വെള്ളൂർ പാപ്പാട്ടുങ്ങൽ റഹ്‌മാനിയ ജുമാമസ്ജിദ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു നൂറ്റാണ്ടിലധികം പഴക്കവും പാരമ്പര്യവുമുള്ള ജുമാമസ്ജിദാണ് വെള്ളൂർ പാപ്പാട്ടുങ്ങൽ റഹ്‌മാനിയ ജുമാമസ്ജിദ്[1][2] മലപ്പുറം ജില്ലയിൽ പൂക്കോട്ടൂർ പഞ്ചായത്തിൽ ദേശീയ പാതയുടെ(എൻ എച്ച് 213) സമീപം ചീനിക്കൽ അറവങ്കര പ്രദേശങ്ങൾക്ക് മദ്ധ്യേ പ്രശാന്തസുന്തരമായ വയലോരത്ത് സ്ഥിതി ചെയ്യുന്നു. ഈ മഹല്ലിന്റെ കീഴിൽ 2 ജുമുഅത്ത് പള്ളികളും 4 നമസ്കാരപള്ളികളും 3 മദ്രസകളും ഉണ്ട്. പുറമെ കാന്തപുരം വിഭാഗം സുന്നികളുടെ ജുമുഅത്ത് പള്ളിയും ഉണ്ട്.
പൊതു വിവരങ്ങൾ
തിരുത്തുക700 ൽ പരം വരുന്ന മുസ്ലിം കുടുംബങ്ങളുടെ ആത്മീയ കേന്ദ്രമാണിത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആശയ ആദർശങ്ങൾക്കനുസരിച്ച് മുന്നോട്ട് ഗമിക്കുന്ന ഈ മഹല്ലിൽ[അവലംബം ആവശ്യമാണ്] ഇതര ചിന്താഗതിക്കാർ പോലും ഐക്യത്തോടും സഹകരണത്തോടുംകൂടിയാണ് പ്രവർത്തിക്കുന്നത്. ഇത് കാരണം അഭിപ്രായ വ്യത്യാസങ്ങൾ പള്ളീ ഭരണത്തെ ബാധിക്കാതെ ഐക്യത്തോടെ മഹല്ലിനെ മുന്നോട്ട് നയിക്കാൻ കഴിയുന്നു. പ്രവർത്തന സൗകര്യാർഥം മഹല്ലിനെ 7 വാർഡുകളാക്കി വിഭജിച്ച് 40 വീടുകൾക്ക് ഒരംഗം എന്ന നിലയിൽ പ്രതിനിധികളെ തിരഞ്ഞെടുത്താണ് മഹല്ല് കമ്മറ്റി രൂപീകരിക്കുന്നത്. മുൻ കാലത്ത് വെളളൂർ താഴെമുക്ക്, മൈലാടി എന്നിവ പാപ്പാട്ടുങ്ങൽ മഹല്ലിന്റെ ഭാഗമായിരുന്നു.വെള്ളൂർ ഈ മഹല്ലിൽ പെട്ടതിനാലാണ് വെള്ളൂർ പാപ്പാട്ടുങ്ങൽ എന്ന പേര് വന്നത്. എന്നാൽ 12/09/1975 ൽ വെള്ളൂർ താഴെ മുക്ക് ഈ മഹല്ലിൽ നിന്നും വേർപ്പെട്ട് സ്വതന്ത്ര മഹല്ലായി മറുകയും ജുമുഅ സ്ഥാപിക്കുകയും ചെയ്തു. ഈ മഹല്ലിന്റെ ഭാഗമായിരുന്ന മൈലാടി പ്രദേശം 25/08/2000 ൽ സ്വതന്ത്ര മഹല്ലായി വേർപ്പെടുകയും ജുമുഅ സ്ഥാപിക്കുകയും ചെയ്തു.പൂർവ്വകാലം മുതൽ തന്നെ ഈ പള്ളിയിൽ ദർസ് നടന്നു വരുന്നു. പള്ളി പുതുക്കി പണിയുന്ന ഘട്ടത്തിൽ മാത്രമാണ് ദർസ് നിർത്തി വെച്ചത്. ചാവക്കാടിനടുത്തുള്ള ഒരുമനയൂർ സ്വദേശി യൂസഫ് മുസ്ല്യാർ ഒട്ടേറെ കാലം ഈ പള്ളിയിൽ ദർസിനു നേതൃത്വം നൽകിയിട്ടുണ്ട്.കെ എ റഹ്മാൻ ഫൈസി കാവനൂർ, ജലീൽ ഫൈസി പുല്ലങ്കോട്,ഇ കെ അബൂബക്കർ മുസ്ല്യാർ (ഇപ്പോയത്തെ നന്തി മുദരിസ്), കെ ബി കെ ദാരിമി, ഇ കെ കുഞ്ഞമ്മദ് മുസ്ല്യാർ, ഹംസൽ ഖാസിമി, അസ്‌ഗറലി ഫൈസി പട്ടിക്കാട് എന്നിവർ ഈ പള്ളിയിൽ ദർസിനു നേതൃത്വം നൽകിയിട്ടുണ്ട്.
