൊപ്പം ഒരു പ്രധാനവേഷം ചെയ്തു.[7]
ചലച്ചിത്രങ്ങൾ
തിരുത്തുകവർഷം | സിനിമ | വേഷം | കുറിപ്പ് | |
---|---|---|---|---|
2008 | അടയാളങ്ങൾ | പാടത്തുപരമ്പിൽ ഗോപിനാഥൻ – ഗോപി | ആദ്യ സിനിമ മലയാളം | |
2009 | ഡാഡി കൂൾ | ശ്രീകാന്ത് | ||
2009 | ഭൂമി മലയാളം | സതീശൻ | ||
2009 | ഐജി | വിനു | ||
2010 | കോളേജ് ഡേയ്സ് | ജോ | ||
2013 | നത്തോലി ഒരു ചെറിയ മീൻ എല്ലാ | മോബി | ||
2013 | 72 മോഡൽ | വി.സാജൻ | ||
2014 | എട്ടേകാൾ സെക്കൻ്റ് | സന്ദീപ് എസ് നായർ | ||
2014 | വർഷം | ഡോക്ടർ പ്രകാശൻ | ||
2015 | ലവേണ്ടർ | കബിർ അബ്ബാസ് | ||
2015 | 32 ആം അധ്യായം 23 ആം വാക്യം | ഫ്രെഡി എബ്രഹാം | ||
2016 | പ്രേതം | ഷിബു മജീദ് | ||
2018 | പ്രേതം 2 | ഷിബു മജീദ് | 2016 ലെ പ്രേതം സിനിമയുടെ തുടർച്ച പ്രേതം | |
2019 | കീ | ശിവ | തമിഴ് സിനിമയിൽ അരങ്ങേറ്റം | |
2019 | മൈ സാൻ്റാ | ഇസയുടെ അച്ഛൻ | ഫോട്ടോ രൂപം | |
2020 | അള വൈകുണ്ടപുരമല്ലു | പൈദിതല്ലും | തെലുങ്ക് സിനിമയിൽ അരങ്ങേറ്റം |
ടെലിവിഷൻ
തിരുത്തുകവർഷം | പരുപാടി | വേഷം | ഭാഷ | ചാനൽ | കുറിപ്പ് |
---|---|---|---|---|---|
2014 | ഡി 4 ഡാൻസ് | ജ്യൂവൽ മേരിക്കൊപ്പം അവതാരകൻ | മലയാളം | മഴവിൽ മനോരമ | റിയാലിറ്റി ഷോ |
2015 | ഗം ഓൺ ഡി 2 | പേർളി മാണിയുടെ കൂടെ | |||
2015 | തേങ്ങാക്കൊല മാങ്ങാത്തൊലി | ജിപി | മുസിക് ആൽബം | ||
2015–2016 | അടി മോനെ ബസ്സർ | അവതാരകൻ | ഏഷ്യാനെറ്റ് | ഗെയിം ഷോ | |
2016 | ഏഷ്യാനെറ്റ് ഫിലിം അവാർഡ് 2016 | അവതാരകൻ | അവാർഡ് നിഷ | ||
2016 | സിംഗപ്പൂർ ഓണം | അവതാരകൻ | സ്റ്റേജ് ഷോ | ||
2017 | ഏഷ്യാനെറ്റ് ഫിലിം അവാർഡ് 2017 | അവതാരകൻ | അവാർഡ് നിഷ |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ സി.ശ്രീകാന്ത് (1 ഒക്ടോബർ 2012). "'തകര'യുടെ തകർപ്പൻ വരവ്". Mathrubhumi. Archived from the original on 15 ഡിസംബർ 2013. Retrieved 14 ഡിസംബർ 2013.
- ↑ "എന്നെ ജിപി എന്നാദ്യം വിളിക്കുന്നത് ഒരു പഞ്ചാബി കുട്ടിയാണ്: ഗോവിന്ദ് പത്മസൂര്യ". ieMalayalam The Indian Express. 1 ഒക്ടോബർ 2012. Retrieved 14 ഡിസംബർ 2013.
- ↑ "പ്രണയം, സിനിമ, ഗോസിപ്പ്... മനസ്സ് തുറന്ന് ജിപി". Manorammaonline.com. 1 ഒക്ടോബർ 2012. Retrieved 8 ഫെബ്രുവരി 2021.
- ↑ Deepa Soman (22 സെപ്റ്റംബർ 2014). "Dance is my fear factor but I dared to do that too: Govind Padmasoorya". The Times of India. Retrieved 5 സെപ്റ്റംബർ 2016.
- ↑ "Stepping into Nandanar's shoes". Rediff. 5 മേയ് 2008.
- ↑ "Sreesanth offered film alongside Mammootty". Express India. Archived from the original on 20 സെപ്റ്റംബർ 2009. Retrieved 6 ഫെബ്രുവരി 2010.
- ↑ "A thriller Outing". The New Indian Express. 16 ജൂൺ 2015. Archived from the original on 4 മാർച്ച് 2016. Retrieved 9 ഫെബ്രുവരി 2016.