ചീനിക്കൽ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മലപ്പുറം ജില്ലയിൽ , പൂക്കോട്ടൂർ പഞ്ചായത്തിൽ അത്താണിക്കലിനും , അറവങ്കര ന്യൂ ബസാറിനും ഇടയിൽ കിടക്കുന്ന ഒരു സ്ഥലമാണ് ചീനിക്കൽ . പൂക്കോട്ടൂർ പഞ്ചായത്തിലെ 13,14,15 വാർഡുകളിലായാണ് ചീനിക്കൽ പ്രദേശം സ്ഥിതി ചെയ്യുന്നത്. 1921 ലെ പൂക്കോട്ടൂർ യുദ്ധ സമയത്ത് ചീനിക്കൽ പാപ്പാട്ടുങ്ങൽ പാലം പോരാളികൾ തകർത്തിരുന്നു. പിന്നീട് ബ്രിട്ടീഷ് പട്ടാളം എത്തി പാലം തകർത്തത് കണ്ട് മടങ്ങി പോവുകയും പിറ്റേ ദിവസം വീണ്ടും വന്ന് പാപ്പാട്ടുങ്ങൽ ജുമാമസ്ജിദ് നിർമ്മാണാവശ്യാർത്ഥം ശേഖരിച്ച മരങ്ങൾ എടുത്ത് പാലം പുനർ നിർമ്മിക്കുകയും പട്ടാളം പൂക്കോട്ടൂരിലേക്ക് നീങ്ങുകയും ചെയ്തു.[അവലംബം ആവശ്യമാണ്]
പൊതു വിവരങ്ങൾ
തിരുത്തുകപടിഞ്ഞാറ് വെള്ളൂരും, കിഴക്ക് പുല്ലാര മൂചിക്കലും അതിർത്തി പങ്കിടുന്നു . ഒരു എൽ.പി. സ്കൂളും രണ്ട് അങ്കൻ വാടിയും ഒരു ജുമാമസ്ജിദും,രണ്ട് നമസ്കാര പള്ളിയും,ഒരു മദ്രസയും ഈ പ്രദേശത്തുണ്ട്. ജനങ്ങളിൽ അധികവും കൂലി പണി ചെയ്തു ജീവിക്കുന്നു. ചീനി മരങ്ങൾ തിങ്ങി നിറഞ്ഞ പ്രദേശം ആയതു കൊണ്ട് ഈ പേര് അന്നത്തെ ജനങ്ങൾ "ചീനിക്കൽ" എന്നു വിളിച്ചു പോന്നു.[അവലംബം ആവശ്യമാണ്] ഇപ്പോൾ ഇവിടെ അധികം ചീനി മരങ്ങൾ ഒന്നും ഇല്ല . വയലുകൾ അധികവും മണ്ണിട്ട് മൂടി. തോടും കുളങ്ങളും ഇല്ലാതെ ആയി.നാഷനൽ ഹൈവേ 213 ഈ ഗ്രാമത്തിലൂടെയാണ് കടന്ന് പോവുന്നത്. അശോക് ലൈലാന്റ് ഷോറൂം , ടൈൽസ് & സാനിറ്ററി സാധങ്ങളുടെ മൂന്ന് മൊത്ത വിതരണ കേന്ദ്രം., സോഫാ & കർട്ടൻ ഷോപ്പ്, ഫർണിച്ചർ ഷോപ്പ്, ഒരു പലചരക്ക് കട,രണ്ട് ഹോട്ടൽ,ഒരു ഇൻടസ്ട്രിയൽ വർക്ക് ഷോപ്പ്,ഹോളോബ്രിക്സ് കമ്പനി,സിമന്റ് വിൽപന ഷോപ്പ്...തുടങ്ങിയവയാണ് ഈ കൊച്ചു ഗ്രാമത്തിലെ വാണീജ്യ വ്യവസായ സ്ഥാപനങ്ങൾ.
