പള്ളിപ്പടി
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലുൾപ്പെട്ട പൂക്കോട്ടൂർ പഞ്ചായത്തിലെ ഒരു ഗ്രാമം. കോഴിക്കോട് -പാലക്കാട് ദേശീയ പാതയുടെ ഇരു വശങ്ങളിലുമായി അറവങ്കരക്കും പൂക്കോട്ടൂരിനും ഇടയിലായി സ്ഥിതി ചെയ്യുന്ന പ്രദേശം. പേര് സൂചിപ്പിക്കുന്നത് പോലെ ഇന്നാട്ടിലെ മഹല്ല് ജുമാ മസ്ജിദുമായി ബന്ധപ്പെട്ടാണ് പ്രദേശത്തിന് ഈ പേര് കൈവന്നത് . സ്വാതന്ത്ര്യ സമര കാലത്ത് പൂക്കോട്ടൂർ ഖിലാഫത്ത് കമ്മറ്റിയുടെ ഓഫീസ് പ്രവർത്തിച്ചിരുന്നത് ഇവിടെയായിരുന്നുവെന്ന് പറയപ്പെടുന്നു. പൂർണ്ണമായും കൃഷിയെയും അനുബന്ധ തൊഴിലിനേയും ആശ്രയിച്ചു കഴിഞ്ഞിരുന്ന ഗ്രാമം ഇടക്കാലത്ത് ഗൾഫ് കുടിയേറ്റം ആരംഭിച്ചതോടെ സ്വാഭാവികമായും പ്രധാന സാമ്പത്തിക സ്രോതസ്സ് വിദേശപണത്തെ ആശ്രയിച്ചായി മാറി . എഴുനൂറോളം വീടുകൾ ഉൾപ്പെടുന്ന ഇവിടെ രണ്ട് അംഗനവാടികളും പ്രവർത്തിക്കുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശം. ആരാധനാലയങ്ങൾ: മസ്ജിദുൽ ഹിദായ ജുമാ മസ്ജിദ് പള്ളിപ്പടി, പാറപ്പുറത്ത് കക്ക്യാർ മുത്തൻ ക്ഷേത്രം. നൂറുൽ ഹുദാ ഹയർ സെക്കണ്ടറി മദ്രസ്സ ഇവിടത്തെ പ്രധാന മത വിദ്യാഭ്യാസ കേന്ദ്രമാണ്. ദയ ചാരിറ്റബിൾ സൊസൈറ്റി ജീവ കാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന പള്ളിപ്പടിയിലെ ഏക സംഘമാണ്.
രാഷ്ട്രീയം
തിരുത്തുകപാരമ്പര്യമായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് ആധിപത്യമുള്ള ഇവിടെ പഞ്ചായത്ത് രൂപീകരണ കാലം മുതൽ മുസ്ലിം ലീഗ് പ്രതിനിധികൾ തെരഞ്ഞെടുക്കപ്പെട്ടു വരുന്നു. സി പി ഐ (എം) ആണ് പ്രധാന പ്രതിപക്ഷം.