മേൽ ഖാസി | സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പാണക്കാട് |
ഖാസി | സി കെ മൊയ്തീൻ കുട്ടി ഫൈസി |
മുഅദ്ധിൻ |
ഭാരവാഹികൾ
തിരുത്തുകഭരണസമിതി
തിരുത്തുകപ്രസിഡന്റ് | പരിപ്പത്തൊടി മുഹമ്മദ് |
വൈസ് പ്രസിഡന്റുമാർ | 1.അബ്ദു സമദ് പൂക്കോട്ടൂർ |
2.എം കുഞ്ഞാപ്പു ഹാജി | |
3.അക്‌ബർ തങ്ങൾ | |
4.പി ഉമർ ഹാജി | |
ജനറൽ സെക്രട്ടറി | എം കുഞ്ഞു മുഹമ്മദ് മാസ്റ്റർ |
സെക്രട്ടറിമാർ | 1.പി പറമ്പിൽ ഹംസ |
2.സി പി ഹംസ | |
3.പി വി ഇബ്രാഹിം ഹാജി | |
4.എം അബ്ദു റസാഖ് |
കാരണവന്മാർ
തിരുത്തുക- എം അബ്ദുള്ള ഹാജി
- പി പറമ്പിൽ മുഹമ്മദ് ഹാജി
- പറാഞ്ചീരി അലവി ഹാജി
കമ്മറ്റി അംഗങ്ങൾ
തിരുത്തുകവാർഡ് | മെമ്പർ | ഏരിയ | വാർഡിലെ
വീടുകളുടെ എണ്ണം |
---|---|---|---|
1 | സയിദ് അക്‌ബർ അലി തങ്ങൾ | കക്കൊടി മുക്ക് | 72 |
2 | എം മുഹമ്മദ് മാസ്റ്റർ,എം എരഞ്ഞാപറമ്പിൽ കുഞ്ഞാപ്പു ഹാജി | പാറപ്പുറം മുക്ക് | 107 |
3 | എം പരപ്പത്തൊടി മുഹമ്മദ്, എം അബ്ദു റസാഖ് | പറക്കുണ്ടിൽ മുക്ക് | 95 |
4 | പി പറമ്പിൽ ഹംസ, സി പി ഹംസ | ചക്കിങ്ങത്തൊടി പാപ്പാട്ടുങ്ങൽ | 103 |
5 | ഉള്ളാട്ട് റൗഫ് ഹാജി, തോരൻ മൊയ്തീൻ | ചെറുവെള്ളൂർ റോഡിന്റെ മേൽഭാഗം | 104 |
6 | അബ്ദു സമദ് പൂക്കോട്ടൂർ,പി.വി ഇബ്രാഹിം ഹാജി,പേരാപുറത്ത് ഉമ്മർ ഹാജി | അറവങ്കര ഭാഗം | 114 |
7 | എം കുഞ്ഞിമുഹമ്മദ് മാസ്റ്റർ, തറമ്മൽ ഹസൻ കുട്ടി ഹാജി | ചെറുവെള്ളൂർ റോഡിന്റെ താഴ് ഭാഗം + കണ്ടിക്കുന്ന് | 105 |
മഹല്ലിനു കീഴിലുള്ള മസ്ജിദുകൾ
തിരുത്തുക- സലാം മസ്ജിദ് ചീനിക്കൽ
- ബദർ മസ്ജിദ് ന്യൂബസാർ
- നമസ്കാരപള്ളീ കക്കൊടിമുക്ക്
- നമസ്കാരപള്ളി ചെറുവെള്ളൂർ
- അറവങ്കര ജുമുഅത്ത് പള്ളി
മദ്രസകൾ
തിരുത്തുക- ഹിദായത്തുൽ വിൽദാൻ മദ്രസ ചീനിക്കൽ
- ഇർഷാദിയ മദ്രസ ചെറുവെള്ളൂർ
- നൂറുൽ ഇസ്ലാമിയ ഹയർ സെക്കണ്ടറി മദ്രസ അറവങ്കര
അവലംബം
തിരുത്തുക- ↑ ഹിദായത്തുൽ മുസ്ലിമീൻ പൂർവ്വ വിദ്യാർഥി സമാജം ഇരുപതാം വാർഷിക സോവനീർ'അൽ ഹിദായ98'
- ↑ പാപ്പാട്ടുങ്ങൽ മഹല്ല് സംഗമം സപ്ലിമെന്റ് ഒരുമ 2017