പൊതു വിദ്യാഭ്യാസം
തിരുത്തുകഎം.എ.എൽ.പി.എസ് വെസ്റ്റ് മുതിരിപ്പറമ്പ്
തിരുത്തുക1979 ൽ സ്ഥാപിതമായ മാപ്പിള എയ്‌ഡഡ് ലോവർ പ്രൈമറി സ്കൂളിൽ എം എ എൽ പി സ്കൂൾ വെസ്റ്റ് മുതിരിപറമ്പ്[1] ആണ് ചീനിക്കലിന്റെയും പരിസര പ്രദേശങ്ങളുടേയും വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിനായി എത്തിയിരുന്നത്. മഴക്കാലത്ത് പാടങ്ങളും തോടുകളും നിറഞ്ഞ് കവിയുന്നത് കാരണം തൊട്ടടുത്ത പ്രദേശത്ത് പൂക്കോട്ടൂർ ഹൈസ്കൂളിൽ പോവാൻ ചെറിയ കുട്ടികൾക്ക് പ്രയാസമായി.ഇതൊടെയാണ് ചീനിക്കലിൽ സ്വന്തമായി ഒരു സ്കൂൾ വേണമെന്ന ചിന്ത നാട്ടുകാരിൽ ഉടലെടുക്കുന്നത്.അന്ന് ഈ പ്രദേശത്ത് ഒരു ഏൽ.പി.സ്കൂൾ അനുവദിച്ചു കിട്ടുന്നതിന് വേണ്ടി മന്നേത്തൊടി മുഹമ്മദ് മാസ്റ്റർ ഇവിടത്തെ ജനങ്ങളെ വിളിച്ചു കൂട്ടി. മദ്രസ കമ്മിറ്റി കാരെ ചെന്നു കാണുകയും അവരുടെ ഉടമസ്ഥതയിൽ സ്കൂൾ അനുവദിച്ചു കിട്ടുന്നതിനു വേണ്ടി പ്രവർത്തിക്കാനും തീരുമാനിച്ചു. അന്നത്തെ പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കാരാട്ട് മുഹമ്മദ് ഹാജിയെ എം.സി.എം ബാപ്പുട്ടി ഹാജി, എം. അബ്ദുള്ള ഹാജി, എം.മുഹമ്മദ് മാസ്റ്റർ എന്നിവർ സ്കൂൾ അനുവദിച്ചു കിട്ടാൻ ആവശ്യപ്പെട്ടു. അന്നത്തെ എം.എൽ.എ സീതി ഹാജിയെ ആവശ്യം അറിയിക്കുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയ 1979ൽ വെസ്റ്റ് മുതിരിപ്പറമ്പ് ഭാഗത്തേക്ക് ഒരു എൽ.പി. സ്കൂൾ അനുവദിക്കുകയും ചെയ്തു. അന്ന് മദ്രസ കെട്ടിടത്തിലായിരുന്നു തുടക്കം. ആദ്യ നിയമനം ലഭിച്ച അധ്യാപിക ശ്രീമതി ടി. ബിയ്യക്കുട്ടി ആയിരുന്നു. അന്ന് 53 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് പ്രീപ്രൈമറിയിൽ 74 കുട്ടികളും, ലോവർ പ്രൈമറിയിൽ 141 കുട്ടികളും ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നു.
അരീക്കാട്ട് അംഗനവാടി
തിരുത്തുകപാപ്പാട്ടുങ്ങൽ അംഗനവാടി
തിരുത്തുകH V M ഇംഗ്ലീഷ് മീഡിയം നഴ്‌സറി ചീനിക്കൽ
തിരുത്തുക2005 ലാണ് എച് വി എം മദ്രസ കമ്മറ്റിയുടെ കീഴിൽ ഇംഗ്ലീഷ് മീഡിയം നഴ്‌സറി ആരംഭിച്ചത്. 70 ൽ പരം കുട്ടികൾ ഇവിടെ പഠിക്കുന്നു. ഏപ്രിൽ മാസത്തിൽ വാർഷികവും കുട്ടികളുടെ കലാപരിപാടികളും നടക്കാറുണ്ട്.
ആരാധനാലയങ്ങൾ
തിരുത്തുകമസ്ജിദുകൾ
തിരുത്തുകവെള്ളൂർ പാപ്പാട്ടുങ്ങൽ റഹ്മാനിയ ജുമാ മസ്ജിദ്
തിരുത്തുകഒരു നൂറ്റാണ്ടിലധികം പഴക്കവും പാരമ്പര്യവുമുള്ള ജുമാമസ്ജിദാണ് വെള്ളൂർ പാപ്പാട്ടുങ്ങൽ റഹ്‌മാനിയ ജുമാമസ്ജിദ്.നാഷനൽ ഹൈവേയുടെ(എൻ എച്ച് 213) സമീപം ചീനിക്കൽ അറവങ്കര പ്രദേശങ്ങൾക്ക് മദ്ധ്യേ പ്രശാന്തസുന്തരമായ വയലോരത്ത് സ്ഥിതി ചെയ്യുന്നു. 700 ൽ പരം വരുന്ന മുസ്ലിം കുടുംബങ്ങളുടെ ആത്മീയ കേന്ദ്രമാണിത്.
