അറവങ്കര

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

മലപ്പുറം ജില്ലയിൽ പൂക്കോട്ടൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചെറു പട്ടണമാണ് അറവങ്കര. നാഷണൽ ഹൈവേ 213 കോഴിക്കോട് പാലക്കാട് റോഡിൽ മലപ്പുറത്തു നിന്നും ഒൻപതു കിലോമീറ്റർ മാറിയാണ് അറവങ്കര. അറവങ്കരയെ പ്രധാനമായും നാലുഭാഗങ്ങളായി അറിയപ്പെടുന്നു. അറവങ്കര പഞ്ചായത്തു പടി, അറവങ്കര അങ്ങാടി, അറവങ്കര സ്കൂൾപടി, അറവങ്കര ന്യൂ ബസാർ എന്നിവയാണ് അവ.

അറവങ്കര

പൊതു വിവരങ്ങൾ തിരുത്തുക

പൂക്കോട്ടൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് ഉൾപെടുന്ന പ്രദേശമാണ് അറവങ്കര. മുഹമ്മദ് വടക്കേകണ്ടി ആണ് വാർഡ് മെമ്പർ.പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിന്റെ ഭരണസിരാകേന്ദ്രം സ്ഥിതിചെയ്യുന്നത് അറവങ്കരയിലാണ്. പഞ്ചായത്തിലെ പ്രധാന പ്രാഥമികാരോഗ്യ കേന്ദ്രവും ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളും മൃഗാശുപത്രിയും സ്ഥിതിചെയ്യുന്നതും അറവങ്കരയിലാണ്. പൂക്കോട്ടൂർ സർവീസ് സഹകരണ ബാങ്കിന്റെ ഈവനിംഗ് ബ്രാഞ്ച് ന്യൂബസാറിൽ പ്രവർത്തിക്കുന്നു.

അറവങ്കര ന്യൂ ബസാർ

അറവങ്കര ന്യൂ ബസാർ തിരുത്തുക

അറവങ്കരയുടെ പടിഞ്ഞാറേ അറ്റമാണ് ന്യൂ ബസാർ. പഞ്ചായത്തിലെ പ്രധാന ആശുപത്രി അറവങ്കര ന്യൂബസാറിനു തെക്കുവശത്ത് ചെറുവെള്ളൂർ റോഡിലാണ് സ്ഥിതി ചെയ്യുന്നത്. പൂക്കോട്ടൂർ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ അന്യസംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നതും താമസിക്കുന്നതും ഈ പ്രദേശത്താണ്. ഫാൻസി ചെരുപ്പ് നിർമ്മാണവുമായി ബന്ധപ്പെട്ടാണ് കൂടുതൽ അന്യസംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നത്.[അവലംബം ആവശ്യമാണ്]

Pookkottur Gov Higher Secondary School

പ്രധാന ഗവൺമെന്റ് സ്ഥാപനങ്ങൾ തിരുത്തുക

  1. പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ്
  2. കൃഷി ഭവൻ
  3. മൃഗാശുപത്രി
  4. ഗവ: ഹയർ സെക്കണ്ടറി സ്കൂൾ
  5. പ്രൈമറി ഹെൽത്ത് സെന്റർ
  6. കുടുംബശ്രീ ഓഫീസ്
  7. അക്ഷയ സെന്റർ
  8. ജി.എൽ.പി.എസ്. പൂക്കോട്ടൂർ ഓൾഡ്
  9. പൂക്കോട്ടൂർ സർവീസ് സഹകരണ ബാങ്ക് (ഈവനിംഗ് ബ്രാഞ്ച്)

മത സ്ഥാപനങ്ങൾ തിരുത്തുക

  1. റഫീഖുൽ ഇസ്ലാം സംഘം ജുമാ മസ്ജിദ് അറവങ്കര
  2. നൂറുൽ ഇസ്ലാമിയ ഹയർ സെക്കണ്ടറി മദ്രസ അറവങ്കര
  3. സുന്നി മസ്ജിദ് ന്യൂബസാർ അറവങ്കര
  4. മദ്രസത്തുൽ മുഹമ്മദിയ ന്യൂബസാർ
  5. മസ്ജിദുൽ ബദർ ന്യൂബസാർ

സന്നദ്ധ സംഘടനകൾ തിരുത്തുക

  1. മുസ്ലിം റിലീഫ് കമ്മറ്റി അറവങ്കര
  2. ബൈറുഹ റിലീഫ് സെൽ & ചാരിറ്റബിൾ ട്രസ്റ്റ് അറവങ്കര

ചിത്ര സഞ്ചയം തിരുത്തുക

"https://ml.wikipedia.org/w/index.php?title=അറവങ്കര&oldid=3918474" എന്ന താളിൽനിന്ന് ശേഖരിച്ചത്