മലപ്പുറം ജില്ലയിലെ മലപ്പുറം ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 20.63 ച.കി.മീ വിസ്തൃതിയുള്ള പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്ത് 1956 ഒക്ടോബർ 11-ന് രൂപീകൃതമായി. പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ട് കാരാട്ട് മുഹമ്മദ് ഹാജി. ഈ ഗ്രാമപഞ്ചായത്തിൽ 19 വാർഡുകളുണ്ട്. സ്വാതന്ത്ര്യ സമര ചരിത്രവുമായി കേരളത്തിൽ ഏറ്റവും കൂടുതൽ ബന്ധമുള്ള ഒരു പഞ്ചായത്തുകളിലൊന്നാണിത്.ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ ഏക യുദ്ധം [അവലംബം ആവശ്യമാണ്]എന്നറിയപ്പെടുന്ന പൂക്കോട്ടൂർ യുദ്ധം നടന്നത് ഈ പ്രദേശത്തു വച്ചാണ്. ഇവിടെ അധിവസിക്കുന്നവരിൽ പകുതിയിലധികവും മുസ്ലിംകളാണ്. വള്ളുവമ്പ്രം മലപ്പുറം റോഡിൽ അറവങ്കരയിലാണ് പഞ്ചായത്ത് ഓഫീസ്, പ്രാഥമികാരോഗ്യ കേന്ദ്രം, മൃഗാശുപത്രി,കൃഷി ഭവൻ, ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മുതലായ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നത്.വൈദ്യുതി ബോർഡ് ഓഫീസ്, ബി എസ് എൻ എൽ ഓഫീസ്, കാനറ ബാങ്ക്, എസ് ബി ഐ ബാങ്ക് വെള്ളുവമ്പ്രത്തും സ്ഥിതിചെയ്യുന്നു. ഗവ:വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പുല്ലാനൂരും വില്ലേജ് ഓഫീസ് പുല്ലാരയിലും സ്ഥിതി ചെയ്യുന്നു.വെള്ളുവമ്പ്രത്തും പൂക്കോട്ടൂരുമായി രണ്ട് മവേലി സ്റ്റോറുകൾ ഈ പഞ്ചായത്തിലുണ്ട്. വെള്ളുവമ്പ്രത്ത് രണ്ടും പൂക്കോട്ടൂരിലും പിലാക്കലിലും ഓരോന്ന് വീതവും പെട്രോൾ ബങ്കുകളും ,വെള്ളുവമ്പ്രത്തും, ചീനിക്കലും ഓരോന്ന് വീതം വാഹന ഷോറൂമുകളും ഉണ്ട്.പറയത്തക്ക വ്യവസായ ശാലകൾ ഒന്നുമില്ലെങ്കിലും പുല്ലാരയിൽ പി വി സി നിർമ്മാണ കമ്പനിയും, അറവങ്കര മൈലാടിയിൽ ചെരുപ്പ് നിർമ്മാണ കമ്പനിയും ഉണ്ട്.ആരോഗ്യ രംഗത്ത് അറവങ്കരയിൽ ഒരു പ്രാഥമികാരോഗ്യ കേന്ദ്രവും ,അത്താണിക്കലും മുണ്ടിത്തൊടികയിലുമായി ഓരോന്ന് വീതം ഉപകേന്ദ്രങ്ങളുമുണ്ട്. ഗവ:ആയുർവേദ ഹോസ്പിറ്റൽ വെള്ളുവമ്പ്രത്തും, ഗവ: ഹോമിയോ ഡിസ്പെൻസറി പൂക്കോട്ടൂരും സ്ഥിതി ചെയ്യുന്നു. അറവങ്കരയിൽ ഒരു ഗവ: മൃഗാശുപത്രിയും ഉണ്ട്. സർക്കാർ സ്കുളുകൾക്ക് പുറമെ വിദ്യാഭ്യാസ രംഗത്ത് എയ്ഡഡ് സ്ഥാപനമായി എം ഐ സി സ്ക്കൂൾ മുസ്ലിയാർ പീടികയിലും സ്ഥിതിചെയ്യുന്നു. മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായി എംഐസി വാഫി കോളേജും ഇവിടെ സ്ഥിതി ചെയ്യുന്നു
മലബാർ ഡിസ്ട്രിക് ബോർഡിന്റെ ഭാഗമായിരുന്ന പൂക്കോട്ടൂർ അംശം പഞ്ചായത്തായി രൂപം കൊണ്ടത് 1956 ലാണ്. അറവങ്കര, പൂക്കോട്ടൂർ,വെളളൂർ എന്നീ ദേശങ്ങൾ അടങ്ങിയതാണ് പൂക്കോട്ടൂർ അംശം.ഒന്നാമത്തെ ബോർഡ് മീറ്റിംഗ് നടന്നത് 11.10.1956 ലാണ്.പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ് കാരാട്ട് മുഹമ്മദ് ഹാജി ആണ്.കറുത്തേടത്ത് അബ്ദുവിനെ ബിൽ-കളക്ടർ കം പ്യൂണായി നിയമിച്ചു.ആദ്യത്തെ വനിതാ മെമ്പർ കൊല്ലപറമ്പൻ ഫാത്തിമ.ഹരിജൻ സംവരണ സീറ്റിൽ നിന്ന് മൽസരിച്ചു ജയിച്ച ആദ്യത്തെ അംഗം പി.നാടിയാണ്.1962-ൽ ഡിസ്ട്രിക്ട് ബോർഡ് ഗവൺമെന്റ് പിരിച്ച് വിടുകയും വെളളുവമ്പ്രം അംശം പൂക്കോട്ടൂരിന്റെ ഭാഗമായിത്തീരുകയും ചെയ്തു.
ജനങ്ങളെല്ലാം ഒരു സ്ഥലത്ത് ഒരുമിച്ച് കൂടി കൈ പൊക്കി വോട്ട് ചെയ്താണ് പ്രഥമ പഞ്ചായത്ത് ബോർഡംഗങ്ങളെ തിരഞ്ഞെടുത്തത്.
പഞ്ചായത്തിനു ഒരു സ്ഥിരം ഓഫീസ് കെട്ടിടം നിർമ്മിക്കണമെന്നതായിരുന്നു ആദ്യ തീരുമാനം.രാത്രി 10 മണിക്ക് തുടങ്ങിയ യോഗം 11 മണിക്ക് പിരിഞ്ഞു.1905 രൂപ വരവും 1905 രൂപ ചെലവും പ്രതീക്ഷിക്കുന്നതായിരുന്നു ആദ്യ ബജറ്റ്.
1963-ൽ ബോർഡ് പിരിച്ച് വിടുകയും ഡിസംബർ വരെ സ്‌പെഷൽ ഓഫീസർ ഭരണം നടത്തുകയും ചെയ്തു.1963 ഡിസംബറിൽ തെരഞ്ഞെടുപ്പ് നടക്കുകയും രണ്ടാമത്തെ ബോർഡ് അധികാരത്തിൽ വരികയും ചെയ്തു.
1985 കാലഘട്ടം,അത്താണിക്കലിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ മനോമുകുരത്തിൽ നിന്നും ഉതിർന്നു വീണ ഒരാശയമായിരുന്നു എം ഐ സി (മഖ്‌ദൂമിയ ഇസ്ലാമിൿ സെന്റർ).1985 ൽ അത്താണിക്കലെ ഒരു വാടക കെട്ടിടത്തിൽ അന്നത്തെ കോഴിക്കോട് വലിയ ഖാസി സയിദ് ശിഹാബുദ്ധീൻ ഇമ്പിച്ചി കോയ തങ്ങൾ ഈ മഹത്തായ സ്ഥാപനം ഉദ്ഘാടനം ചെയ്തു.
ഇന്ന് എം ഐ സി ക്ക് കീഴിൽ നിരവധി സ്ഥാപനങ്ങൾ ഉണ്ട്
192 ലെ പൂക്കോട്ടൂർ യുദ്ധത്തിൽ രക്തസാക്ഷികളായവരുടെ സ്‌മരണക്കായി സ്ഥാപിക്കപ്പെട്ടതാണ് പൂക്കൊട്ടൂർ ഖിലാഫത്ത് മെമ്മോറിയൽ ഇസ്ലാമിക് സെന്റർ(പി കെ എം ഐ സി).1993 ജൂൺ 1 ന് 12 അനാഥ അഗതി വിദ്യാർത്ഥികളുമായി അറവങ്കരയിലെ ഒരു വാടക കെട്ടിടത്തിലായിരുന്നു സ്ഥപനം ആരംഭിച്ചത്. ഇതേ സമയം തന്നെ സ്വന്തം കെട്ടിടത്തിനു പാണക്കാട് സയിദ് മുഹമ്മദലി ശിഹാബ് തങ്ങൾ തറക്കല്ലിടുകയും നിർമ്മാണം അതിവേഗത്തിൽ ആരംഭിക്കുകയും ചെയ്തു.1994 മെയ് 27 ന് സ്ഥാപനത്തിന്റെ പ്രധാന കെട്ടിടം പാണക്കാട് സയിദ് ഉമറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.