മസ്ജിദ് സലാം
തിരുത്തുകചീനിക്കൽ പറക്കുണ്ടിൽ റോഡിലാണ് ഈ നമസ്കാര പള്ളി സ്ഥി ചെയ്യുന്നത്.
-
മസ്ജിദു സലാം ചീനിക്കൽ
സ്രാമ്പ്യ പാപ്പാട്ടുങ്ങൽ
തിരുത്തുക-
സ്രാമ്പ്യ പാപ്പാട്ടുങ്ങൽ
ഹിദായത്തുൽ വിൽദാൻ മദ്രസ
തിരുത്തുക1960 കളിലാണ് ചീനിക്കലിൽ മദ്രസ സ്ഥാപിക്കുന്നത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരത്തഓടെ പ്രവർത്തിക്കുന്നഈ മദ്രസയിൽ ഹയർ സെക്കണ്ടറി വരെ പഠനം നടത്തുന്നു.
അൻസാറുൽ ഇസ്ലാം ദർസ്
തിരുത്തുകമദ്രസ പഠനം കഴിഞ്ഞവർക്കും, മറ്റ് നാടുകളിൽ നിന്ന് മത പഠനത്തിനു വരുന്നവർക്കും പള്ളിയിൽ വെച്ച് പള്ളി ഖാസിയുടെ നേതൃത്വത്തിൽ ദർസ് നടത്തുന്നു.
ഹിദായത്തുൽ മുസ്ലിമീൻ പൂർവ്വ വിദ്യാർഥി സമാജം
തിരുത്തുകചീനിക്കൽ പ്രദേശത്തിന്റെ മത സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന ഈ സമാജം 1978 ലാണ് സ്ഥാപിതമായത്.
പ്രധാന വ്യക്തികൾ
തിരുത്തുക1921 ലെ പൂക്കോട്ടൂർ യുദ്ധത്തിൽ പങ്കെടുത്ത് ശഹീദായവരും, നാട് കടത്തിയവരും, വർഷങ്ങളോളം ജയിൽ വാസമനുഷ്ടിച്ചവരും ഇന്നാട്ടുകാരായുണ്ട്.
ആഘോഷങ്ങൾ
തിരുത്തുകബദ്രീങ്ങളുടെ ആണ്ട് നേർച്ച
തിരുത്തുകഎല്ലാ വർഷവും റമസാൻ മാസം 17 നാണ് ബദർ ശുഹദാക്കളുടെ പേരിലുള്ള ആണ്ട് നേർച്ച നടക്കുന്നത്.
ഓമാനൂർ ശുഹദാ നേർച്ച.
തിരുത്തുകഓമാനൂരിൽ വെച്ച് രക്തസാക്ഷികളായ പോരാളികളുടെ സ്മരണ നിലനിർത്തുന്നതിനു വേണ്ടി അറബി മാസം ദുൽ ഹജ്ജ് 7 നാണ് ഓമാനൂർ നേർച്ച നടക്കുന്നത്.
മുഹ്‌യുദ്ധീൻ ശൈഖ് ആണ്ട് നേർച്ച
തിരുത്തുകറബീഉൽ ആഖിർ മാസത്തിലാണ് മുഹ്‌യുദ്ധീൻ ശൈഖ് (റ) വിന്റെ പേരിലുള്ള ആണ്ട് നേർച്ച നടക്കുന്നത്.
നബിദിനം
തിരുത്തുകഅറബ് മാസം റബീഉൽ അവ്വൽ 12 നാണ് നബിദിനം ആഘോഷിക്കുന്നത്.
കലാ കായിക പ്രവർത്തനങ്ങൾ
തിരുത്തുകകാസ്ക് ക്ലബ്ബ് (CHEENIKKAL ARTS & SPORTS CLUB) ആണ് ചീനിക്കലിന്റെ കലാ കായിക പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. ഫുട്ബോൾ, ക്രിക്കറ്റ്,വോളിബാൾ, ഷട്ടിൽ തുടങ്ങിയവയാണ് ചീനിക്കലിന്റെ പ്രധാന കായിക ഇനങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ http://schoolwiki.in/%E0%B4%8E%E0%B4%82.%E0%B4%8E.%E0%B4%8E%E0%B4%B2%E0%B5%8D%E2%80%8D.%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%B5%E0%B5%86%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%AE%E0%B5%81%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA